യൂണിവേഴ്സിറ്റി കോളജില്‍ സമൂലമായി മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ കെ.കെ.സുമ വ്യക്തമാക്കി. പാര്‍ട്ടി വളര്‍ത്താന്‍ വേണ്ടി എസ്എഫ്ഐ പ്രയോഗിച്ചു പോന്ന റീ അഡ്മിഷന് തന്ത്രം ഇനി നടക്കില്ല. കോളജില്‍ ഇനി മുതല്‍ റീ അഡ്മിഷന് അനുവദിക്കില്ല എന്ന് കെ.കെ സുമ വ്യക്തമാക്കി. വര്‍ഷങ്ങളായി കോളജില്‍ തുടരുന്നവരെ മാറ്റുന്നത് പരിഗണണിക്കും. അധ്യാപകരും വിദ്യാര്‍ഥികളും അടങ്ങുന്ന കമ്മറ്റികള്‍ രൂപീകരിക്കാനും ബാനറുകളും പോസ്റ്ററുകളും ചുവരെഴുത്തുകളും നീക്കം ചെയ്യാനും തീരുമാനമായി. പൊലീസ് സംരക്ഷണയില്‍ രണ്ടുദിവസത്തിനകം കോളജ് തുറക്കും യൂണിവേഴ്സിറ്റി കോളജ് യൂണിയന് ഓഫിസില്‍ നിന്ന് ഉത്തരകടലാസ് കണ്ടെത്തിയതിലും നടപടി തുടങ്ങി. സംഭവത്തില്‍ പ്രിന്‍സിപ്പലിനോടു റിപ്പോര്‍ട്ട് തേടും. ഉത്തരകടലാസ് കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്നും അനധ്യാപകരായ മൂന്നുപേരെ സ്ഥലം മാറ്റാന്‍ തീരുമാനിച്ചെന്നും കെ.കെ.സുമ അറിയിച്ചു. യൂണിവേഴ്സിറ്റി കോളജിലെ വധശ്രമക്കേസിലെ പ്രതിയുടെ വീട്ടില്‍ നിന്ന് ഉത്തരക്കടലാസുകളും മുദ്രയും പിടിച്ചെടുത്തതിനെക്കുറിച്ച് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം സര്‍വകലാശാല വൈസ്…
Read MoreTag: reformation
നവോത്ഥാനം തിരിഞ്ഞു കൊത്തി ! സി.ദിവാകരന് കിട്ടിയത് ബെന്നറ്റ് ഏബ്രഹാമിന് കിട്ടിയതിനേക്കാള്‍ കുറഞ്ഞ വോട്ടു ശതമാനം; പിണറായി സര്‍ക്കാരിന് ശോകമൂകമായ മൂന്നാം വാര്‍ഷികം…
നവോത്ഥാനം തിരിച്ചടിച്ചെന്ന വിലയിരുത്തലില്‍ പിണറായി സര്‍ക്കാരിന് ഇന്ന് മൂന്നാം വാര്‍ഷികം. ആഘോഷിക്കേണ്ട സമയമായിട്ടും മരണവീട് പോലെയാണ് ഇടതുമുന്നണിയുടെ അവസ്ഥ. 2014 ല്‍ ബെന്നറ്റ് ഏബ്രഹാം നേടിയതിലും അല്പം കൂടുതല്‍ വോട്ട് പിന്‍ഗാമി സി. ദിവാകരന് നേടിയെങ്കിലും ഇടത് വോട്ടുവിഹിതം ഭരണസിരാകേന്ദ്രത്തില്‍ അതിലും താഴ്ന്നു: 25.6% മാത്രം. (2014 ല്‍ 28.5%) സിപിഐ നേതൃയോഗം നടന്ന എം.എന്‍ സ്മാരകത്തിലേക്കു തിരിഞ്ഞുനോക്കാന്‍ ദിവാകരന് മെനക്കെടാഞ്ഞതു വെറുതെയല്ല. ഇടതുവോട്ടിലെ ഈ ചോര്‍ച്ചയാണ് ഭരണ- പാര്‍ട്ടി നേതൃത്വങ്ങളെ ഇരുത്തിച്ചിന്തിപ്പിക്കുന്നത്. ഇടതുമുന്നണിക്കു കേരളത്തില്‍ 45% ജനങ്ങളുടെ പിന്തുണയുണ്ടെന്നു സിപിഎം അവകാശപ്പെടാറുണ്ടെങ്കില്‍ ഇക്കുറി കിട്ടിയത് അതിലും 10% താഴ്ന്നു. 2006 ല്‍ 98 സീറ്റുമായി ഇടതുമുന്നണി 48.58% വോട്ടു നേടിയപ്പോള്‍ സിപിഎം സംസ്ഥാന കമ്മിറ്റി ലക്ഷ്യം മുന്നോട്ടുവച്ചു: 50% വോട്ട്. ആ ലക്ഷ്യം ഇപ്പോള്‍ ഏതാണ്ട് 15% പിന്നിലായി. നിയമസഭാ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ 3…
Read More