മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റിയ കേസില്‍ പരാതിക്കാരന് ആര് എസ് ശശികുമാറിനെ വിമര്‍ശിച്ച് ലോകായുക്ത. സമയം കളയാന്‍ ഓരോ ഹര്‍ജിയുമായി പരാതിക്കാരന് വരുന്നുവെന്നും കുത്തിത്തിരിപ്പുണ്ടാക്കാനാണ് ശ്രമമെന്നും ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് അഭിപ്രായപ്പെട്ടു. കേസ് ലോകായുക്ത ഫുള്‍ ബെഞ്ചിന് വിട്ടത് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഇതില്‍ വ്യക്തത തേടി പരാതിക്കാരന് ലോകായുക്തയില്‍ ഉപഹര്‍ജി നല്‍കിയിരുന്നു. കേസ് ലോകായുക്ത പരിധിയില്‍ വരുമോയെന്ന് വീണ്ടും പരിശോധന നടത്തുന്നുണ്ടോ ? ലോകായുക്ത വീണ്ടും അന്വേഷണം നടത്തുന്നുണ്ടോയെന്ന് വ്യക്തത വരുത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ ഉപഹര്‍ജി പരിഗണിക്കുമ്പോഴാണ് ലോകായുക്ത പരാതിക്കാരനെ രൂക്ഷമായി വിമര്‍ശിച്ചത്. പാവങ്ങള്‍ക്ക് നീതി നടപ്പാക്കാനുള്ള സമയമാണ് ഓരോ ഹര്‍ജിയുമായി വരുന്നതു വഴി പരാതിക്കാരന് നഷ്ടപ്പെടുത്തുന്നതെന്ന് ലോകായുക്ത അഭിപ്രായപ്പെട്ടു. ഹൈക്കോടതി ഉത്തരവ് പരാതിക്കാരന്റെ അഭിഭാഷകനെക്കൊണ്ട് ലോകായുക്ത വായിപ്പിച്ചു. ഇതില്‍ എന്തു വ്യക്തതയാണ് ഇനി വേണ്ടതെന്ന് ലോകായുക്ത ചോദിച്ചു. ലോകായുക്ത വിധിയും…
Read MoreTag: relief fund
പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനഃസൃഷ്ടിക്കാന്‍ തങ്ങളാല്‍ കഴിയുന്ന സഹായവുമായി ഗവിയിലെ ആദിവാസി സമൂഹം !
പ്രളയ ദുരന്തത്തില്‍ തകര്‍ന്നടിഞ്ഞ കേരളത്തെ പുനഃസൃഷ്ടിക്കാന്‍ എല്ലാവരും കിണഞ്ഞു പരിശ്രമിക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കേരളത്തിനു സഹായമെത്തുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ പത്തനംതിട്ട ഗവിയിലെ ആദിവാസി സമൂഹം ദുരിതാശ്വാസ നിധിയിലേക്ക് നല്കിയ സംഭാവന ശ്രദ്ധേയമാവുകയാണ്. കേരളത്തെ പുനര്‍നിര്‍മിക്കാനുള്ള പദ്ധതിയുടെ ഭാഗമായി സീതത്തോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ധനസമാഹരണ യജ്ഞത്തിന്റെ ഭാഗമായാണ് ആദിവാസി കുടുംബങ്ങള്‍ സംഭാവന നല്‍കിയത്. പഞ്ചായത്ത് പ്രസിഡന്റ് ലേഖാ സുരേഷ് നേരിട്ടെത്തിയാണ് ആദിവാസി കുടുംബങ്ങളില്‍ നിന്നും സംഭാവന സ്വീകരിച്ചത്. സീതത്തോട് ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡാണ് ഗവി. ജില്ലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഇവിടേക്കുള്ള റോഡുകള്‍ കനത്തമഴയില്‍ ഒലിച്ചുപോയതിനാല്‍ വിനോദസഞ്ചാരം തല്‍ക്കാലത്തേക്ക് നിര്‍ത്തി വച്ചിരിക്കുകയാണ്.
