തിരുവനന്തപുരം: സിനിമ-സീരിയല്‍ താരം രവി വള്ളത്തോള്‍(67) അന്തരിച്ചു. തിരുവനന്തപുരം വഴുതക്കാട്ടെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. അസുഖ ബാധിതനായിരുന്നു. ഭാര്യ ഗീതാലക്ഷ്മി. 1987ല്‍ പുറത്തിറങ്ങിയ സ്വാതി തിരുന്നാള്‍ എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. 1986ല്‍ ദൂരദര്ശന് സംപ്രേക്ഷണം ചെയ്ത വൈതരണി എന്ന സിരീയലിലൂടെയാണ് അദേഹം പ്രശസ്തനാകുന്നത്. 40ല്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മികച്ച നടനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നേടിയിട്ടുണ്ട്. മഹാകവി വള്ളത്തോള്‍ നാരായണ മേനോന്റെ മരുമകനാണ് രവി വള്ളത്തോള്‍.
Read More