ചക്ക അത്ര നിസ്സാരപുള്ളിയല്ലെന്ന് പണ്ടേ തെളിയിച്ചിട്ടുള്ളതാണ്. പക്ഷെ ചക്കയില്‍ നിന്ന് മൊബൈല്‍ ഫോണും ലാപ്‌ടോപ്പും ചാര്‍ജ് ചെയ്യാമെന്ന വസ്തുത ഏവരെയും ഞെട്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഓസ്ട്രേലിയയിലെ ഗവേഷകരാണ് ചക്കയിലെ ഈ സാധ്യത വെളിപ്പെടുത്തിരിക്കുന്നത്. എന്നാല്‍ ചക്ക മുഴുവന്‍ വേണ്ട, ചുളയും മടലുമെല്ലാം ഉപയോഗിച്ച് ബാക്കിവരുന്ന കൂഞ്ഞില്‍ മാത്രംമതി പവര്‍ബാങ്ക് ഉണ്ടാക്കാന്‍. ഓസ്ട്രേലിയയിലെ സിഡ്നി സര്‍വകലാശാലയില്‍ സ്‌കൂള്‍ ഓഫ് കെമിക്കല്‍ ആന്‍ഡ് ബയോമോളിക്കുലര്‍ എന്‍ജിനിയറിങ്ങിലെ അസോസിയേറ്റ് പ്രൊഫസര്‍ വിന്‍സന്റ് ഗോമസ് നടത്തിയ ഗവേഷണത്തിലാണ് ചക്കയില്‍ നിന്നും ചാര്‍ജ് ചെയ്യാനുള്ള ഈ സാധ്യത കണ്ടെത്തിയിരിക്കുന്നത്. ചക്കയുടെ കൂഞ്ഞില്‍ അടക്കമുള്ള മാംസളഭാഗം ഈര്‍പ്പം നീക്കംചെയ്ത് കാര്‍ബണ്‍ എയ്റോജെല്‍ ആക്കി ഉണ്ടാക്കുന്ന ഇലക്ട്രോഡുകള്‍ സൂപ്പര്‍ കപ്പാസിറ്ററുകള്‍ ആണെന്നാണ് കണ്ടെത്തല്‍. ചക്കക്കൂഞ്ഞിനെ ഓട്ടോക്ളേവ് വഴി വേവിച്ചശേഷം ഫ്രീസ് ഡ്രൈ (അതിശീത പ്രയോഗത്തിലൂടെ ഈര്‍പ്പരഹിതമാക്കുന്ന വിദ്യ) ചെയ്തുകഴിയുമ്പോള്‍ കാര്‍ബണ്‍ എയ്റോജെല്‍ കിട്ടും. ഇത് ഇലക്ട്രോഡുകളാക്കി അതില്‍…
Read More