ആ വീടിന്റെ ഭംഗിയാര്‍ന്ന മുറ്റത്തു കൂടി നടക്കുമ്പോള്‍ കണ്ട ഒരു കാഴ്ച എന്റെ ചിന്തയിലുടക്കി ! കസ്റ്റമറുടെ പേര് നോക്കിയപ്പോള്‍ ‘സുചിത്ര’; ‘അയ്യോ, നമ്മള്‍ ഇപ്പോള്‍ മോഹന്‍ലാലിന്റെ വീട്ടിലാണ്’; പക്ഷെ ശബ്ദം പുറത്തു വന്നില്ല…

വര്‍ഷങ്ങള്‍ക്കു മുമ്പ് അപ്രതീക്ഷിതമായി മോഹന്‍ലാലിന്റെ തേവരയിലെ വീട്ടിലെത്തിയ അനുഭവം പങ്കുവെച്ചിരിക്കുകയാണ് സഹസംവിധായകനും തിരക്കഥാകൃത്തുമായ മനോജ് പട്ടത്തില്‍. കൊച്ചിയില്‍ ടാറ്റാ സ്‌കൈയില്‍ സര്‍വീസ് എഞ്ചിനീയറായിരുന്ന സമയത്താണ് ജോലിസംബന്ധമായി കാര്യത്തിനായി മനോജ് മോഹന്‍ലാലിന്റെ തേവരയിലെ വീട്ടില്‍ എത്തിയത്. മോഹന്‍ലാലിന്റെ വീട്ടു മുറ്റത്തു കൂടി നടന്നപ്പോള്‍ കണ്ട ചില കാഴ്ചകള്‍ ആദ്യം സംശയം ജനിപ്പിച്ചെങ്കിലും പിന്നീട് കസ്റ്റമറുടെ പേര് സുചിത്ര എന്നാണെന്നറിഞ്ഞതോടെ ഇത് മോഹന്‍ലാലിന്റെ വീടാണെന്ന് തിരിച്ചറിയുകയായിരുന്നുവെന്ന് മനോജ് പറയുന്നു. പിന്നീട് മോഹന്‍ലാലിനെ പ്രതീക്ഷിച്ചു നിന്ന കാര്യവും അദ്ദേഹത്തിനൊപ്പം ഫോട്ടോയെടുത്ത കാര്യവുമെല്ലാം മനോജ് പറയുന്നു. മനോജിന്റെ കുറിപ്പ് ഇങ്ങനെ… ”പത്തു പതിനാലു കൊല്ലം മുന്‍പാണ്. 2006 ല്‍, കൊച്ചിയില്‍ ടാറ്റാ സ്‌കൈയില്‍ സര്‍വീസ് എഞ്ചിനീയര്‍ ആയി ജോലി ചെയ്യുന്ന സമയം.(ഞങ്ങള്‍ കുറച്ചു പേരെ ജീവിതത്തില്‍ നിവര്‍ന്നു നില്‍ക്കാന്‍ കരുത്തേകിയ കമ്പനിയാണ് ടാറ്റാ സ്‌കൈ..) ഒരു ദിവസം ഏതാണ്ട് ഒരുച്ച സമയം. ഓഫിസില്‍…

Read More