മലയാളികളുടെ പ്രിയ സീരിയല്‍ നടി അപ്സര രത്നാകരനും സംവിധായകന് ആല്‍ബിയും കഴിഞ്ഞ നവംബറിലാണ് വിവാഹിതരായത്. ഒരുമിച്ച് ടെലിവിഷന്‍ പരിപാടികളില്‍ പങ്കെടുത്തിരുന്ന താരങ്ങള്‍ ഇഷ്ടത്തില്‍ ആവുകയായിരുന്നു. തുടക്കത്തില്‍ വീട്ടുകാരുടെ എതിര്‍പ്പ് ഉണ്ടായിരുന്നെങ്കിലും പിന്നീട് അവര്‍ സമ്മതിച്ചു. ശേഷം ഇരുവീട്ടുകാരുടെയും സമ്മതത്തോടെയാണ് താരങ്ങള്‍ കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചത്. എന്നാല്‍ വിവാഹവുമായി ബന്ധപ്പെട്ട് താരങ്ങളുടെ പേരില്‍ നിരവധി ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. അതിലൊക്കെ വിശദീകരണം നല്കി കൊണ്ട് താരങ്ങള്‍ എത്തിയിരുന്നു.ആദ്യത്തെ വിവാഹബന്ധം വേര്‍പെടുത്തിയാണ് അപ്സര രത്നാകരന് ആല്‍ബിയെ വിവാഹം ചെയ്തത്. ആദ്യഭര്‍ത്താവ് നിരന്തരം ശാരീരികമായി ഉപദ്രവിച്ചിരുന്നുവെന്നും വിവാഹമോചനത്തിലേക്ക് നയിച്ചത് അക്കാര്യമായിരുന്നുവെന്നും അപ്സര തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ ആല്‍ബിയുമായി അര്‍ച്ചനയ്ക്ക് ഉണ്ടായിരുന്ന അവിഹിതബന്ധമാണ് വിവാഹ മോചനത്തിലേക്ക് എത്തിയതെന്നാണ് മുന്‍ ഭര്‍ത്താവ് കണ്ണന് ആരോപിക്കുന്നത്. അപ്സരയുമായി വേര്‍പിരിഞ്ഞിട്ട് ഏകദേശം നാല് വര്‍ഷത്തിനു മുകളിലായെങ്കിലും താനിതുവരെ പുതിയൊരു ജീവിതത്തിലേക്ക് പോയിട്ടില്ലെന്നാണ് കണ്ണന്റെ വാക്കുകള്‍. വിവാഹം ചെയ്ത് ഒരുമിച്ച് താമസിക്കുന്ന…
Read MoreTag: relation
പുട്ട് കുടുംബബന്ധങ്ങളെ തകര്‍ക്കും…മൂന്നാം ക്ലാസുകാരന് സംശയമില്ല
സ്വന്തം ലേഖകന്‍കോഴിക്കോട്: കുറച്ച് ദിവസമായി സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് പുട്ട്. മലയാളിയുടെ പ്രഭാതഭക്ഷണ ലിസ്റ്റില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന പുട്ട് പക്ഷേ ബന്ധങ്ങള്‍ തന്നെ ഇല്ലാതാക്കിയേക്കാമെന്നാണ് മുക്കത്തെ ഒരു മൂന്നാം ക്ലാസുകാരന്റെ കുറിപ്പ്. ഇഷ്ടമല്ലാത്ത ഭക്ഷണത്തെക്കുറിച്ച് കുറിപ്പ് തയ്യാറാക്കാനായിരുന്നു പരീക്ഷയ്ക്ക് വന്ന ചോദ്യം. അതിനാണ് തനിക്ക് പുട്ട് ഇഷ്ടമല്ലാത്തതിന്റെ കാരണവും വിദ്യാര്‍ഥി രസകരമായി എഴുതിയിരിക്കുന്നത്. ഉത്തരകടലാസ് നടന് ഉണ്ണിമുകുന്ദന് ഉള്‍പ്പെടെയുള്ളവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ പുട്ട് കേറിയങ്ങ് കൊളുത്തിയിരിക്കുകയാണ്.‘എനിക്ക് ഇഷ്ടമല്ലാത്ത ഭക്ഷണം പുട്ടാണ്. കേരളീയഭക്ഷണമായ പുട്ട് അരികൊണ്ടാണ് തയ്യാറാക്കുന്നത്. ഇത് തയ്യാറാക്കാന്‍ വളരെ എളുപ്പമായതിനാല്‍ എല്ലാ ദിവസവും രാവിലെ അമ്മ ഇത് തന്നെയാണ് ഉണ്ടാക്കുന്നത്. ഉണ്ടാക്കി അഞ്ച് മിനിട്ട് കഴിഞ്ഞാല്‍ പുട്ട് പാറ പോലെയാകും. പിന്നെ എനിക്കത് കഴിക്കാന്‍ കഴിയില്ല’. വിദ്യാര്‍ഥി പറയുന്നു. വേറെ എന്തെങ്കിലും ഭക്ഷണം ഉണ്ടാക്കി തരാന്‍ പറഞ്ഞാല്‍ അമ്മ അത് ചെയ്യില്ല. അപ്പോള്‍ ഞാന്‍…
Read More