ഗര്‍ഭിണിയാകാത്തതിന്റെ കാരണം തേടി ആശുപത്രിയിലെത്തിയ യുവതിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ നടത്തിയ കണ്ടെത്തല്‍ ഞെട്ടിക്കുന്നതായിരുന്നു. ചൈനയില്‍ നിന്നാണ് ഈ അപൂര്‍വ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 25 വയസുള്ള യുവതിയാണ് ഗര്‍ഭം ധരിക്കാനാവാത്തതിന്റെ കാരണം തേടി മെഡിക്കല്‍ പരിശോധന നടത്തിയത്. എന്നാല്‍ ഫലം വന്നപ്പോള്‍ യുവതി തിരിച്ചറിഞ്ഞു ‘താനൊരു പുരുഷനാണെന്ന്’.ജനിതകപരമായി ഇവര്‍ പുരുഷനാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.പ്രത്യക്ഷത്തില്‍ സ്ത്രീ ലൈംഗികാവയവമാണെങ്കിലും പുരുഷന്മാരുടെതായ ‘Y’ ക്രോമസോമാണ് യുവതിക്കുള്ളതെന്ന് ഡോക്ടമാര്‍ വ്യക്തമാക്കി. വളരെ അപൂര്‍വമായാണ് ഇത്തരം അവസ്ഥയുണ്ടാകുന്നത്. എന്നാല്‍ ഈ പരിശോധനാഫലം കണ്ട് ഞെട്ടിയിരിക്കുകയാണ് യുവതി. ഇതുവരെയുള്ള മുഴുവന്‍ ജീവിതത്തിലും പൂര്‍ണമായും സ്ത്രീയായാണ് ജീവിച്ചത്. ഭാവിയില്‍ തന്റെ വ്യക്തിത്വം തന്നെ മാറുമെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ യുവതിക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. എക്സ്റേയിലൂടെയാണ് കാര്യങ്ങള്‍ വ്യക്തമായത്. തനിക്ക് ഒരിക്കലും ആര്ത്തവമുണ്ടായിട്ടില്ലെന്ന് ആ സമയത്ത് യുവതി പറഞ്ഞതായും ഡോക്ടര്‍ അറിയിച്ചു. കൗമാരത്തിനു ശേഷം യുവതിക്ക് പിന്നീട്…
Read MoreTag: reality
എന്നെ തെറ്റിദ്ധരിച്ചവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ ! പ്രണയത്തിലാണോയെന്ന് ചോദിച്ചവര്‍ക്ക് തൃപ്തി നല്കുന്ന മറുപടിയുമായി നൂറിന് ഷെരീഫ്…
അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ താരമാണ് നൂറിന് ഷെരീഫ്. അഡാര്‍ ലവിനു പിന്നാലെ പിന്നാലെ ചങ്ക്സ്,ധമാക്ക തുടങ്ങിയ ചിത്രങ്ങളില്‍ താരം അഭിനയിച്ചിരുന്നു. മലയാളത്തിന് പുറമേ തെലുങ്കിലും കന്നഡത്തിലുമൊക്കെയായി സിനിമാലോകത്ത് നൂറിന് സജീവമാണ്. ഉണ്ണിമുകുന്ദനൊപ്പമുളള ചോക്ലേറ്റ് ആണ് താരത്തിന്റെ റിലീസിനൊരുങ്ങുന്ന മലയാളം ചിത്രം. മോഡലിംഗ് രംഗത്തും തിരക്കുള്ള താരമാണ് നൂറിന്. താരം കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രം ആരാധകര്‍ക്കിടയിലും സിനിമാലോകത്തും ഏറെ ചര്‍ച്ചയായിരുന്നു. കൈകോര്‍ത്ത് പിടിച്ചിരിക്കുന്ന ചിത്രവും വാക്കുകളും നൂറില്‍ പ്രണയത്തിലാണെന്ന് സൂചിപ്പിക്കുന്നതായിരുന്നു. ഇതോടെ നൂറില്‍ പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. സംഭവം വലിയ ചര്‍ച്ചയായതോടെ സത്യാവസ്ഥ തുറന്നുപറയുകയാണ് നൂറിന്. ഒരു പുരുഷന്റെ ഹാന്‍ഡ് മേക്കപ്പ് അനുകരിക്കാന്‍ ശ്രമിച്ചതായിരുന്നു ഞാന്‍. ആദ്യമായാണ് മേക്കപ്പിലുള്ള എന്റെ അഭിരുചി ഞാന്‍ പരീക്ഷിക്കുന്നത്. അത് വലിയ വിജയമാകുകയും ചെയ്തു. എന്നെ തെറ്റിദ്ധരിച്ചവരോട് ഒരു വാക്ക്. ഞാന്‍…
Read More