അദ്ഭുതകരമായ ഔഷധഗുണങ്ങള്‍ ഉണ്ടെന്നു വിശ്വസിക്കുന്ന ഫംഗസ്(പൂപ്പല്‍) ഹിമാലയന്‍ വയാഗ്ര വംശനാശഭീഷണിയിലെന്ന് ഗവേഷകര്‍. വിപണിയില്‍ സ്വര്‍ണത്തിന്റെ ഇരട്ടിയിലേറെ വിലയാണ് ഈ അത്യപൂര്‍വ ഔഷധത്തിനുള്ളത്. യാര്‍ഷഗുംഭു എന്ന പേരിലും അറിയപ്പെടുന്ന ഈ ഫംഗസ് സമുദ്ര നിരപ്പില്‍ നിന്നും 10,000 അടി ഉയരത്തിലാണഅ കണ്ടുവരുന്നത്. ഒരു പ്രത്യേകതരം ശലഭത്തിന്റെ ലാര്‍വ്വയിലാണു ഈ ഫംഗസ് വളരുന്നത്. ഒരു കിലോഗ്രാം ഹിമാലയന്‍ വയാഗ്രയ്ക്ക് 70 ലക്ഷത്തോളം രൂപ വിലവരും. നേപ്പാള്‍, ടിബറ്റ് എന്നിവിടങ്ങളിലെ ഹിമാലയന്‍ പര്‍വത പ്രദേശങ്ങളിലാണ് ഇവ കാണപ്പെടുന്നത്. പര്‍വത പ്രദേശങ്ങളില്‍ നിന്ന് ഈ ഫംഗസ് കണ്ടെത്തി പണം സമ്പാദിക്കുന്ന നിരവധി ആളുകളുമുണ്ട്. ഒഫിയോകോര്‍ഡിസെപ്സ് സിനെപ്സിസ് എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന ഈ ഫംഗസിന് വേണ്ടിയുള്ള അന്വേഷണം സംഘര്‍ഷത്തിലും കൊലപാതകങ്ങള്‍ക്ക് പോലും വഴിവെച്ചിട്ടുണ്ട്. ശാസ്ത്രീയമായ അടിത്തറകളൊന്നുമില്ലെങ്കിലും ഈ ഫംഗസ് ചായയിലോ സൂപ്പിലോ ചേര്‍ത്ത് കഴിച്ചാല്‍ വലിയരീതിയിലുള്ള ലൈംഗിക ശേഷിയും ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങളെ…
Read More