കൊച്ചി: കേരളത്തില്‍ വലിയ ചര്‍ച്ചാ വിഷയമായി മാറിയ സംഭവമാണ് ഹാദിയക്കേസ്. അഖില എന്ന ഹാദിയയുടെ സുഖവിവരങ്ങള്‍ അന്വേഷിക്കാനും നേരിട്ട് ബോധ്യപ്പെടാനും എത്തിയ ദേശീയ വനിതാ കമ്മിഷന് അധ്യക്ഷ രേഖ ശര്‍മ്മ മടങ്ങുന്നത് ഹാദിയയുടെ സുരക്ഷയില്‍ പൂര്ണതൃപ്തയായിട്ടാണ്.ഹാദിയ പൂര്‍ണ ആരോഗ്യവതിയാണെന്നും സുരക്ഷിതയും സന്തോഷവതിയുമാണെന്നും വ്യക്തമാക്കി ഹാദിയയുടെ ചിത്രവും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചാണ് രേഖ കാര്യങ്ങള്‍ വിശദീകരിച്ചത്. കേരളത്തില്‍ നടക്കുന്നത് ലൗജിഹാദ് അല്ലെന്നും നിര്‍ബന്ധിത മത പരിവര്‍ത്തനം ആണെന്നും രേഖ വ്യക്തമാക്കുകയും ചെയ്തു. അഖില ഹാദിയ വീട്ടില്‍ സുരക്ഷിതയും, ആരോഗ്യവതിയുമാണ്. ഈ മാസം 27 ന് സുപ്രീം കോടതിയില്‍ ഹാജരാകാന്‍ സന്നദ്ധയാണെന്ന് അവള് അറിയിച്ചിട്ടുണ്ടെന്നും രേഖ ശര്‍മ്മ വൈക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു. അഖില ഹാദിയ പൂര്‍ണ്ണമായും പൊലീസ് സംരക്ഷണത്തിലാണ്. സന്ദര്‍ശനം സംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് ഉടനെ കൈമാറും. തട്ടമിട്ട് നില്ക്കുന്ന ഹാദിയ പുഞ്ചിരിയോടെ പൂച്ചെണ്ട് നല്കി സ്വാഗതം ചെയ്യുന്ന…
Read More