63 ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്ത സിപിഎം മുന്‍രാജ്യസഭാംഗം ഉപയോഗിച്ചത് ഏഴെണ്ണം മാത്രം ! എല്ലാം റീ ഇംബേഴ്‌സ്‌മെന്റിനായി സമര്‍പ്പിക്കുകയും ചെയ്തു…

സിപിഎമ്മിന്റെ മുന്‍ രാജ്യസഭാംഗം ഒരു മാസം ബുക്ക് ചെയ്തത് 63 ട്രെയിന്‍ ടിക്കറ്റുകള്‍. ഉപയോഗിച്ചതാവട്ടെ വെറും ഏഴെണ്ണവും. പശ്ചിമബംഗാളില്‍ നിന്നുള്ള മുന്‍ രാജ്യസഭാംഗമാണ് കഥാനായകന്‍. മുഴുവന്‍ ടിക്കറ്റുകളുടെ തുകയും റീ ഇംബേഴ്‌സ്‌മെന്റിനായി സമര്‍പ്പിക്കുകയും ചെയ്തതിനു ശേഷം മാത്രമാണ് ഇദ്ദേഹത്തിനു സമാധാനമായത്. 2019 ജനുവരി മാസത്തിലാണ് 63 തീവണ്ടി ടിക്കറ്റുകള്‍ ഇദ്ദേഹം ബുക്ക് ചെയ്തത്. ഇതില്‍ ഏഴു ടിക്കറ്റുകള്‍ മാത്രമാണ് യാത്രയ്ക്ക് ഉപയോഗിച്ചത്. എന്നാല്‍ യാത്ര ചെയ്യാത്തത് ഉള്‍പ്പെടെ മുഴുവന്‍ ടിക്കറ്റുകള്‍ക്കും ഇദ്ദേഹം റീഇംബേഴ്സ്മെന്റിന് അപേക്ഷിക്കുകയും ചെയ്തു. ഇതോടെ രാജ്യസഭാ സെക്രട്ടേറിയേറ്റ് റെയില്‍വേ മന്ത്രാലയത്തിന് അധികമായി നല്‍കേണ്ടി വന്നത് 1,46,920 രൂപയാണെന്ന് ദ എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പാര്‍ലമെന്റിലെ മുന്‍ അംഗങ്ങള്‍ തനിച്ച് തീവണ്ടിയാത്ര ചെയ്യുമ്പോള്‍ ഫസ്റ്റ് എ.സി. ടിക്കറ്റ് സൗജന്യമായി ലഭിക്കും. മറ്റൊരാള്‍ കൂടി ഒപ്പമുണ്ടെങ്കില്‍ എ.സി. ടയര്‍ ടു ടിക്കറ്റും ലഭിക്കും. 2019 ജനുവരി…

Read More

കണ്ണടക്കാര്യത്തില്‍ ശൈലജ ടീച്ചര്‍ക്ക് മാതൃകയായത് സ്വന്തക്കാര്‍ തന്നെ ! ചിറ്റയം ഗോപകുമാര്‍ 48,000 രൂപ കണ്ണട വാങ്ങിക്കാന്‍ എടുത്തെങ്കില്‍ കോവൂര്‍ കുഞ്ഞുമോന്‍ എടുത്തത് 44,000; ജോണ്‍ ഫെര്‍ണാണ്ടസും എ.എം ആരിഫും മോശക്കാരല്ല…

കോട്ടയം: മന്ത്രി കെ.കെ ശൈലജ 28000 രൂപയുടെ കണ്ണട വാങ്ങിയത് അത്ര വലിയ കാര്യമൊന്നുമല്ല എന്നു മനസിലാക്കിത്തരുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ശൈലജയെക്കാള്‍ വില കൂടിയ കണ്ണട വാങ്ങിയവര്‍ ഈ നിയമസഭയിലുണ്ട് എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. നാല് ഭരണപക്ഷ എംഎല്‍എമാര്‍ വാങ്ങിയ കണ്ണടകള്‍ക്ക് ശരാശരി 45,000 രൂപ വില വന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. ഇതുവഴി സര്‍ക്കാര്‍ ഖജനാവിന് ആകെ ചെലവായത് 1.81 ലക്ഷം രൂപയെന്നാണ് റിപ്പോര്‍ട്ട്. നിയമപരമായി ഇതു തെറ്റല്ലെങ്കിലും സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയുള്ള ഈ ധൂര്‍ത്ത് ചര്‍ച്ചയാവുകയാണ്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം എംഎല്‍എമാര്‍ ചികിത്സാ ചെലവ് ഇനത്തില്‍ കൈപ്പറ്റിയ തുക സംബന്ധിച്ച വിവരാവകാശ രേഖയിലാണ് കണ്ണടകള്‍ക്കായി ഇത്രയും രൂപ റീ ഇമ്പേഴ്സ് ചെയ്ത വിവരമുള്ളത്. സിപിഐ പ്രതിനിധി ചിറ്റയം ഗോപകുമാറും ആര്‍.എസ്പി (ലെനിനിസ്റ്റ് ) നേതാവായ കോവൂര്‍ കുഞ്ഞുമോനും…

Read More