ഉപ്പുവെള്ളവും ആന്റിബയോട്ടിക്‌സും ചേര്‍ത്ത് ‘റെംഡിസിവിര്‍’നിര്‍മാണം ! വ്യാജ നഴ്‌സ് അറസ്റ്റില്‍; റാക്കറ്റിനെ കുടുക്കാനുറച്ച് പോലീസ്…

കോവിഡിനെതിരായ ആന്റി വൈറല്‍ മരുന്നായ റെംഡിസിവിറിന്റെ വ്യാജന്‍ നിര്‍മിച്ച് വിറ്റനഴ്സ് പിടിയില്‍. കാലിയായ കുപ്പിയില്‍ ഉപ്പുവെള്ളവും ആന്റിബയോട്ടിക്സും ചേര്‍ത്ത് റെംഡിസിവിര്‍ എന്ന പേരിലാണ് ഇവര്‍ വിറ്റഴിക്കുകയായിരുന്നു.മൈസൂരുവിലാണ് സംഭവം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ റെംഡിസിവിറിന്റെ ആവശ്യകത വര്‍ധിച്ചിട്ടുണ്ട്. ഇത് അവസരമാക്കാനുള്ള ശ്രമത്തിനിടെയാണ് നഴ്സ് പിടിയിലായത്. മൈസൂരുവില്‍ കരിച്ചന്തയില്‍ റെംഡിസിവിര്‍ വില്‍ക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് നഴ്സ് പിടിയിലായത്. വ്യാജ മരുന്ന് റാക്കറ്റിന്റെ പിന്നില്‍ നഴ്സ് ഗിരീഷ് ആണെന്ന് പോലീസ് കണ്ടെത്തി. വിവിധ കമ്പനികളുടെ റെംഡിസിവിര്‍ ബോട്ടിലുകള്‍ സംഘടിപ്പിച്ചായിരുന്നു തട്ടിപ്പ്. ഉപ്പുവെള്ളവും ആന്റിബയോട്ടിക്സും ചേര്‍ത്ത് റെംഡിസിവിര്‍ എന്ന പേരില്‍ വില്‍പ്പന നടത്തുകയായിരുന്നു. 2020 മുതല്‍ ഗിരീഷ് ഇത്തരത്തില്‍ അനധികൃതമായി കച്ചവടം നടത്തിയതായി പൊലീസ് കണ്ടെത്തി. ജെഎസ്എസ് ആശുപത്രിയിലെ നഴ്സാണ് എന്നാണ് ഗിരീഷ് പറഞ്ഞിരുന്നത്. റാക്കറ്റിനെ കുടുക്കാനുള്ള ശ്രമത്തിലാണ് പോലീസ് ഇപ്പോള്‍.

Read More

റെംഡെസിവിര്‍ മരുന്നിന്റെ എംആര്‍പി 50 ശതമാനത്തോളം കുറച്ച് കേന്ദ്രസര്‍ക്കാര്‍ ! പുതിയ വില ഇങ്ങനെ…

രാജ്യത്ത് കോവിഡ് അതിവേഗത്തില്‍ വ്യാപിക്കുന്നതിനിടെ രോഗബാധിതരുടെ ചികിത്സയ്ക്കുപയോഗിക്കുന്ന റെംഡെസിവിര്‍ മരുന്നിന്റെ എംആര്‍പി അമ്പത് ശതമാനത്തോളം വെട്ടികുറച്ച് കേന്ദ്രസര്‍ക്കാര്‍. ഇതേത്തുടര്‍ന്ന് റെംഡെസിവിറിന്റെ ഒരു ഒരു ഡോസ് മരുന്ന് 2450 രൂപയ്ക്ക് ലഭ്യമാകുമെന്നാണ് വിവരം. കോവിഡ് രോഗികള്‍ക്ക് ആശ്വാസമാകുന്ന തീരുമാനമാണിത്. വെള്ളിയാഴ്ച രാത്രിയാണ് കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേര്‍സ് മന്ത്രാലയം ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്. മരുന്നു നിര്‍മ്മാണ കമ്പനികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഉത്തരവ് ഉടനടി പ്രാബല്യത്തില്‍ വരുത്തണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. കാഡില ഹെല്‍ത്കെയര്‍, സിപ്ല, ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, ഹെറ്റെറോ ലാബ്സ്, ജൂബിലിയന്റ് ഫാര്‍മ, മൈലന്‍ ലബോറട്ടറീസ്, സിന്‍ജീന്‍ ഇന്റര്‍നാഷനല്‍ എന്നീ മരുന്നു നിര്‍മ്മാണ കമ്പനികള്‍ക്കാണ് ഇക്കാര്യത്തില്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

Read More

കോവിഡിനെ തുരത്താന്‍ ഇന്ത്യയിലെയും പാകിസ്ഥാനിലെയും മരുന്നു കമ്പനികളുടെ സഹായം തേടി ഗിലെയദ്; റെംഡെസിവിറിന് കോവിഡിനെ പിടിച്ചു കെട്ടാനാവുമോ ?

കോവിഡ് 19 ചികിത്സയ്ക്കുപയോഗിക്കുന്ന റെംഡെസെവിറിന്റെ വന്‍തോതിലുള്ള ഉത്പാദനത്തിനായി ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും ഉള്‍പ്പെടെയുള്ള മരുന്നു കമ്പനികളുമായി ഗിലെയദ് സയന്‍സസ് ചര്‍ച്ച നടത്തുന്നു. ഗിലെയദ് സയന്‍സസ് വികസിപ്പിച്ച റെംഡെസിവിര്‍ എന്ന മരുന്ന് കോവിഡ് ചികിത്സയില്‍ ആശാവഹമായ പുരോഗതി കാണിച്ചിരുന്നു. മരുന്നിന് യുഎസ് ഫൂഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) അനുമതി നല്‍കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് ആഗോളതലത്തില്‍ മരുന്ന് ഉത്പാദിപ്പിക്കാന്‍ ഗിലെയദ് സയന്‍സസ് പങ്കാളികളെ തേടുന്നത്. യൂറോപ്പിലെയും ഏഷ്യയിയിലെയും മരുന്നു നിര്‍മാതാക്കളുമായി ചര്‍ച്ചയിലാണെന്നു വ്യക്തമാക്കിയ കമ്പനി കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല. ബംഗ്ലദേശിലെ ഏറ്റവും വലിയ മരുന്നു നിര്‍മാതാക്കളായ ബെക്‌സിമോ ഫാര്‍മസ്യൂട്ടിക്കല്‍സ് ഈ മാസം തന്നെ റെംഡെസിവിറിന്റെ നിര്‍മാണം തുടങ്ങുമെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. നേരത്തെ പരീക്ഷണാടിസ്ഥാനത്തില്‍ തെരഞ്ഞെടുത്തവര്‍ക്കു മാത്രമേ ഈ മരുന്ന് നല്‍കിയിരുന്നുള്ളൂ. മരുന്നിന്റെ ആദ്യ 15 ലക്ഷം ഡോസുകള്‍ സംഭാവന ചെയ്യുമെന്ന് ഗിലെയദ് അറിയിച്ചിട്ടുണ്ട്. ആഗോള തലത്തില്‍ മരുന്ന് എത്തിക്കാന്‍…

Read More