കോവിഡ് 19 ലോകത്ത് നാശം വിതച്ച് മുന്നേറുമ്പോള്‍ ലോകം സാമ്പത്തികമായി തകര്‍ന്നടിയുകയാണ്. ഈ അന്തക വൈറസ് ബാധയുണ്ടാകുന്നതിനു മുമ്പ് അന്താരാഷ്ട്ര നാണയനിധി(ഐഎംഎഫ്)യുടെ പ്രവചനം ആഗോള സമ്പദ് വ്യവസ്ഥ 3.3 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു. മാത്രമല്ല, 160 രാജ്യങ്ങളിലെങ്കിലും ജീവിതനിലവാരം ഇപ്പോഴുള്ളതിനേക്കാളേറെ ഉയരുമെന്നും പ്രവചിച്ചിരുന്നു. അതായത്, ഒരു നല്ല ഭാവിയായിരുന്നു ഭൂമിയില്‍ മനുഷ്യനെ കാത്തിരുന്നത്. എന്നാല്‍ എല്ലാ സ്വപ്നങ്ങളും തകര്‍ത്തെറിയുകയാണ് കോവിഡ് എന്ന മഹാമാരി. ഇതോടെ ഐഎംഫ് ഇപ്പോള്‍ പറയുന്നത് മുമ്പ് പറഞ്ഞതിന്റെ നേര്‍വിപരീതമാണ്. ലോക സമ്പദ് വ്യവസ്ഥ മൂന്നു ശതമാനം ശോഷിക്കും എന്നാണ് ഐഎംഎഫിന്റെ പുതിയ പ്രവചനം. 2009 ലെ മഹാമാന്ദ്യകാലത്ത് പോലും ആഗോള സാമ്പത്തികസ്ഥിതി താഴോട്ട് പോയത് വെറും 0.1 ശതമാനമായിരുന്നു. ആ ഒരു സാഹചര്യം പോലും അതിജീവിക്കുവാന്‍ ലോകരാഷ്ട്രങ്ങള്‍ പെട്ട പാട് ഇന്നും ആരും മറന്നിട്ടുണ്ടാകില്ല. കൈവശമുള്ള എല്ലാ ആയുധങ്ങളുമെടുത്ത് പോരാടേണ്ടിവന്നു 0.1% കുറവുകൊണ്ടുണ്ടായ…
Read More