”റീനയ്ക്ക് എന്റെ ജീവിതത്തില്‍ വലിയ സ്ഥാനമുണ്ട്, ഇന്നും അവര്‍ എന്റെ കുടുംബത്തിന്റെ ഭാഗമാണ്, അത് എന്നും അങ്ങനെ തന്നെ ആയിരിക്കും”– മുന്‍ഭാര്യ റീന ദത്തയെക്കുറിച്ച് നടന് ആമിര്‍ ഖാന് ഒരിക്കല്‍ പറഞ്ഞ വാക്കുകളാണിത്. ഒരു കാലത്ത് പ്രണയത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴാണ് ആമിര്ഖാന് റീനയെ വിവാഹം ചെയ്തത്. പതിനാറു വര്‍ഷം ഒരുമിച്ചു ജീവിച്ചതിനു ശേഷമാണ് ഇരുവരും പിരിഞ്ഞതും ആമിര്‍ കിരണ്റാവുവിനെ വിവാഹം കഴിച്ചതും. എന്നിരുന്നാലും കുടുംബങ്ങള്‍ കൂടുന്ന അവസരങ്ങളിലും ആമിറിന്റെ സിനിമാ പ്രൊമോഷനുകള്‍ക്കുമെല്ലാം റീനയെയും കാണാറുണ്ട്. റീനയുടെ ജന്മദിനത്തില് സര്‍പ്രൈസായി അമീര്‍ വന്നതിനു പിന്നിലും ആ ഹൃദയബന്ധമാണ്. സിനിമാ പ്രൊമോഷന് തിരക്കുകള്‍ പോലും മാറ്റി വച്ചാണ് ആമിര്‍ റീനയുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തത്. അതിനു കാരണമായതോ മക്കളായ ജുനൈദും ഇറയും. അമ്മയുടെ അമ്പതാം പിറന്നാള്‍ ദിനം അവിസ്മരണീയമാക്കാന്‍ അച്ഛന് എത്തണമെന്നും അത് അമ്മയ്ക്കു സര്െ്രെപസായിരിക്കുമെന്നും മക്കള്‍ ആമിറിനെ അറിയിക്കുകയായിരുന്നു.…
Read More