രമ്യയാണ് പുലി! കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ ടീമിനെ ഒന്നുമില്ലായ്മയില്‍ നിന്ന് ഉന്നതിയില്‍ എത്തിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് താര സുന്ദരിയുടെ തല

  തെന്നിന്ത്യന്‍ താര സുന്ദരി രമ്യയെ അറിയാത്തവര്‍ ചുരുക്കമാണ്. എന്നാല്‍ ദിവ്യ സ്പന്ദന എന്ന രമ്യ യൂത്ത് കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തിലേക്ക് എത്തിയപ്പോള്‍ ഇവര്‍ക്ക് ഇവിടെന്ത് കാര്യമെന്നു നെറ്റി ചുളിച്ചവര്‍ക്കെല്ലാം തെറ്റി. ഇപ്പോള്‍ ഡിജിറ്റല്‍ മാധ്യമങ്ങളില്‍ കോണ്‍ഗ്രസ് സൂപ്പര്‍ സ്ട്രാറ്റജിയാണ് പയറ്റുന്നത്. അതിനു പിന്നില്‍ ഈ നായിക തന്നെയാണ്. കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ ടീമിനെ ഒന്നുമില്ലായ്മയില്‍ നിന്ന് ഇപ്പോഴത്തെ അഗ്രസീവ് സ്റ്റേജില്‍ എത്തിച്ചത് രമ്യയുടെ മിടുക്കാണെന്ന കാര്യത്തില്‍ ഇപ്പോള്‍ ആര്‍ക്കും രണ്ടഭിപ്രായമില്ല. ഇക്കഴിഞ്ഞ മേയ് മാസത്തില്‍ മാത്രമാണ് കോണ്‍ഗ്രസിന്റെ സോഷ്യല്‍, ഡിജിറ്റല്‍ മീഡിയ കാംപെയ്ന്‍ ഏറ്റെടുക്കാന്‍ രാഹുല്‍ ഗാന്ധി രമ്യയെ നിയോഗിച്ചത്. ആറു മാസത്തിനുള്ളില്‍ തന്നെ അതിന്റെ ഫലവും കണ്ടുതുടങ്ങി. ഇന്ന് കോണ്‍ഗ്രസ് അനുയായികളും എതിരാളികളും ശ്രദ്ധിക്കുന്ന തരത്തിലേക്ക് ട്വിറ്ററും ഫേസ്ബുക്കും ഉള്‍പ്പടെയുള്ള അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ മാറി. കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ വാര്‍ റൂമിലേക്ക് രമ്യ കടന്നുവരുമ്പോള്‍ ഉണ്ടായിരുന്നത്…

Read More