ന്യൂഡല്‍ഹി: ലോകത്ത് കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണം അനുദിനം വര്‍ധിക്കുന്‌പോഴും ആശ്വാസമായി ചില കണക്കുകള്‍. ലോകമൊട്ടാകെ ഇതുവരെ ഒരുലക്ഷം പേര്‍ കോവിഡ് രോഗത്തില്‍നിന്നു മുക്തി നേടി എന്നതാണ് ഏറ്റവും പുതിയ കണക്ക് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16,000 കടക്കുന്‌പോഴും ഒരു ലക്ഷം പേര്‍ക്ക് രോഗം ഭേദമായി എന്നത് കൊറോണ വൈറസിനെതിരേയുള്ള പൊരുതലിന് ശക്തിപകരുമെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കോവിഡിന്റെ പ്രഭവ കേന്ദ്രമായ ചൈനയില്‍ 81, 4000 പേര്‍ക്കാണ് രോഗബാധയുണ്ടായത്. ഇതില്‍ 70,000 പേര്‍ക്ക് രോഗം സുഖപ്പെട്ടു. ദക്ഷിണ കൊറിയയില്‍ നിന്നുള്ള കണക്കുകളും പ്രതീക്ഷ നല്‍കുന്നതാണ്. അവിടെ രോഗം ബാധിച്ചവരില്‍ മൂന്നില്‍ ഒരാള്‍ രോഗവിമുക്തി നേടി. ഇറ്റലിയിലും മരണസംഖ്യ ഏറുന്നുണ്ടെങ്കിലും രോഗവിമുക്തി നേടുന്നവരുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്.
Read More