കൊച്ചി: ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയ അധോലോക കുറ്റവാളി രവി പൂജാരിയെ കൊച്ചിയിലെത്തിക്കാനുള്ള ചടുല നീക്കങ്ങളുമായി ക്രൈംബ്രാഞ്ച്. പ്രതിയെ അറസ്റ്റ് ചെയ്തതുകാട്ടി എറണാകുളം എസിജെഎം കോടതിയില്‍ അന്വേഷണസംഘം ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പ്രതിയെ കൊച്ചിയിലെത്തിക്കുന്നതിനായുള്ള പ്രൊഡക്ഷന്‍ വാറന്റിനു കോടതി അനുമതി ലഭിച്ചാലുടന്‍ ഇതുമായി സംഘം ഇന്നോ നാളെയോ ബംഗളൂരുവിലേക്കു തിരിക്കും. എത്രയുംവേഗം പ്രതിയെ വിട്ടുകിട്ടുന്നതിനായി പ്രോഡക്ഷന്‍ വാറന്റ് പരപ്പന അഗ്രഹാര സൂപ്രണ്ടിനു കൈമാറും.തുടര്‍ന്നു ബംഗളൂരു പോലീസിന്റെ നേതൃത്വത്തിലായിരിക്കും പൂജാരിയെ ക്രൈംബ്രാഞ്ചിനു കൈമാറുക. തുടര്‍ന്നു കൊച്ചിയിലെ കോടതിയില്‍ ഹാജരാക്കിയശേഷം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനാണു അന്വേഷണസംഘത്തിന്റെ നീക്കം. കേസിലെ മൂന്നാം പ്രതിയായ രവി പൂജാരി നിലവില്‍ ബംഗളൂരു പരപ്പന അഗ്രഹാര ജയിലാണു കഴിഞ്ഞുവരുന്നത്. ക്രൈംബ്രാഞ്ച് സെന്‍ട്രല്‍ യൂണിറ്റ് സംഘം കഴിഞ്ഞദിവസം ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലെത്തിയാണു അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയതും. അറസ്റ്റ് ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ട് ബംഗളൂരു സിറ്റി…
Read MoreTag: ravi poojari
സാക്ഷാല്‍ ദാവൂദ് ഇബ്രാഹിമിനു പോലും പണികൊടുത്തു ! കൊള്ളയും കൊലയും കൊണ്ട് ‘ഡോണ്‍’ പദവിയില്‍ സ്വയം അവരോധിതനായി; ലീനാ മരിയ പോളിലൂടെ രവി പൂജാരിയെ കുടുക്കാന്‍ അണിയറയില്‍ ഒരുങ്ങുന്ന പദ്ധതികള്‍ ഇങ്ങനെ…
ഒരു കാലത്ത് ദാവൂദ് ഇബ്രാഹിമിന്റെ വിശ്വസ്തനും പിന്നീട് ദാവൂദിന്റെ ശത്രുവുമായിരുന്ന ആളായിരുന്നു രവി പൂജാരി. വിദേശത്തിരുന്നാണ് രവി പൂജാരി അധോലോകത്തെ നിയന്ത്രിക്കുന്നത്. ഇങ്ങ് കേരളത്തില്‍ പോലും രവി പൂജാരിയ്ക്ക് കാര്യമായ സ്വാധീനമുണ്ടെന്നതാണ് വസ്തുത. ലക്ഷ്യം തെറ്റാത്ത വെടിയുതിര്‍ത്തുന്ന പ്രൊഫഷണലുകള്‍ രവി പൂജാരിയുടെ സംഘത്തിന്റെ കരുത്താണ്. ദാവൂദ് ഇബ്രാഹിം ഇന്ത്യ വിട്ടതോടെ മുംബൈയിലും അധോലോക പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയ രവി പൂജാരി ബോളിവുഡ് സൂപ്പര്‍താരങ്ങളുടെ പേടി സ്വപ്നമാണ്. പ്രശസ്തരെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതും പൂജാരിയുടെ രീതിയാണ്. ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസുള്ള രവി പൂജാരി വേഷം മാറി തട്ടകമായ മാംഗ്ലൂരില്‍ എത്തുക പതിവാണ്. ഇത്തരത്തില്‍ രാജ്യം തേടുന്ന കുറ്റവാളിയാണ് കൊച്ചിയിലെ വെടിവയ്പ്പ് കേസിലും പ്രതിസ്ഥാനത്ത് എത്തുന്നത്. ലീനാ മരിയാ പോളുമായി രവി പൂജാരിക്കുള്ളത് എത് തരത്തിലെ ബന്ധമാണെന്നതാണ് പൊലീസിനെ കുഴക്കുന്നത്. ദാവൂദിന്റെ ശൈലിയ്ക്ക് നേരെ വിപരീതമായിരുന്നു പൂജാരിയുടെ രീതികള്‍. അങ്ങനെ…
Read More