ഗള്‍ഫില്‍ കുടുംബമായി താമസിക്കുന്ന മലയാളികളുള്‍പ്പെടെയുള്ള മിക്ക കുടുംബങ്ങളും നാട്ടിലേക്ക് പോകുമ്പോള്‍ സ്വന്തം ഫ് ളാറ്റ് വാടകയ്ക്കു കൊടുക്കുക പതിവാണ്. അത് അവര്‍ക്ക് ഒരു വരുമാനവുമാണ്. ഈ മലയാളി യുവാവും അത്രയേ ചിന്തിച്ചുള്ളൂ. ഇതിനായി ഒരു വെബ്‌സൈറ്റില്‍ പരസ്യം നല്‍കി. തുടര്‍ന്ന് നിരവധി കോളുകള്‍ ഇയാളെ തേടിയെത്തി. ഇതില്‍ കൂടുതല്‍ തുക നല്‍കാമെന്നു പറഞ്ഞവരുമായി കരാര്‍ ഉറപ്പിക്കുകയും ചെയ്തു. അവര്‍ ഒരു മാസത്തെ വാടക മുന്‍കൂറായി നല്‍കുകയും ചെയ്തു. അങ്ങനെ ഈ യുവാവും കുടുംബവും നാട്ടിലേക്ക് പോകുകയും ചെയ്തു. ജോലിസംബന്ധമായ തിരക്കുകളും മറ്റും കാരണം ഇയാള്‍ക്ക് വാടകക്കാരനെ വിളിക്കാന്‍ കഴിഞ്ഞില്ല. ഒരു മാസം കഴിഞ്ഞപ്പോള്‍ തൊട്ടടുത്തുള്ള ഗ്രോസറിയില്‍ ജോലി ചെയ്യുന്ന ഒരു പരിചയക്കാരന്റെ ഫോണില്‍ വിളിച്ചു പറഞ്ഞ കാര്യം ആ യുവാവിനെ ഞെട്ടിച്ചു. താന്‍ വാടകയ്ക്കു നല്‍കിയ ഫ് ളാറ്റ് ഇപ്പോള്‍ പെണ്‍വാണിഭ കേന്ദ്രമാണെന്നാണ് ആ സുഹൃത്ത്…
Read More