കോവിഡ് മൂലം ദുരിതത്തിലായ രാജ്യത്തെ കര്‍ഷകരെ കണ്ണീരിലാഴ്ത്തുകയാണ് വെട്ടുക്കിളി ആക്രമണം. ഒരു സംസ്ഥാനത്തു നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് എന്ന നിലയില്‍ നാശം വിതച്ചു മുന്നേറുകയാണ് വെട്ടുകിളികള്‍. മനുഷ്യന് തിന്നാനുള്ളത് തിന്നു മുടിപ്പിക്കുന്ന വെട്ടികിളിയെ മനുഷ്യന് ഭക്ഷണമാക്കണമെന്ന ചിന്തയാണ് സമൂഹമാധ്യമങ്ങളില്‍ പലരും പങ്കുവയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷം അവസാനം പാക്കിസ്ഥാനില്‍ വെട്ടുകിളി ആക്രമണം രൂക്ഷമായപ്പോള്‍ വെട്ടുകിളികളെ പിടിച്ച് ബിരിയാണി വച്ചാണ് കര്‍ഷകര്‍ നേരിട്ടത്. ഇപ്പോള്‍ രാജസ്ഥാനിലും പലരും വെട്ടുകിളി ബിരിയാണി വച്ചു കഴിക്കുന്നതിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നുണ്ട്. വെട്ടുകിളി ആക്രമണത്തിന് നിസാര പരിഹാരം, വെട്ടുകിളി വിഭവങ്ങളെ കുറിച്ച് പഠിക്കുക എന്ന തലക്കെട്ടോടെ ഇതിന് സഹായമാകുന്ന പോസ്റ്റുകളും ഇപ്പോള്‍ ട്വിറ്ററില്‍ കാണാം. ജീവനോടെ വെട്ടുകിളികളെ പിടികൂടി സഞ്ചിയിലാക്കി വില്‍ക്കുന്ന കച്ചവടക്കാരുടെ വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഭക്ഷ്യവിളകള്‍ നശിപ്പിക്കുന്നതിനൊപ്പം വ്യോമഗതാഗതത്തിനും വെട്ടുകിളികള്‍ ഭീഷണിയാവാവന് സാധ്യതയുണ്ടെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍…
Read More