Read Moreപ്രളയപ്പിരിവ് നടത്തിയത് 11 ബസുകളില്‍ !നല്‍കിയത് നാല് ബസിന്റെ കളക്ഷന്‍ മാത്രം; സ്വകാര്യബസുകളില്‍ നടത്തിയ ദുരിതാശ്വാസപ്പിരിവില്‍ പണം തട്ടിയെന്ന് ആരോപണം…
തൊടുപുഴ:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കെന്നു പറഞ്ഞ് സ്വകാര്യബസുകളില്‍ ഈ മാസം മൂന്നിനു നടത്തിയ പിരിവില്‍ ചില ബസുടമകള്‍ പണം വെട്ടിച്ചെന്ന് ആരോപണം. തൊടുപുഴ മേഖലയിലെ ചില ബസുമകള്‍ക്ക് നേരെ ഉയര്‍ന്നിരിക്കുന്ന ആരോപണത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ യോഗം ചില അംഗങ്ങള്‍ ബഹിഷ്കരിച്ചു. ടിക്കറ്റ് നിരക്കിനു പകരം യാത്രക്കാരില്‍ നിന്നു ബക്കറ്റില്‍ പിരിച്ചെടുത്ത തുകയില്‍ പകുതിപോലും ദുരിതാശ്വാസ നിധിയിലേക്കു നല്‍കിയില്ലെന്നാണ് ആക്ഷേപം. 11 ബസുകളില്‍ പിരിവു നടത്തിയ ഒരു ബസുടമ നാലു ബസിന്റെ കലക്ഷന്‍ മാത്രമാണു നല്‍കിയതെന്നാണ് ആരോപണം. സാധാരണ ദിവസംപോലും 10,000 മുതല്‍ 20,000 രൂപ വരെ കലക്ഷന്‍ ലഭിക്കുന്ന ബസുകളാണെന്നും നാലു ബസില്‍നിന്നു 40,000 രൂപ മാത്രമാണു ദുരിതാശ്വാസ നിധിയിലേക്കു നല്‍കിയതെന്നുമാണ് ആരോപണം. പിരിവു നടന്ന ദിവസം പതിവിലും ഇരട്ടി കലക്ഷന്‍ കിട്ടിയെന്നു ജീവനക്കാര്‍ തന്നെ പറഞ്ഞത്രേ. ഒരു ബസ് മാത്രമുള്ള…
Read Moreപരിക്കേറ്റവര്‍ക്കുള്ള 50000 വാങ്ങാന്‍ എത്തുന്നത് മാസങ്ങള്‍ക്കു മുമ്പ് വാഹനാപകടങ്ങളില്‍ പരിക്കേറ്റവര്‍; യഥാര്‍ഥ ദുരിതബാധിതര്‍ക്ക് നക്കാപ്പിച്ച കിട്ടുമ്പോള്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകളുമായി ലക്ഷങ്ങള്‍ അടിച്ചെടുക്കാന്‍ തട്ടിപ്പുകാര്‍…
ദുരിതബാധിതര്‍ക്ക് നല്കുന്ന സഹായം തട്ടാന്‍ വ്യാപകശ്രമം. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷവും പരിക്കേറ്റവര്‍ക്ക് അമ്പതിനായിരവും പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ദുരിതത്തില്‍ പെട്ടവര്‍ക്ക് പിണറായി സര്‍ക്കാര്‍ വായ്പയില്ലാതെ ഒരു ലക്ഷവും കൊടുത്തിട്ടുണ്ട്. വീട് പൂര്‍ണ്ണമായും നഷ്ടമായവര്‍ക്ക് 