കണ്ണിന്റെ പുറത്തെ പാളിയായ കൺജങ്ക്റ്റൈവയെ ബാധിക്കുന്ന ഒരു സാംക്രമിക രോഗമാണ് ചെങ്കണ്ണ്. മദ്രാസ് ഐ, മഹാളി എന്നൊക്കെ അറിയപ്പെടുന്ന ഈ അസുഖത്തിന്റെ വൈദ്യശാസ്ത്ര നാമമാണ് കണ്‍ജങ്റ്റിവൈറ്റിസ് . വൈറസ്, ബാക്ടീരിയ എന്നിവയാണ് ഏറ്റവും സാധാരണമായ കാരണങ്ങൾ. മറ്റു വസ്തുക്കൾ കണ്ണിൽ വീണാലും അലർജികളാലും ശീതകാലത്തെ വരൾച്ചയാലും സമാന അവസ്ഥ ഭവിക്കാം. ഇതിൽ ബാക്ടീരിയ, വൈറൽ അണുബാധകൾ പകർച്ചവ്യാധിയാണ്. അവ വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നു. വൈറൽ കൺജങ്ക്റ്റിവിറ്റിസ് കേസുകളിൽ 65% മുതൽ 90% വരെ അഡെനോവൈറസ് മൂലം ഉണ്ടാകുന്നവയാണ്. ബാക്ടീരിയൽ കൺജക്റ്റിവിറ്റിസിന്റെ ഏറ്റവും സാധാരണമായ കാരണക്കാർ സ്റ്റഫൈലോകോക്കസ് ഓറിയസ്, സ്ട്രെപ്റ്റോകോക്കസ് ന്യുമോണിയ, ഹീമോഫിലസ് ഇൻഫ്ലുവൻസ എന്നിവയാണ്. പൂമ്പൊടി, സുഗന്ധദ്രവ്യങ്ങൾ, സൗന്ദര്യവർധകവസ്തുക്കൾ, പൊടി, പുക, പൊടിപടലങ്ങൾ, കണ്ണിലൊഴിക്കുന്ന തുള്ളിമരുന്നുകൾ തുടങ്ങിയ ധാരാളം കാരണങ്ങൾ അലർജിക് കൺജങ്ക്റ്റിവിറ്റിസിന് കാരണമാകാം. രോഗ ലക്ഷണങ്ങൾകണ്ണിൽ ചുവപ്പു നിറം, കണ്ണീരൊലിപ്പ്, ചൊറിച്ചിലും അസ്വസ്ഥതയും, കൺപോളകളിൽ…
Read MoreTag: red eye
കണ്ണ് ചുവപ്പിച്ച്, കൈലി മുണ്ടുടുത്ത് വശപ്പിശകായി ഒരാള്‍ വേലിക്കരികില്‍ നിന്ന് സിഗരറ്റ് വലിക്കുന്നുണ്ടായിരുന്നു ! സെറ്റില്‍ കണ്ടയാളെക്കുറിച്ച് ബിന്ദു പണിക്കര്‍ പറയുന്നതിങ്ങനെ
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് ബിന്ദു പണിക്കര്‍. കോമഡി വേഷങ്ങളിലും സ്വഭാവ നടിയായുമെല്ലാം പതിറ്റാണ്ടുകളായി താരം മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. മുന്‍കാലങ്ങളില്‍ വേഷമിട്ട നിരവധി ചിത്രങ്ങളില്‍ ഒന്നിന്റെ സെറ്റില്‍ എത്തിയപ്പോഴത്തെ തന്റെ അനുഭവം ബിന്ദു അടുത്തിടെ നല്കിയ ഒരഭിമുഖത്തില്‍ പറയുകയുണ്ടായി കുഞ്ഞിക്കൂനന് സിനിമയിലെ കഥാപാത്രങ്ങളില്‍ ഒരാള്‍ ബിന്ദു പണിക്കര്‍ ആണ്. ദിലീപ്, നവ്യ നായര്‍, മാന്യ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി. ഒരു ദിവസം നവ്യയും ഒത്തുള്ള