രാജ്യത്തെ പ്രമുഖ ഡിടിഎച്ച് സര്‍വീസുകളിലൊന്നായ റിലയന്‍സ് ഡിജിറ്റല്‍ ടിവി ആളുകളെ വഞ്ചിക്കുന്നതായി പരാതി. നിലവില്‍ റിലയന്‍സ് ഡിജിറ്റല്‍ ടിവി സെറ്റ് അപ് ബോക്സില്‍ യാതൊരു ചാനലുകളും ലഭിക്കാത്ത അവസ്ഥയാണുള്ളത്.സെറ്റ് അപ് ബോക്സ് ഓണ്‍ ചെയ്യുമ്പോള്‍ ഇറര്‍ സിഗ്നല്‍ മാത്രമാണ് കാണുന്നത്. അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്റെ കീഴിലുണ്ടായിരുന്ന റിലയന്‍സ് ഡിജിറ്റല്‍ ടിവി കഴിഞ്ഞ നവംബറില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നിരവധി റിലയന്‍സ് ഡിജിറ്റല്‍ ടിവി ഉപഭോക്താക്കള്‍ മറ്റു ഡിടിഎച്ചുകളിലേക്ക് കൂടുമാറിയിരുന്നു. എന്നാല്‍ കഴിഞ്ഞ നവംബറില്‍ റിലയന്‍സ് ഡിജിറ്റല്‍ ടിവിയുടെ അവകാശം റിലയന്‍സ് കമ്യൂണിക്കേഷന്‍ പാന്റല്‍ ടെക്നോളജീസ് ആന്‍ഡ് വീക്കോണ്‍ മീഡിയയ്ക്ക് വിറ്റു. പുതിയ ഉടമകള്‍ ആകര്‍ഷകമായ പാക്കേജുകള്‍ പ്രഖ്യാപിച്ചതോടെ ഉപഭോക്താക്കളുടെ എണ്ണത്തില്‍ വര്‍ധനയും ഉണ്ടായി. 2499 രൂപയ്ക്ക് എല്ലാ പേ-ചാനലുകളും രണ്ടു വര്‍ഷത്തേക്ക്(ഒരു വര്‍ഷത്തേക്ക് 1499), 1499യ്ക്ക് സാധാരണ ചാനലുകള്‍ അഞ്ചു വര്‍ഷത്തേക്ക് തുടങ്ങിയവയായിരുന്നു പ്രധാന…
Read MoreTag: reliance digital TV
‘റിലയന്‍സ് ഡിടിഎച്ച്’ ഉപയോക്താക്കളെ കൂട്ടിലാക്കാന്‍ ‘ടാറ്റാ സ്കൈ’;പണച്ചിലവില്ലാതെ പുതിയ സെറ്റ് ടോപ് ബോക്സും ഡിഷും; പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന റിലയന്‍സ് ടെലികോമിന്റെ കടം 43,386 കോടി
മുംബൈ: ധീരുഭായ് അംബാനിയുടെ സ്വത്ത് ഇരുമക്കള്‍ക്കുമായി വീതം വച്ചതോടെ മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാരനായി മാറി. ഇന്നും മുകേഷ് തന്നെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാരന്. എന്നാല്‍ അന്ന് ഇന്ത്യയിലെ പണക്കാരില്‍ മൂന്നാം സ്ഥാനമുണ്ടായിരുന്ന അനുജന് അനില്‍ അംബാനിയ്ക്ക് ഇന്ന് 32-ാം സ്ഥാനം മാത്രമാണുള്ളത്. ഇരുവരുടെയും മേഖലകളില്‍ പരസ്പരം കൈകടത്തരുതെന്ന വ്യവസ്ഥ ലംഘിച്ച മുകേഷ് ജിയോയുമായെത്തിയതോടെ തകര്‍ന്നത് അനിലിന്റെ ബിസിനസ് സാമ്രാജ്യമാണ്. ഇപ്പോള്‍ റിലയന്‍സ് ടെലികോം പൂട്ടാന്‍ പോകുകയാണെന്ന വാര്‍ത്ത പുറത്തു വന്നതോടെ ആപ്പിലായത് പൊതുമേഖലാ ബാങ്കുകളാണ്. ആര്‍കോം മാത്രമേ അടച്ചു പൂട്ടുന്നുള്ളൂ എന്നതിനാല്‍ പണം തിരികെ കിട്ടാന്‍ മറ്റ് അസറ്റുകളുടെ ഈട് ഉപയോഗിക്കാമെന്നാണ് ബാങ്കുകളുടെ പ്രതീക്ഷ. നിലവില്‍ ആര്‍കോമിന്റെ കടം ഏകദേശം 43,386 കോടി രൂപയാണ്. ഈ കടബാധ്യത കുറച്ചു കൊണ്ടുവരാനുള്ള ശ്രമം കുറച്ചുകാലങ്ങളായി തന്നെ ആര്‍കോം നടത്തിവന്നെങ്കിലും അതൊന്നും വിജയിച്ചിരുന്നില്ല. ആര്‍കോമിന്റെ…
Read More