കോഴഞ്ചേരി: പുല്ലാട് രമാദേവി കൊലക്കേസില്‍ ക്രൈംബ്രാഞ്ച് നിഗമനങ്ങള്ക്കെതിരേ ബന്ധുക്കള്‍. പതിനേഴ് വര്‍ഷങ്ങള്‍ക്കുശേഷം ശാസ്ത്രീയ അന്വേഷണ റിപ്പോര്‍ട്ടുകളെന്ന പേരില്‍ ചില നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് ജനാര്ദനന് നായരെ അറസ്റ്റു ചെയ്ത നടപടിക്കെതിരേയാണ് രമാദേവിയുടെ സഹോദരങ്ങള്‍ രംഗത്തെത്തി. യഥാര്‍ഥ കൊലപാതകിയെ ഇപ്പോഴും കണ്ടെത്താനാകാതെ വന്നതോടെ ചില നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ ജനാര്ദനന് നായരെ പ്രതിയാക്കാന്‍ ശ്രമിക്കുകയാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ക്രെംബ്രാഞ്ചിന്റെ അറസ്റ്റ് വ്യാജ തെളിവുകളുടെ അടിസ്ഥാനത്തിലെന്നും ഇവര്‍ ആരോപിച്ചു. അന്വേഷണം ജനാര്ദനന് നായരിലേക്ക് എത്തിച്ച മുടിയിഴകളുടെ അധികാരികതയിലും രമാദേവിയുടെ സഹോദരന്മ്മാരായ ഉണ്ണികൃഷ്ണന് നായര്‍, രാധാകൃഷ്ണന് നായര്‍, ഗോപാലകൃഷ്ണന് എന്നിവര്‍ സംശയം പ്രകടിപ്പിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് കൊണ്ടുപോകാനും എല്ലാം ഒപ്പമുണ്ടായിരുന്ന തങ്ങള്‍ അന്ന് ഈ മുടിയിഴകള്‍ കണ്ടില്ലെന്ന് രമാദേവിയുടെ സഹോദരങ്ങള്‍ പറയുന്നു. സംശയ രോഗമാണ് കൊലപാതക കാരണമെന്ന വാദവും രമാദേവിയുടെ സഹോദരങ്ങള്‍ തള്ളിക്കളഞ്ഞു. വളരെ സ്നേഹത്തോടെയാണ് ഇരുവരും ജീവിച്ചതെന്നും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍…
Read MoreTag: remadevi crime
രമാദേവി കൊലക്കേസ്; വാദഗതികള്‍ പൊളിയുമെന്നായപ്പോള്‍ വീടും വസ്തുവും വിറ്റ് ജനാര്ദനന് നായര്‍
കോഴഞ്ചേരി: ഭാര്യയെ കൊലപ്പെടുത്തി 17 വര്‍ഷവും താന്‍ നിരപരാധിയെന്ന വാദം നിരത്താന്‍ ഭര്‍ത്താവിനു കഴിഞ്ഞത് അന്വേഷണ ഉദ്യോഗസ്ഥരിലും അത്ഭുതം ഉളവാക്കുന്നു. ഏറെ കോളിളക്കം സൃഷ്ടിച്ച പുല്ലാട് രമാദേവി കൊലക്കേസില്‍ ഭര്‍ത്താവ് 17 വര്‍ഷത്തിന് ശേഷം അറസ്റ്റിലായ ഭര്‍ത്താവ് ജനാര്ദ്ദനന് നായര്‍ അന്വേഷണസംഘത്തെ വഴിതെറ്റിക്കാന്‍ നിരവധി ശ്രമങ്ങള്‍ നടത്തി. പുല്ലാട് വടക്കേ കവല വടക്കേ ചട്ടുകുളത്ത് വീട്ടില്‍ രമാദേവി (50) കൊല്ലപ്പെടുന്നത് 2006 മേയ് 26നാണ്. കേസില്‍ റിട്ടയേഡ് പോസ്റ്റ് മാസ്റ്റര്‍ കൂടിയായ ഭര്‍ത്താവ് സി ആര് ജനാര്ദ്ദനന് നായര്‍ (75) ക്രൈംബ്രാഞ്ചിന്റെ പിടിയിലാകാന്‍ വേണ്ടിവന്നത് 17 വര്‍ഷവും ഒന്നരമാസവും. ഒടുവില്‍ കൊലപാതകം നടന്ന വീടും സ്ഥലവും വിറ്റതും ആയുധം കണ്ടെടുത്ത കിണര്‍ മൂടിയതുമെല്ലാം സ്വയം നടത്തിയ ആസൂത്രിത നീക്കങ്ങളുടെ ഭാഗം തന്നെ. ആരുടെയും സഹായമില്ലാതെ ഇത്രയും കാലം പിടിച്ചു നിന്ന ജനാര്ദനന് നായര്‍ക്ക് ചുമലമുത്തുവിന്റെ തിരോധാനത്തിനു പിന്നിലെ…
Read More