5 ലക്ഷം രൂപ വരെ സഹായം കിട്ടും. എന്നാല്‍ ഈ സഹായം ലഭിക്കുന്നത് ദുരിതാശ്വാസ ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമായിരിക്കും. ഇതു മുതലെടുത്താണ് തട്ടിപ്പുകാര്‍ ചരടുവലി നടത്തുന്നത്. ഇത് നേരത്തെ അറിയാവുന്ന പലരും ഒന്നും നഷ്ടപ്പെടാതിരുന്നിട്ടും ദുരിതാശ്വാസ ക്യാമ്പിലെത്തി രജിസ്റ്റര്‍ ചെയ്തതോടെ നഷ്ടം യഥാര്‍ഥ ദുരിതബാധിതര്‍ക്കു മാത്രമാണ്. അടിയന്തിര സഹായമായി സര്‍ക്കാര്‍ കൊടുക്കാന്‍ തീരുമാനിച്ച 10000രൂപ കിട്ടിയവരില്‍ അധികവും അനര്‍ഹരാണ്. ഉള്ള രേഖകളെല്ലാം വെള്ളം കയറിപ്പോയതിനാല്‍ അര്‍ഹരായവര്‍ക്ക് ഒന്നും കിട്ടിയതുമില്ല. മാസങ്ങള്‍ക്കു മുമ്പ് വാഹനാപകടത്തില്‍ പരിക്കേറ്റവര്‍ പോലും വ്യാജസര്‍ട്ടിഫിക്കറ്റുകളുമായി കളത്തിലുണ്ട്. പ്രാദേശിക നേതാക്കളുടെ പിന്തുണയാണ് ഇത്തരക്കാരുടെ ശക്തി. മണ്ണിടിച്ചിലില്‍ യാതൊരു നാശനഷ്ടവുമില്ലാത്ത വീടിന്റെ…
Read Moreഫണ്ട് ശേഖരണത്തിനായി വിദേശത്തേക്ക് പറക്കാന്‍ മന്ത്രിമാരുടെ തിക്കിത്തിരക്ക് ! ജര്‍മന്‍ സന്ദര്‍ശനം ഇടയ്ക്കു വച്ച് നിര്‍ത്തിയ കെ.രാജുവിന് വീണ്ടും യൂറോപ്പില്‍ പോകാം; ലിസ്റ്റിലുള്ളത് യുഎഇ മുതല്‍ കാനഡവരെ…
കേരള നിയമസഭയിലെ മന്ത്രിമാര്‍ക്ക് ഇത് വിദേശയാത്രാക്കാലം. 20 മന്ത്രിമാര്‍ക്കും അനേകം ഉദ്യോഗസ്ഥര്‍ക്കുമാണ് സര്‍ക്കാര്‍ ചിലവില്‍ യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും ഓസ്ട്രിലയയിലുമൊക്കെ പോകാന്‍ അവസരമൊരുങ്ങുന്നത്. പ്രവാസികള്‍ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച പണം വാങ്ങാനെന്ന പേരിലാണ് വിദേശയാത്രകള്‍ക്ക് അരങ്ങൊരുന്നത്. പ്രളയത്തിനിടെ പാതിവഴിയില്‍ ജര്‍മന്‍ സന്ദര്‍ശനം ഉപേക്ഷിച്ച് തിരികെ പോന്ന വനംമന്ത്രി കെ. രാജുവിനെപ്പോലെയുള്ളവര്ക്ക ഇച്ഛാഭംഗം തീര്‍ക്കാനുള്ള അവസരം കൂടിയായി മാറുകയാണിത്. വിദേശത്തു നിന്നുമുള്ള ഫണ്ട് സമാഹരിക്കാന്‍ മന്ത്രിമാരെ നേരിട്ട് അയയ്ക്കാനുള്ള തീരുമാനം വന്നതോടെ പലരുടെയും മനസ്സില്‍ ലഡ്ഡു