അവന്റെ കൈയ്യില്‍ അഞ്ചിന്റെ പൈസയില്ല; പക്ഷെ അവന്‍ പറയുന്നത് സഹായിക്കാന്‍ ആളുണ്ടെന്നാണ്; ആരുടെയോ ക്വട്ടേഷന്‍ ഏറ്റെടുത്തുവെന്നല്ലാതെ ഇമ്മാതിരി ക്രൂരകൃത്യം ചെയ്യാന്‍ അവനാവില്ല; പള്‍സര്‍ സുനിയെ ന്യായീകരിച്ച് ബന്ധുക്കള്‍

കൊച്ചി: ” അവന്റെ കൈയ്യില്‍ അഞ്ചിന്റെ നയാപ്പൈസയില്ല. കേസിന്റെ കാര്യത്തിനായി ഞങ്ങളാരും ഒരു രൂപ പോലും കൊടുത്തിട്ടുമില്ല. എന്നിരുന്നാലും സഹായിക്കാനാളുണ്ടെന്നാണ് അവന്‍ പറയുന്നത്. അവന്‍ വെറുതെ പറയുന്നതാവില്ല, പിന്നില്‍ ആരെങ്കിലും ഉണ്ടെന്ന് ഉറപ്പാണ്” സുനിയുടെ അടുത്ത ബന്ധുക്കളാണ് ഇതു പറയുന്നത്. ആരുടെയോ ക്വട്ടേഷന്‍ ഏറ്റെടുത്താണ് അവന്‍ ഈ കൃത്യം നിര്‍വഹിച്ചതെന്നും നടിയോട് ഇത്തരത്തില്‍ പെരുമാറാന്‍ മാത്രമുള്ള വൈരാഗ്യം സുനിയ്ക്കില്ലെന്നും ബന്ധുക്കള്‍ പറയുന്നു. തങ്ങളറിയുന്ന സുനി ഇത്ര ക്രൂരനല്ലെന്നാണ് അവരുടെ പക്ഷം. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന സംബന്ധിച്ച് അനുദിനം പുറത്തുവരുന്ന മാധ്യമ വെളിപ്പെടുത്തലുകളെ പരാമര്‍ശിച്ചാണ് സുനിയുടെ അടുത്ത ബന്ധുക്കള്‍ ഇങ്ങനെ പറയുന്നത്. ആക്രമണത്തില്‍ ദിലീപിന് പങ്കില്ലെന്നും കത്തെഴുതിയതും ഫോണ്‍വിളിച്ചതും ശരിയാണെന്നും എന്നാല്‍ ജയിലിനുള്ളില്‍ ഫോണ്‍ കൊണ്ടുവന്നില്ലന്നും ജയിലിലെ കൂടിക്കാഴ്ചയില്‍ സുനില്‍കുമാര്‍ അറിയിച്ചതായും ഇവര്‍ വ്യക്തമാക്കി.ആദ്യമൊക്കെ ചോദിക്കുമ്പോള്‍ ഇതൊക്കെ ചെയ്തത് അവന്‍ തന്നെയാണെന്നാണ് പറയാറ്. ഇപ്പോള്‍ ഇതേക്കുറിച്ച് ചോദിക്കുമ്പോള്‍…

Read More