ഒരു ഷോട്ട് എടുക്കവേ ബിന്ദു തീര്‍ത്തും പന്തികേടായി ഒരാള്‍ സെറ്റിന്റെ കോണില്‍ നില്‍ക്കുന്നത് കണ്ടു ഒരാള്‍ കണ്ണ് ചുവപ്പിച്ച്, കൈലി മുണ്ടുടുത്ത് വേലിക്കരികില്‍ നില്ക്കുന്നു. ഷോട്ട് എടുത്തു തിരിച്ചു വരുമ്പോഴും അയാള്‍ അവിടെ നിന്നും നോക്കുന്നു. രണ്ടാമതും പോയി വന്നപ്പോള്‍ അയാള്‍ അവിടെ തന്നെ നിന്ന് സിഗരറ്റ് വലിക്കുന്നുണ്ടായിരുന്നു ‘വശപിശകായി’ കണ്ടയാള്‍ സായ് കുമാര്‍ ആണെന്ന് ബിന്ദു പണിക്കര്‍ക്ക് മനസിലാക്കാന്‍ പിന്നെയും…
Read Moreചുവന്നു വിങ്ങിയ കണ്ണുകള്‍ ! തുടര്‍ച്ചയായ ചര്‍ദ്ദി;കുട്ടികളെ വീഴ്ത്തുന്ന കൊറോണയുടെ പുതിയ വേര്‍ഷന്‍ അതിമാരകം;ബ്രിട്ടനില്‍ നിരവധി കുട്ടികള്‍ക്ക് രോഗം…
ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തി കൊറോണയുടെ തേരോട്ടം തുടരുകയാണ്. ബ്രിട്ടനില്‍ കണ്ടെത്തിയ കൊറോണയുടെ പുതുരൂപമാണ് ഇപ്പോള്‍ ആശങ്ക വര്‍ധിപ്പിക്കുന്നത്. മുഖ്യമായി കുട്ടികളെയാണ് ഇത് ബാധിക്കുന്നത്. ചുവന്നുവിങ്ങിയ കണ്ണുകളും പൊട്ടിയൊലിക്കുന്ന ചര്‍മവുമാണ് ഈ കൊറോണയെ കൂടുതല്‍ ഭീകരനാക്കുന്നത്. ഈ രോഗലക്ഷണങ്ങളുമായി ലൂയിസ് ഗ്രെയ്ഗ് എന്ന 13 കാരനെ കഴിഞ്ഞ ദിവസം ഗ്ലാസ്ഗോയിലെ റോയല്‍ ഹോസ്പിറ്റല്‍ ഫോര്‍ ചില്‍ഡ്രനില്‍ പ്രവേശിപ്പിച്ചത്. പൊള്ളുന്ന പനിയുമുണ്ടായിരുന്നു. വരണ്ട ചുമയില്ലാത്തതിനാല്‍ കോവിഡ്-19 അല്ലായെന്ന് കുട്ടിയുടെ മാതാവിന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉറപ്പ് നല്കി.പക്ഷെ ത്വക്കില്‍, അഞ്ചാംപനിക്ക് സമാനമായ ചുവന്ന കുമിളകള്‍ വലുതാകാന്‍ തുടങ്ങി. ഒപ്പം കണ്ണിലെ ചുവപ്പിനെ കനം വര്‍ദ്ധിച്ചുവരികയു ചെയ്തു. നിര്‍ത്താത ചര്‍ദ്ദിയും കൂടിയായപ്പോള്‍ ആ പതിമൂന്നുകാരന് വലഞ്ഞു. കൊറോണ വൈറസുമായി ബന്ധപ്പെട്ട് എരിച്ചില്‍, വീക്കം തുടങ്ങിയ ലക്ഷണങ്ങളും കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട് എന്ന് എന്‍എച്ച്എസ് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയായിരുന്നു ഈ സംഭവം. കവാസാക്കി രോഗം എന്നറിയപ്പെടുന്ന രോഗാവസ്ഥയോടെ…
Read More