എഎസ്എസ്എല്‍സി പരീക്ഷയുടെ വിവാദം കൊടുമ്പിരി കൊണ്ടിരിക്കേ അടുത്ത വിവാദം. പ്ലസ് വണ്‍ പരീക്ഷയിലെ ചോദ്യങ്ങളും ആവര്‍ത്തിച്ചെന്നാണ് പുതിയ കണ്ടെത്തല്‍. 21ന് നടന്ന പ്ലസ് വണ്‍ ജോഗ്രഫി പരീക്ഷക്കെതിരെയാണ് ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. മോഡല്‍ പരീക്ഷയിലെ ചോദ്യങ്ങള്‍ അതേപടി ആവര്‍ത്തിച്ചെന്നാണ് പരാതി. 60ല്‍ 43 മാര്‍ക്കിന്റെ ചോദ്യങ്ങളാണ് ആവര്‍ത്തിച്ചത്. മോഡല്‍ പരീക്ഷയ്ക്കായി ചോദ്യങ്ങള്‍ തയ്യാറാക്കിയത് ഇടതു സംഘടനയായ കെഎസ്ടിഎ( കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്) ആയിരുന്നു. ഈ ചോദ്യപേപ്പറില്‍ നിന്നാണ് ഇന്നത്തെ പൊതുപരീക്ഷയുടെ ചോദ്യങ്ങള്‍ പകര്‍ത്തിയതെന്നാണ് ആരോപണം. ഹയര്‍സെക്കന്‍ഡറി ഫിസിക്സ് പരീക്ഷയെക്കുറിച്ചും ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. മാര്‍ച്ച് 20ന് നടത്തിയ എസ്എസ്എല്‍സി കണക്ക് പരീക്ഷയിലെ ചോദ്യങ്ങള്‍ മലപ്പുറത്തെ സ്വകാര്യ സ്ഥാപനം നടത്തിയ പരീക്ഷയുടെ തനിയാവര്‍ത്തനാമാണെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പതിമൂന്നോളം ചോദ്യങ്ങളാണ് ഇത്തരത്തില്‍ പകര്‍ത്തി എഴുതിയത്.സിലബസില്‍ ഇല്ലാത്ത ഈ ചോദ്യങ്ങള്‍ വിദ്യാര്‍ത്ഥികളെ ഏറെ വലച്ചിരുന്നു. ഇതേത്തുടര്‍ന്ന് പരീക്ഷ റദ്ദാക്കി ഈ മാസം…
Read More