റെജി ജോസഫ് വോട്ടറുടെ ബോധ്യങ്ങളെയും നിലപാടുകളെയും തീരുമാനത്തെയും നിര്‍ണയിക്കുന്നതില്‍ മാധ്യമസ്വാധീനം ഇക്കാലത്ത് സുപ്രധാനമാണ്. നിഷ്പക്ഷമതികളുടെയും യുവജനങ്ങളുടെയും വോട്ടുകളാണ് പലപ്പോഴും ജയവും തോല്‍വിയും നിര്‍ണയിക്കുക. ഈ വോട്ടുകള്‍ പിടിച്ചെടുക്കാന്‍ സോഷ്യല്‍ മീഡിയയെ പാര്‍ട്ടികള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നു. സ്വാതന്ത്ര്യസമരത്തെ ശക്തിപ്പെടുത്താനും ദേശീയതയെ അരക്കിട്ടുറപ്പിക്കാനും സ്ഥാപിതമായതെന്ന് അവകാശപ്പെടുന്ന പല പ്രസിദ്ധീകരണങ്ങളും പില്ക്കാലത്ത് വാണിജ്യവത്കരിക്കപ്പെട്ടു. ഇവയൊക്കെ രാഷ്ട്രീയ താല്പര്യം പുലര്‍ത്തുന്ന വന്‍കിട കോര്‍പറേറ്റുകളുടെ ഉടമസ്ഥതയിലേക്കും നിയന്ത്രണത്തിലേക്കും വന്നതോടെ നിഷ്പക്ഷത എന്ന പക്ഷം അപ്രസക്തമായി. രാജ്യത്തെ വിവിധ പാര്‍ട്ടികള്‍ക്കും പാര്‍ട്ടി നേതാക്കള്‍ക്കും സ്വന്തമായി പത്രങ്ങളും ടെലിവിഷനുകളും ഇതര പ്രസിദ്ധീകരണങ്ങളുമുണ്ട്. വസ്തുതകളെ വളച്ചൊടിക്കുക മാത്രമല്ല സ്വന്തം താല്പര്യങ്ങളെ അടിച്ചേല്‍പ്പിക്കാനുള്ള ഉപാധിയായി മാധ്യമങ്ങളെ രാഷ്ട്രീയം മാറ്റിയെടുത്തു. ഇതിനൊപ്പം പാര്‍ട്ടികള്‍ സാമൂഹ്യമാധ്യമങ്ങളെയും ജനവികാരം അനുകൂലമാക്കാവും പ്രതിയോഗികളെ താറടിക്കാനും ഉപയോഗിക്കുന്നു.നിഷ്പക്ഷമെന്ന് അവകാശപ്പെടുമ്പോഴും ഏറെ മാധ്യമങ്ങളും താല്പര്യമുള്ള പാര്‍ട്ടികളെയും സര്‍ക്കാരുകളെയും അന്ധമായി പിന്തുണയ്ക്കുന്നു. ഒപ്പം എതിര്‍പക്ഷത്തെ വിമര്‍ശിക്കുകയും കടന്നാക്രമിക്കുകയും ചെയ്യുന്നു.മുഖ്യധാരാ മാധ്യമങ്ങലെ…
Read MoreTag: reji joseph
മാറിയ കാലത്തെ തെരഞ്ഞെടുപ്പ് അണിയറ
റെജി ജോസഫ് സ്ഥാനാര്‍ഥിയുടെ വര്‍ണ പോസ്റ്റര്‍ കംപ്യൂട്ടറില്‍ അണിയിച്ചൊരുക്കാന്‍ നിരക്ക് കാല് ലക്ഷം രൂപ വരെ. ഫോട്ടോ, വീഡിയോ ഷൂട്ടിന് ഒരു ലക്ഷം. ബ്യൂട്ടീഷ്യന് അണിയിച്ചൊരുക്കി ഹൈടെക് കാമറയില്‍ ചിരിപ്പിച്ചെടുക്കുന്നതില് മിഴിവുള്ള ചിത്രം കംപ്യൂട്ടറില്‍ അതിസുന്ദരമാക്കിയാണ് ഇലക്ഷന് പോസ്റ്ററുകള്‍ തയാറാക്കുക. കണ്ണെഴുതിയും പൊട്ടുതൊട്ടും വനിതാ സ്ഥാനാര്‍ഥിയെ ഒരുക്കും. ആണുങ്ങള്‍ക്ക് കട്ടിംഗ്, ഷേവിംഗ്, താടി ഡ്രസിംഗ് എന്നിവയൊക്കെ ഏര്‍പ്പാടാക്കും. ഇത്തരത്തില്‍ സിനിമാ ചിത്രീകരണംപോലെ ദിവസങ്ങള്‍ നീളുന്നതാണ് ഷൂട്ടിംഗ്. ഇതിനായി സെറ്റും ലോക്കേഷനും വരെ ഒരുക്കുന്ന കാലം. പോസ്റ്ററിന്റെ ഭംഗിയില്‍ സ്ഥാനാര്‍ഥി ജയിച്ചവരുടെയും പോസ്റ്റര്‍ മോശമായതിനാല്‍ തോറ്റതിന്റെയും അനുഭവങ്ങളുള്ളതിനാല്‍ ഇക്കാലത്ത് പോസ്റ്ററുകളുടെ ഗ്ലാമര്‍ ഏറെ പ്രധാനമാണ്. പ്രചാരണത്തിന്റെ ഓരോ ഘട്ടത്തിലും പുതുമയുള്ള പോസ്റ്ററുകള്‍ മാറിമാറി അടിച്ചിറക്കും. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുന്ന ദിവസംതന്നെ ആദ്യ റൗണ്ട് പോസ്റ്റര്‍ നിരക്കും. പിന്നാലെ കൈകൂപ്പിയും കരം ഉയര്ത്തിയുമൊക്കെയുള്ള ഫ്ളക്സുകളും കട്ടൗട്ടുകളും.മതില് ബുക്കിംഗ്, കൈയെഴുത്ത്, ഫോട്ടോ ഷൂട്ട്,…
Read More