ബറേലി: മുത്തലാഖ് ബില്‍ ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ലോകസഭയില്‍ പാസായതിനു പിന്നാലെയെത്തുന്നത് ശുഭവാര്‍ത്ത. മുത്തലാഖിലൂടെ വിവാഹമോചനം നേടിയ ദമ്പതികള്‍ വീണ്ടും ഒന്നിക്കാന്‍ തീരുമാനിച്ചു. ബില്ല് ലോകസഭയില്‍ അവതരിപ്പിക്കുന്ന വേളയില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ഉണരാന്‍ വൈകിയതിന് മൊഴിചൊല്ലിയ യുവതിയുടെ ദുരവസ്ഥയെപ്പറ്റി പരാമര്‍ശിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ ബറേലിക്കു സമീപം രാംപുറിലാണ് ഉണരാന്‍ വൈകിയതിനു യുവതിയെ ഭര്‍ത്താവ് മൊഴി ചൊല്ലിയത്. ചൊവ്വാഴ്ചയാണ് യുവതിയെ മൊഴിചൊല്ലിയത്. മുത്തലാഖ് ക്രിമിനല്‍ കുറ്റമാകുമെന്ന അറിവ് ഭര്‍ത്താവിനെ തീരുമാനം മാറ്റാന്‍ പ്രേരിപ്പിച്ചു. പുനര്‍ വിവാഹത്തിന് ഒരുക്കമാണെന്ന് ദമ്പതികള്‍ അറിയിച്ചതോടെ ഇദ്ദത്, ഹലാല എന്നിവയ്ക്കു ശേഷം ഭര്‍ത്താവിനെ പുനര്‍ വിവാഹം ചെയ്യാന്‍ യുവതിയോട് പ്രാദേശിക പഞ്ചായത്ത് ആവശ്യപ്പെട്ടു. വിവാഹം ബന്ധം വേര്‍പ്പെടുത്തിക്കഴിഞ്ഞു കുറച്ചുനാള്‍ ഭാര്യ കാത്തിരിക്കുന്നതാണ് ഇദ്ദത്. കാത്തിരിപ്പിനു ശേഷം മറ്റൊരാളെ പ്രതീകാത്മകമായി വിവാഹം ചെയ്യുന്നതാണു ഹലാല. ഇയാളുമായി ബന്ധം വേര്‍പ്പെടുത്തിയ ശേഷം സ്ത്രീക്ക് ആദ്യ ഭര്‍ത്താവിനെ…
Read More