വിദേശ നാണ്യ വിനിമയ ചട്ടം ലംഘനത്തിന് പിടിയിലായ മലയാളി വ്യവസായി സിസി തമ്പി കേരളത്തിലെ മുന്‍നിര രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥ പ്രമുഖരുടെയും ഇഷ്ടതോഴന്‍. കുന്നംകുളം അക്കിക്കാവ്- പഴഞ്ഞി റോഡില്‍ കോട്ടോല്‍ കമ്മ്യൂണിറ്റി ആരോഗ്യ കേന്ദ്രത്തിനു സമീപമായിരുന്നു തമ്പിയുടെ വീട്. ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി കോട്ടോല്‍ ചെറുവത്തൂര്‍ വീട്ടില്‍ ചാക്കുട്ടിയുടെ മകനായ തമ്പിയുടെ ബാല്യം കഷ്ടതകള്‍ നിറഞ്ഞതായിരുന്നു. ചങ്ങരംകുളത്ത് ഇരുമ്പുകടയിലും പിന്നീട് കുന്നംകുളത്ത് ഇലക്ട്രിക് കടയിലും ദിവസക്കൂലിക്കു ജോലി ചെയ്തു. എന്നാല്‍ നാട്ടിലെ സുഹൃത്തുകളുടെ സഹായത്തോടെ ഗള്‍ഫിലേക്കു പോയതോടെ ജീവിതം മാറി. യുഎഇയിലെ അജ്മാന് കേന്ദ്രീകരിച്ചുള്ള തമ്പിയുടെ ഹോളിഡേ ഗ്രൂപ്പിന്റെ ബിസിനസ് പന്തലിച്ചത് വളരെപ്പെട്ടെന്നായിരുന്നു. തുടക്കം മദ്യവ്യാപാര മേഖലയിലായിരുന്നു. തുടര്‍ന്ന് ദുബായില്‍ ഉള്‍പ്പെടെ റസ്റ്ററന്റുകള്‍ തുറന്നു. ഏതാനും വന്‍കിട ഹോട്ടലുകളുടെ ബാര്‍ ഏറ്റെടുത്തു നടത്തിയിരുന്നു. ഇപ്പോള്‍ ട്രേഡിങ്, ഹോസ്പിറ്റാലിറ്റി, റിയല്‍ എസ്റ്റേറ്റ് രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. അജ്മാനിലും ഹത്തയിലും ഫുജൈറയിലും റിസോര്‍ട്ടുകളുണ്ട്.…
Read MoreTag: real estate
മലയാളത്തിലും ‘ഡി’ കമ്പനി ? അധോലോക നായകന് ദാവൂദ് ഹവാലയായി കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഒഴുക്കുന്നത് കോടികള്‍; ദിലീപിന് എങ്ങനെ 800 കോടിയുടെ ആസ്തിയുണ്ടായെന്ന് എന്‍ഫോഴ്സ്മെന്റ്
കൊച്ചി: അങ്ങ് മുംബൈയില്‍ മാത്രമല്ല ഇങ്ങ് കേരളത്തിലുമുണ്ട് അധോലോകം. മലയാള സിനിമയിലും ദാവൂദിന്റെ ‘ഡി’ കമ്പനി പിടിമുറുക്കുന്നതായി കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികളുടെ വെളിപ്പെടുത്തല്‍ മലയാള സിനിമയുടെ വിദേശത്തെ സാറ്റലൈറ്റ് റൈറ്റും മറ്റും നേടിക്കൊടുക്കുന്നതിന്റെ മറവിലാണ് ദുബായ് കേന്ദ്രീകൃതമായ ഹവാല ഏജന്‍സിയുടെ ഇടപെടല്‍ നടക്കുന്നത്. മൂന്ന് കോടി പ്രതിഫലം പറ്റുന്ന ദിലീപിന്റെ മൊത്തം ആസ്തി 800 കോടിയാണെന്ന ഞെട്ടിക്കുന്ന