കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയകാലത്താണ് പാലക്കാട് സ്വദേശിനി സിവില്‍ പോലീസ് ഓഫീസറായ സൂര്യ ആലുവയിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഡ്യൂട്ടിക്കെത്തിയത്. ആലുവ സ്വദേശി വിനീതിനെ അവിടെവച്ചാണ് സൂര്യ പരിചയപ്പെടുന്നത്. ദുരിതാശ്വാസ ക്യാമ്പിലെ സേവന പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ ഇരുവരും വളരെപ്പെട്ടെന്നു തന്നെ സുഹൃത്തുക്കളായി. ആ അടുപ്പം പിന്നീട് പ്രണയമായി വളര്‍ന്നു. ഒടുവില്‍ ഞായറാഴ്ച അശോകപുരം പെരിങ്ങഴ ദുര്‍ഗാ ഭഗവതി ക്ഷേത്രത്തില്‍ വിവാഹിതരായി. തൃശ്ശൂര്‍ ക്യാമ്പില്‍ നിന്നുമായിരുന്നു സൂര്യ ആലുവയില്‍ ഡ്യൂട്ടിക്ക് എത്തിയത്. അശോകപുരം കാര്‍മല്‍ സെയ്ന്റ് ഫ്രാന്‍സിസ് ഡി അസീസി സെക്കന്‍ഡറി സ്‌കൂളിലെ ക്യാമ്പിലായിരുന്നു ഡ്യൂട്ടി. അശോകപുരം സ്വദേശിയായ വിനീതിന്റെ വീടും പ്രളയത്തില്‍ മുങ്ങി. ഇതേ ക്യാമ്പിലാണ് അച്ഛനും അമ്മയ്ക്കുമൊപ്പം വിനീത് താമസിച്ചത്. ആലുവയിലെ സ്വകാര്യ എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററിലെ അധ്യാപകനാണ് വിനീത്. അന്‍വര്‍ സാദത്ത് എം.എല്‍.എ. അടക്കമുള്ളവര്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
Read MoreTag: relief camp
പ്രളയത്തിനിടയിലും തലപൊക്കി ഞരമ്പുരോഗികള്‍ ! ക്യാമ്പിലേക്ക് സ്ത്രീകളുടെ അടിവസ്ത്രം ആവശ്യമുണ്ടെന്നു കാട്ടി വ്യാജ പോസ്റ്റിട്ട യുവാവിനെ പോലീസ് പൊക്കി…
പ്രളയത്തില്‍ ജനങ്ങള്‍ ദുരിതപ്പെടുന്നതിനിടയിലും ഞരമ്പുരോഗികളുടെ വിളയാട്ടം. ഫേസ്ബുക്കിലൂടെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ഇരവിപേരൂര്‍ കരിമുളയ്ക്കല്‍ വീട്ടില്‍ സതീഷ്‌കുമാറി(രഘു)വിനെയാണ് തിരുവല്ല പൊലീസ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ഇരുവള്ളപ്ര സെന്റ് തോമസ് എച്ച്എസ്എസില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലുള്ള സ്ത്രീകള്‍ക്ക് അടിയന്തിരമായി അടിവസ്ത്രങ്ങള്‍ എത്തിക്കമെന്നായിരുന്നു സതീഷ്‌കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇത് ശ്രദ്ധയില്‍പ്പെട്ട ഇരവിപേരൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റും വാര്‍ഡ് മെമ്പറുമായ അജിത പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ക്യാമ്പില്‍ നിന്ന് അങ്ങനെ ആരും ഒരു ആവശ്യവും ഉന്നയിച്ചിരുന്നില്ലെന്നും ഇത് വ്യാജപ്രചാരണമാണെന്നുമായിരുന്നു അജിതയുടെ പരാതി. മാത്രവുല്ല, സ്ത്രീകള്‍ക്ക് വസ്ത്രങ്ങള്‍ വേണമെന്നല്ല, ഇയാള്‍ ആവശ്യപ്പെട്ടത്. അടിവസ്ത്രങ്ങള്‍ വേണമെന്നായിരുന്നു. ഇത് മനഃപൂര്‍വം, ക്യാമ്പിലുള്ള സ്ത്രീകളെ അവഹേളിക്കുന്നതിന് വേണ്ടിയാണെന്നും അജിത പരാതിയില്‍ സൂചിപ്പിച്ചിരുന്നു. പ്രളയം, ദുരിതാശ്വാസ ക്യാമ്പുകള്‍ എന്നിവ സംബന്ധിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്യാന്‍ മുഖ്യമന്ത്രി…