പൊട്ടിയിരിക്കുകയാണ്. പ്രവാസി സംഘടനകളുടെ നേതൃത്വത്തിലാണ് പണപ്പിരിവ്. ഇത് ഏറ്റുവാങ്ങുക മാത്രമാകും മന്ത്രിമാരുടെ ജോലി. ഇതിന് വേണ്ടിയാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണമെടുത്തുള്ള മന്ത്രിമാരുടെ വിദേശ യാത്ര. ഇതിന്റെ ആവശ്യമുണ്ടോ എന്ന ചോദ്യമാണ് ഈ ഘട്ടത്തില്‍ ഉയരുന്നത്. വിഭവ സമാഹരണത്തില്‍ വിദേശ രാജ്യങ്ങളിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുമുള്ള പ്രവാസി മലയാളികളെ പങ്കാളികളാക്കും. ലോക…
Read Moreരാഖി വിത്ത് കാക്കി ! നിയമം ലംഘിച്ചവരില്‍ നിന്ന് പിഴ ഈടാക്കിയതിനു ശേഷം രാഖി കെട്ടിക്കൊടുക്കും; മുംബൈയിലെ വനിതാ ട്രാഫിക് പോലീസുകാര്‍ പിരിച്ചെടുത്ത തുക ദുരിതാശ്വാസ നിധിയിലേക്ക്; ഒറ്റ ദിവസം കൊണ്ട് പിരിച്ചെടുത്തത് 70000 രൂപ
മുംബൈ: നിയമങ്ങള്‍ അനുസരിക്കാതെ വാഹനമോടിക്കുന്നവര്‍ക്ക് ആദ്യം രാഖി കെട്ടിക്കൊടുത്തും പിന്നീട് പിഴ ഈടാക്കിയും മുംബൈയിലെ വനിതാ ട്രാഫിക് പോലീസ് ഒറ്റ ദിവസം കൊണ്ട് സമാഹരിച്ചത് 70000 രൂപ. പിഴയായി ലഭിക്കുന്ന തുക കേരളത്തിനായുള്ള ദുരിതാശ്വാസ നിധിയിലേക്കാണ് മാറ്റിവച്ചിരിക്കുന്നത്. ‘രാഖി വിത്ത് കാക്കി’ എന്ന ക്യാമ്പെയ്ന്’ എന്ന പരിപാടിയ്ക്ക് വന്‍ ജനപിന്തുണയാണ് ലഭിക്കുന്നത്. ബബോള, അമ്പാടി, പഞ്ചവടി, ടി-പോയന്റ്, എവര്‍ഷൈന്‍ സിറ്റി എന്നിവിടങ്ങളിലായിരുന്നു വനിതാ ട്രാഫിക് പോലീസുകാരുടെ പ്രവര്‍ത്തനം. വസായില്‍വെച്ചാണ് ഹെല്‍മെറ്റ് ധരിക്കാത്തതിന്റെ പേരില്‍ അസ്ലം ഷെയ്ക്ക് എന്ന യുവാവിനെ പിടികൂടിയത്. തന്റെ കൈയില്‍ രാഖികെട്ടിയശേഷം പിഴത്തുക സംഭാവനപ്പെട്ടിയിലിടാന്‍ പോലീസ് ആവശ്യപ്പെടുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ട്രാഫിക് പോലീസിന്റ ഈ ഉദ്യമംകണ്ട് നിയമം ലംഘിക്കാത്തവരും വാഹനങ്ങള്‍ നിര്‍ത്തി സംഭാവന നല്കി. തുക കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വസനിധിയിലേക്ക് നല്‍കുമെന്ന് അഡീഷണല്‍ പോലീസ് സൂപ്രണ്ട് വിജയകാന്ത് സാഗര്‍ അറിയിച്ചു.
