മലയാള സിനിമയില്‍ രൂപം കൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച വില്ലനായിരുന്നു വിയറ്റ്നാം കോളനി എന്ന ചിത്രത്തിലെ റാവുത്തര്‍. 1992ല്‍ റിലീസിലെത്തിയ ചിത്രത്തില്‍ റാവുത്തറെ അവതരിപ്പിച്ചത് വിജയ രംഗരാജു എന്ന മഹാരാഷ്ട്രക്കാരനാണ്. ‘വിയറ്റ്നാം കോളനി’ ഹിറ്റായതിനൊപ്പം തന്നെ ചിത്രത്തിലെ സൂപ്പര്‍ വില്ലനും മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ചു. നടന് എന്‍ എഫ് വര്‍ഗ്ഗീസാണ് വിയറ്റ്നാം കോളനിയില്‍ റാവുത്തര്‍ക്ക് ശബ്ദം നല്‍കിയത്. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് മോഹന്‍ലാല്‍ അവതരിപ്പിച്ച ലാല്‍ സലാം എന്ന പരിപാടിയിലും വിജയ രംഗരാജു അതിഥിയായി എത്തിയിരുന്നു. ”വിയറ്റ്നാം കോളനി ഇറങ്ങിയ സമയത്ത് റാവുത്തര്‍ എന്ന പേരു കേള്‍ക്കുമ്പോള്‍ എല്ലാവര്ക്കും പേടിയായിരുന്നു. പക്ഷേ ഇത്രയും പാവമായ മറ്റൊരു മനുഷ്യനെ ലോകത്ത് കാണാന്‍ കിട്ടില്ല,” എന്ന മുഖവുരയോടെയാണ് വിജയ രംഗരാജുവിനെ മോഹന്‍ലാല്‍ പരിചയപ്പെടുത്തിയത്. ”സ്റ്റണ്ട് മാസ്റ്റര്‍ മാഫിയ ശശിയോടാണ് ഞാന്‍ നന്ദി പറയേണ്ടത്. അദ്ദേഹമാണ് എന്നെ ഫാസില്‍ സാറിന്…
Read More