ഇന്ന് മലയാളികള്‍ക്കേറ്റവും പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ് ചപ്പാത്തി. ഉത്തരേന്ത്യക്കാരുടെ ഭക്ഷണമായ ചപ്പാത്തി പതിയെ മലയാളികളെയും കീഴടക്കുകയായിരുന്നു. പഞ്ചാബ്,ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, കാശ്മീര്‍ , ഗുജറാത്ത്, ഉത്തര്‍പ്രദേശ് തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങള്‍ പുരാതനകാലം മുതല്‍ ഗോതമ്പ് ചപ്പാത്തി ശീലമാക്കിയവരാണ്. നമുക്ക് ഇവിടെ കേരളത്തില്‍ നല്ല ഗോതമ്പു കിട്ടാനില്ല. ഉത്തരേന്ത്യയില്‍ കിട്ടുന്ന തവിട്ടുനിറമുള്ള മുഴുത്ത ‘ സര്‍ബത്തി’ ഗോതമ്പ് കേരളത്തില്‍ ലഭ്യമല്ല. അവിടെ കിട്ടുന്ന മൂന്നാം തരം ഗോതമ്പാണു നമുക്കു കേരളത്തില്‍ ലഭിക്കുന്നത്. റേഷന്‍ കടകളില്‍ കിട്ടുന്നതാകട്ടെ ഉറുമ്പരിച്ച കെമിക്കല്‍ സ്‌പ്രേ ചെയ്ത ആര്‍ക്കും വേണ്ടാത്ത സാധനമാണ്. അതായത്് സര്‍ബത്തി ഗോതമ്പ് പൊടിച്ചാല്‍ കിട്ടുന്ന മായമില്ലാത്ത സുലഭമായ ആട്ട നമുക്ക് ഇവിടെ കിട്ടുന്ന ഗോതമ്പില്‍ നിന്നു ലഭിക്കില്ല. അതുകൊണ്ട് അതില്‍ മൈദ മിക്‌സ് ചെയ്താണ് ഇവിടെ വില്‍ക്കുന്നത്. റേഷന്‍ കടകളില്‍ കിട്ടുന്ന ഗോതമ്പ് പൊടി ആ നിലവാരമുള്ളതാണ്. കഴിഞ്ഞ ഏതാനും വര്‍ഷമായി…
Read More