തിരുവനന്തപുരം: മലയാള സിനിമാതാരങ്ങളുടെ വാഹനനികുതി വെട്ടിപ്പ് അന്വേഷിക്കുന്ന മോട്ടോര്‍വകുപ്പിന്റെ കണ്ണു തള്ളിക്കുന്നതാണ് ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്ന വിവരങ്ങള്‍. നടി അമലാപോളാണ് അതില്‍ പ്രധാന താരം. അമലയുടെആഡംബരക്കാറിന്റെ റജിസ്‌ട്രേഷനുള്ള രേഖകള്‍ പ്രകാരം, പുതുച്ചേരി തിലാസ്‌പേട്ട് സെന്റ് തെരേസാസ് സ്ട്രീറ്റില്‍ ആറാം നമ്പര്‍ വീടാണ് നടിയുടേത്. ഒരു വര്‍ഷമായി ഇവിടെ താമസിക്കുന്നുവെന്ന് അവര്‍ പുതുച്ചേരി മോട്ടോര്‍വാഹന വകുപ്പിനു സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. ഇതുപോലെ തന്നെയാണ് മറ്റുള്ള താരങ്ങളും വ്യവസായികളും തട്ടിപ്പുകള്‍ നടത്തുന്നത്. താരങ്ങളുടെ കള്ളക്കളി പൊളിക്കാന്‍ കേരളത്തില്‍നിന്നു പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥര്‍ക്കു കെട്ടിടയുടമ മൂന്നാം നിലയിലെ അമലയുടെ ‘അപ്പാര്‍ട്ട്‌മെന്റ്’ കാണിച്ചുകൊടുത്തു. ടെറസിന്റെ മൂലയിലെ ഒറ്റമുറി. അകത്തു ശുചിമുറി പോലുമില്ല. ഇപ്പോള്‍ താമസം പുതുച്ചേരിയിലാണെന്നു കാണിക്കാന്‍ ഈ മുറി വിലാസമാക്കി എടുത്ത ഇന്‍ഷുറന്‍സ് പോളിസി രേഖയാണു നല്‍കിയത്. ഒരു ലക്ഷം രൂപയുടെ പോളിസി എടുത്ത നടി ആകെ 860 രൂപയാണ് അടച്ചത്. പിന്നെ പണമില്ലാത്തതു…
Read More