മലയാളത്തിലെ പ്രമുഖ യുവസംവിധായകരാണ് രഞ്ജിത്ത് ശങ്കറും അരുണ്‍ഗോപിയും. ഇരുവരും നടത്തിയ ഫേസ്ബുക്ക് ചാറ്റാണ് ഇപ്പോള്‍ സംസാരവിഷയം. തന്റെ സിനിമയില്‍ അസിസ്റ്റന്റ് ആകാന്‍ താല്പര്യമുള്ളവരെ ക്ഷണിച്ചുകൊണ്ട് രഞ്ജിത്ത് ശങ്കര്‍ കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണ് എല്ലാത്തിനും തുടക്കമിടുന്നത്. ‘നിങ്ങളില്‍ എന്റെ സംവിധാന സഹായി ആകാന്‍ ആഗ്രഹിക്കുന്നവര്‍ നിങ്ങള്‍ ചെയ്ത ഒരു ഹ്രസ്വ ചിത്രത്തിന്റെ ലിങ്ക് എനിക്ക് സന്ദേശമായി അയക്കുക’ എന്ന് കുറിച്ചു സംവിധായകന് അരുണ്‍ ഗോപി രഞ്ജിത്തിന്റെ പോസ്റ്റിന് താഴെ തന്റെ ചിത്രമായ രാമലീലയുടെ പാട്ടിന്റെ ലിങ്ക് പോസ്റ്റ് ചെയ്ത് തന്നെ അസിസ്റ്റന്റ് ആക്കാമോ എന്ന് ചോദിച്ചു. തുടര്‍ന്ന് രഞ്ജിത്തിന്റെ പ്രതികരണമാണ് രസകരം. ‘നീ വേണ്ട നീ ഉഴപ്പന് ആണ്’ എന്ന് രഞ്ജിത്ത് മറുപടി നല്കിയപ്പോള് അങ്ങനെ പറയരുത് ഉഴപ്പന്മാര്ക്കും ജീവിക്കേണ്ടേ എന്ന് ചോദിച്ചിരിക്കുകയാണ് അരുണ്‍. സംവിധായകന്മാര്ക്കിടയില് കളക്ടര്‍ ബ്രോ പ്രശാന്ത് നായരുടെ ഒരു…
Read More