കോട്ടയം: മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥന് ഒരു നവീനസഭയുടെ സംസ്ഥാന ഭാരവാഹിയായതില് നിയമനടപടിയ്ക്കൊരുങ്ങുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സമുദായ സംഘടനകളില്‍ ഭാരവാഹിത്വം വഹിക്കുന്നതില്‍ വിലക്കുണ്ട്. ഇതേത്തുടര്‍ന്നാണു നടപടിക്കൊരുങ്ങുന്നത്. തെരഞ്ഞടുക്കപ്പെട്ടതിനെതിരേ ആശുപത്രി അധികൃതര്‍ക്കു പരാതി നല്‍കിയിട്ടും നടപടിയെടുക്കാന്‍ വൈകുന്നുവെന്നും പരാതിയുമുണ്ട്. നിസാരകുറ്റങ്ങള്ക്കുപോലും ജീവനക്കാര്‍ക്കെതിരേ മെമ്മോ നല്‍കുകയും നടപടി സ്വീകരിക്കുകയും ചെയ്യുന്ന ഓഫീസ് വിഷയം കൈകാര്യം ചെയ്യുന്ന മേധാവി വളരെ ഗൗരവതരമായ കുറ്റാരോപണത്തിന് വിധേയമായ ജീവനക്കാരനെ സംരക്ഷിക്കുകയാണെന്നും പറയുന്നു. മതപരമായസ്ഥാപനങ്ങളിലോ ട്രസ്റ്റിലോ സര്‍ക്കാര്‍ ജീവനക്കാരന് ഭാരവാഹികള്‍ ആകുവാന്‍ പാടില്ലായെന്ന സര്‍ക്കാര്‍ ഉത്തരവു നിലനില്ക്കവേയാണ് കോട്ടയം കഞ്ഞിക്കുഴി സ്വദേശിയും സൂപ്രണ്ട് ഓഫീസിലെ എച്ച്ഡിഎസ് വിഭാഗം കൈകാര്യം ചെയ്യുന്ന ജീവനക്കാരന് സഭയുടെ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഫെബ്രുവരി 15നാണ് മാവേലിക്കരേ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു നവീന സഭയുടെ തെരഞ്ഞെടുപ്പില്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായി മത്സരിച്ചതും വിജയിച്ചതും. ഇതിനെതിരേ സഭയില്‍ പെട്ടവര്‍…
Read MoreTag: relegion
വര്‍ഷങ്ങള്‍ക്കു മുമ്പ് ആ മതത്തില്‍ നിന്നു മാറിപ്പോയ ആളാണ് ഞാന്‍ ! ഇപ്പോള്‍ ഒരു മതത്തിലും വിശ്വസിക്കുന്നില്ല;തുറന്നു പറഞ്ഞ് ഷിബില…
അസിഫ് അലി നായകനായ കക്ഷി അമ്മിണിപ്പിള്ള എന്ന സിനിമയില്‍ കാന്തി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെയാണ് ഷിബില മലയാളികള്‍ക്ക് പരിചിതയാകുന്നത് കുറച്ച് ശരീരഭാരം കൂടുമ്പോഴേ ലോകത്തുള്ള എല്ലാ സൗകുമാര്യതകളും നഷ്ടപ്പെട്ടു പോകുന്നു എന്ന് ചിന്തിച്ച് ആത്മഹത്യയിലേക്ക് നീങ്ങി പോകുന്ന പുതിയ സമൂഹത്തിന് വലിയൊരു സന്ദേശം നല്കാന് കഴിഞ്ഞ സിനിമയായിരുന്നു അത്. നായിക കഥാപാത്രമായി എത്തിയ ശിബിലയുടെ അഭിനയ മികവും ചിത്രത്തിന്റെ വിജയത്തിന് കാരണമാണ്. ഇപ്പോള്‍ താരം തന്റെ വിശ്വാസത്തെക്കുറിച്ചുള്ള തുറന്നു പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. പരമ്പരാഗത മുസ്ലിം കുടുംബത്തില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പേ മാറി പോയ ആളാണ് താന്‍ എന്നാണ് താരം പറഞ്ഞു തുടങ്ങുന്നത്. ഇപ്പോള്‍ ഞാന്‍ ഒരു മതത്തിലും വിശ്വസിക്കുന്നില്ല എന്നും താരം വ്യക്തമാക്കി. മതത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നതിനോട് തനിക്ക് യോജിക്കാന്‍ കഴിയില്ല എന്നും അത് ശബരിമല വിഷയത്തിന്റെ കാര്യത്തില്‍…
Read More