Read Moreദുരിതാശ്വാസ ക്യാമ്പില്‍ എത്തിച്ച ടൂത്ത്ബ്രഷുകളില്‍ 1988ല്‍ നിര്‍മിച്ചവയും ! യുവാവിന്റെ ലൈവ് വീഡിയോ വൈറലാവുന്നു…
ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പില്‍ വ്യാപകമായി പഴകിയ സാധനങ്ങള്‍ എത്തിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെ 1988 മെയില്‍ നിര്‍മ്മിച്ച ടൂത്ത്ബ്രഷുകള്‍ ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചെന്ന് പരാതി. അര്‍ത്തുങ്കല്‍ സെന്റ് ഫ്രാന്‍സിസ് അസീസി സ്‌കൂളിലുള്ള ക്യാമ്പിലാണ് 30 വര്‍ഷം പഴക്കമുള്ള ബ്രഷുകള്‍ എത്തിച്ചത്. രണ്ടര രൂപയാണ് വില. ബ്രഷിന്റെ കവറില്‍ ഇതുരണ്ടും വ്യക്തമായി കാണാം. ഇത്തരത്തില്‍ ഒരു പെട്ടി ബ്രഷുകള്‍ ക്യമ്പിലെത്തിയതായി യുവാവ് പറയുന്നു. എന്നാല്‍ മുപ്പതുവര്‍ഷം മുമ്പ് ബ്രഷിന് രണ്ടര രൂപയില്ലെന്ന ആരോപണവുമായി ചിലര്‍ വിഡിയോക്കെതിരെ രംഗത്തെത്തി. എന്നാല്‍ 1988 എന്നത് പ്രിന്റ് ചെയ്തപ്പോള്‍ വന്ന പിശക് മാത്രമാകാമെന്നാണ് ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്. ചില ആശുപത്രികളിലും ഹോട്ടലിലുമെല്ലാം ഇത്തരം യൂസ് ആന്റ് ത്രോ ബ്രഷുകള്‍ ഉണ്ടെന്നും മറ്റു ചിലര്‍ പറയുന്നു.
Read Moreദുരിതാശ്വാസ ക്യാമ്പിലുള്ളവരും ഒന്ന് സന്തോഷിക്കട്ടെ ! ദുരിതാശ്വാസ ക്യാമ്പില്‍ ചേച്ചിയുടെ ജിമിക്കി കമ്മല്‍ ഡാന്‍സ് വൈറലാവുന്നു…
ദുരിതാശ്വാസ ക്യാമ്പുകളില്‍ ദുഖവും ആശങ്കയും മാത്രം പോരല്ലോ… അവര്‍ക്കും വേണം സന്തോഷം. ഇപ്പോള്‍ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നുള്ള ഒരു ഡാന്‍സാണ് വൈറലാവുന്നത്. ക്യാമ്പില്‍ കുട്ടികളോടൊപ്പം ‘ജിമിക്കി കമ്മലി’നു ചുവടുവെക്കുകയാണ് ഒരു ചേച്ചി. വെട്ടിക്കല്‍ ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂളിലെ ക്യാമ്പില്‍ നിന്നാണ് ഈ തകര്‍പ്പന്‍ ഡാന്‍സ്. ചേരാനെല്ലൂര്‍ സ്വദേശി ആസിയ ബീവിയാണ് ഈ വീഡിയോയിലെ താരം. ഏതായാലും ദുരിതാശ്വാസ ക്യാമ്പിലെ ഈ ഡാന്‍സ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. നമ്മള്‍ ഒരുമിച്ചു നിന്നു കേരളത്തെ തിരിച്ചു പിടിക്കും. വളരെ പ്രതീക്ഷ നല്‍കുന്നതാണ് ഈ രംഗം എന്ന കുറിപ്പോടെയാണ് വിഡിയോ പലരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത്. ‘ജിമിക്കി കമ്മലി’നു ഈണമിട്ട സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനും ഈ വിഡിയോ പങ്കുവച്ചു. ‘ഒന്നും പറയാനില്ല. ഒരുപാട് സ്‌നേഹം’ എന്ന കുറിപ്പോടെയാണ് ഷാന്‍ ഈ വിഡിയോ പങ്കുവച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഷാന്‍ റഹ്മാന്‍ അടക്കമുള്ളവര്‍…
Read More