ബാഹുബലിയിലെ ശിവകാമി ദേവിയുടെ വേഷത്തിലൂടെയാണ് നടി രമ്യ കൃഷ്ണന് ഇപ്പോൾ പ്രേക്ഷകരുടെ മനസിൽ നിറഞ്ഞുനിൽക്കുന്നത്. എന്നാല്‍ ആദ്യ സിനിമയിലൂടെ തന്നെ തെന്നിന്ത്യന്‍ സിനിമാലോകത്ത് വലിയ ജനപ്രീതി നേടിയെടുക്കാന്‍ സാധിച്ച നടി കൂടിയാണ് രമ്യ. രജനികാന്തിന്റെ സൂപ്പര്‍ഹിറ്റ് സിനിമ പടയപ്പയില്‍ ശക്തമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചത് രമ്യയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് റിലീസ് ചെയ്ത ആ ചിത്രത്തില്‍ തന്നെക്കാളും ഏറെ പ്രായമുള്ള ശക്തമായ സ്ത്രീകഥാപാത്രത്തെയാണ് രമ്യ അവതരിപ്പിച്ചത്. നാളുകള്‍ക്ക് മുന്‍പു രാധിക ശരത്കുമാര് അവതരിപ്പിക്കുന്ന ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോള്‍ പടയപ്പ സിനിമയെ കുറിച്ചും അതിന്റെ ചിത്രീകരണത്തിനിടയിലെ ചില സംഭവികാസങ്ങളും രമ്യ തുറന്ന് പറഞ്ഞിരുന്നു. രാധികയായിരുന്നു ചിത്രത്തിലെ നായിക. ഇപ്പോഴും പടയപ്പയെ കുറിച്ചുള്ള വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുന്നവര്‍ ഉണ്ട്. രമ്യയുടെ ഏത് കഥാപാത്രമാണ് ഇഷ്ടമെന്ന് ചോദിച്ചാല്‍ നീലാംബരി എന്ന ഉത്തരമായിരിക്കും തരികയെന്നും രാധിക സൂചിപ്പിച്ചു. പേടിച്ചു പേടിച്ചാണ് ഞാന്‍ ആ കഥാപാത്രം…
Read More