ലോക രാജ്യങ്ങള്‍ ആണവയുദ്ധത്തിന് ഒരുങ്ങിക്കഴിഞ്ഞു; ആയുധ വില്‍പ്പനയും തകൃതി; സ്‌ഫോടനത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുക 10 മിനിറ്റ് മുമ്പുമാത്രം; ഹാക്കര്‍മാരായ അനോണിമസ് ചോര്‍ത്തിയ വിവരങ്ങള്‍ ഞെട്ടിക്കുന്നത്‌

വരാന്‍ പോകുന്നത് അതിവിനാശകരമായ ആണവയുദ്ധമെന്ന് ഹാക്കര്‍മാരുടെ ഗ്രൂപ്പായ അനോണിമസ്. പല രാജ്യങ്ങളും ആണവയുദ്ധത്തെ നേരിടാന്‍ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ശ്രദ്ധയോടെയിരിക്കുക മാത്രമാണ് ഇനി ജനത്തിന് ചെയ്യാനാവുക. മൂന്നാം ലോക മഹായുദ്ധം നമ്മുടെ പടിവാതില്‍ക്കലെത്തിയിരിക്കുന്നു. ഹാക്കര്‍മാരുടെ രാജ്യാന്തര കൂട്ടായ്മയായ അനോണിമസിന്റെ ഔദ്യോഗിക യുട്യൂബ് ചാനലില്‍ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട വീഡിയോയിലാണ് ഇങ്ങനെ പറയുന്നത്. ആസന്നമായ യുദ്ധത്തെക്കുറിച്ച് ലോകരാജ്യങ്ങള്‍ പൊതുജനങ്ങളില്‍ നിന്ന് മറച്ചുവയ്ക്കുകയാണെന്നും അനോണിമസ് ആരോപിക്കുന്നു. എന്നാല്‍ ജപ്പാനും അമേരിക്കയും ഓസ്‌ട്രേലിയയും അടക്കമുള്ള വന്‍ശക്തികള്‍ യുദ്ധത്തിന്റെ സൂചനകള്‍ ജനങ്ങള്‍ക്ക് പരോക്ഷമായി നല്‍കിക്കഴിഞ്ഞു. ഇക്കാര്യത്തില്‍ ജപ്പാന്‍ ഒരുപടി മുമ്പിലാണെന്നും അനോണിമസ് പറയുന്നു. ആണവയുദ്ധത്തെ പ്രതിരോധിക്കാനുള്ള ആയുധങ്ങളുടെ വില്‍പ്പന ജപ്പാനില്‍ തകൃതിയായി നടക്കുന്നു. ആണവസ്‌ഫോടനമുണ്ടാകുന്നതിന് 10 മിനിറ്റു മുന്‍പു മാത്രമേ മുന്നറിപ്പ് നല്‍കാനാകൂവെന്നും ജാപ്പനീസ് സര്‍ക്കാര്‍ ജനത്തെ അറിയിച്ചു കഴിഞ്ഞു. സൈനികത്താവളങ്ങള്‍ക്ക് സമീപത്തു താമസിക്കുന്നവര്‍ക്കായിരിക്കും ഈ മുന്നറിയിപ്പ്. ഓരോരുത്തരും താമസിക്കുന്നതിനു സമീപത്തെ ഏറ്റവും…

Read More