കണക്കാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പങ്കുവയ്ക്കുന്നത്. ഇതിന് പിന്നില്‍ ദാവൂദ് സംഘത്തിലെ പ്രധാനിയാണെന്നാണ് വിലയിരുത്തല്‍. വിദേശത്ത് നേട്ടമുണ്ടാക്കുന്ന മലയാള സിനിമകളില്‍ എല്ലാം ദാവൂദിന്റെ കമ്പനിയുടെ ഇടപെടല്‍ സജീവമായിരുന്നു. മുമ്പ് ബോളിവുഡില്‍ സജീവമായിരുന്ന ഡി കമ്പനിയെ മുംബൈ സ്ഫോടനക്കേസും തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളും ഹിന്ദി സിനിമയില്‍ നിന്ന് അകറ്റുകയായിരുന്നു. സഞ്ജയ് ദത്തിന്റെ അറസ്റ്റോടെ അധോലോകവുമായി ബന്ധപ്പെടാന്‍ താരങ്ങളും മടി കാണിച്ചു. ഇതോടെയാണ് ഡി കമ്പനി മറ്റു ഫിലിം ഇന്‍ഡസ്ട്രികളിലേക്ക്…
Read Moreപീഡനചിത്രത്തില്‍ പ്രതിശ്രുത വരന് നല്കിയ മോതിരം വേണമെന്നത് ‘മാഡ’ത്തിന് നിര്‍ബന്ധമായിരുന്നു; ആക്രമിച്ചത് റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ വിവാഹം ഇടങ്കോലിടുമെന്ന തോന്നലിനാല്‍; ആക്രമോണോദ്ദേശ്യം വിവാഹം മുടക്കലോ ?
കൊച്ചി: കൊച്ചിയില്‍ നടിയെ വാഹനത്തില്‍ തട്ടിക്കൊണ്ടു പോയി ആക്രമിച്ചത്് അവരുടെ വിവാഹം മുടക്കുക എന്ന ഉദ്ദേശ്യത്തോടെയാണെന്ന സംശയം മുറുകുന്നു. നടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതോടെ വിവാഹം മുടങ്ങുമെന്നായിരുന്നു ക്വട്ടേഷന്‍ നല്കിയ ‘മാഡ’ത്തിന്റെ കണക്കു കൂട്ടലെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു. എന്നാല്‍ നടി പോലീസില്‍ പരാതിപ്പെട്ടതോടെ കാര്യങ്ങള്‍ മാഡത്തിന്റെ പിടിയില്‍ നിന്നു വഴുതിപ്പോവുകയായിരുന്നു. നിര്‍മാതാവ് ആന്റോ ജോസഫും പി.ടി തോമസ് എംഎല്‍എയും സ്ഥലത്തെത്തിയതും വിഷയത്തിനു പ്രാധാന്യമേകി. നടിയെ ഉപദ്രവിച്ചു ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് അവരുടെ വിവാഹം മുടക്കാനെന്ന് അന്വേഷണത്തില്‍ ഏതാണ്ടു വ്യക്തമായി. ക്വട്ടേഷനു പുറമേ, ഇതേ ദൃശ്യങ്ങള്‍ ഉപയോഗിച്ചു നടിയെ ബ്ലാക്ക്മെയില്‍ ചെയ്തു പണം തട്ടാന്‍ പള്‍സര്‍ സുനി സ്വന്തമായി തീരുമാനിച്ചിരുന്നുവെന്നും പൊലീസ് കരുതുന്നു. റിയല്‍ എസ്റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ടായിരുന്നു ഈ നീക്കം. പ്രതിശ്രുത വരന് നല്കിയ വിവാഹ വാഗ്ദാന മോതിരം ഉള്‍പ്പെടുത്തി ചിരിക്കുന്ന മുഖത്തോടെ നടിയുടെ…
Read More