Read Moreകേരളത്തിന് ഇളയ ദളപതി വിജയ്യുടെ വക വന്‍തുക ! വിജയകാന്തിന്റെ വക ഒരു കോടി രൂപയുടെ സഹായം ! കൈയയച്ച് സഹായിച്ച് രാജ്യത്തെ പ്രമുഖ താരങ്ങള്‍…
പ്രളയക്കെടുതിയില്‍ വലഞ്ഞ കേരളത്തിന് ഇളയദളപതി വിജയ് യുടെ സഹായം. എഴുപതു ലക്ഷം രൂപയാണ് കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഫാന്‍സു വഴി വിജയ് കൈമാറിയത്. തമിഴ്നാട്ടിലെ വിജയ് ഫാന്‍സ് അസോസിയേഷന് ഈ തുക സമാഹരിച്ച് പ്രളയ ബാധിതര്‍ക്ക് ആവശ്യമായ സാമഗ്രികള്‍ മേടിച്ചിട്ടുണ്ട്. ഇത് ഇവിടുത്തെ ഫാന്‍സുമായി സഹകരിച്ച് കേരളത്തിലെത്തിച്ച് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് തീരുമാനം. നേരത്തെ തമിഴ് നടന് വിജയകാന്ത് കേരളത്തിന് ഒരു കോടി രൂപയുടെ സഹായം വാഗ്ദാനം ചെയ്തു. ഒരു കോടി രൂപ വരുന്ന അവശ്യവസ്തുക്കളാണ് വിജയകാന്ത് സഹായമായി നല്‍കുക. ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്ന കേരള ജനതയ്ക്ക് സംസ്ഥാനത്തിനു പുറത്തുനിന്നും രാജ്യത്തിനു പുറത്തുനിന്നും സഹായപ്രവാഹങ്ങള്‍ നിലയ്ക്കാതെ എത്തുകയാണ്. ഷാരൂഖ് ഖാന്റെ അച്ഛന്റെ പേരിലുള്ള മീര്‍ ഫൗണ്ടേഷന് 21 ലക്ഷം രൂപയും നടി ജാക്വലിന് അഞ്ച് ലക്ഷം രൂപയും സംഭാവന നല്കി. വിക്രം 35 ലക്ഷം രൂപ പ്രഖ്യാപിച്ചപ്പോള്‍…
Read Moreദുരിതാശ്വാസനിധിയിലേക്ക് സംഭാവന വെറും 10000 രൂപ ! പേടിഎം മുതലാളിയ്ക്കു നേരെ സോഷ്യല്‍ മീഡിയയില്‍ തെറിയഭിഷേകം നടത്തി ആളുകള്‍
മുംബൈ: പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന്റെ ദുരിതാശ്വാസനിധിയിലേക്ക് വെറും 10000 രൂപ നല്കിയ ഓണ്‍ലൈന്‍ പണമിടപാട് പ്ലാറ്റ്ഫോമായ പേടിഎം മുതലാളി വിജയ് ശേഖര്‍ ശര്‍മയ്ക്കു നേരെ സോഷ്യല്‍ മീഡിയയില്‍ തെറിയഭിഷേകം. ഇയാള്‍ തന്നെയാണ് പണം സംഭാവന നല്കിയ കാര്യം ട്വിറ്ററില്‍ കൂടി പങ്കുവച്ചത്. ഇതോടെ വന്‍പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിലൂടെ ഉയരുന്നുണ്ട്. Rs. 10K from a billionaire? Not bad to advertise 4 the Paytm app by posting it here & specifically mentioning 2 Paytm app? Don’t follow cheap capitalist hippies. Use any other means excluding Paytm. @vijayshekhar pic.twitter.com/HQo8t1ZEKH — Chaddilectual (@Chaddilectual) August 18, 2018 പേടിഎം മുഖേന നിരവധിയാളുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകള്‍ നല്കുന്നതിനിടയിലാണ് മേധാവിയുടെ ഇത്തരം അല്‍പ്പത്തരം. 48 മണിക്കൂറിനുള്ളില്‍ നാല് ലക്ഷം…
Read More