ഭാ​ര്യ​യു​ള്ള​പ്പോ​ള്‍ ത​ന്നെ മ​റ്റൊ​രു വി​വാ​ഹം ക​ഴി​ച്ച് സാ​ഹ​സം ! ന​വ​ദ​മ്പ​തി​മാ​രെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത് ക​ള​ക്ട​ര്‍ രേ​ണു രാ​ജ്…

ഭാ​ര്യ​യു​മാ​യു​ള്ള ബ​ന്ധം നി​യ​മ​പ​ര​മാ​യി നി​ല​നി​ല്‍​ക്കെ​ത്ത​ന്നെ മ​റ്റൊ​രു സ്ത്രീ​യെ വി​വാ​ഹം ക​ഴി​ച്ച​തി​ന്റെ പേ​രി​ല്‍ ആ​ദ്യ ഭാ​ര്യ​യു​ടെ പ​രാ​തി​യ​നു​സ​രി​ച്ച് ന​വ ദ​മ്പ​തി​മാ​രാ​യ റ​വ​ന്യൂ വ​കു​പ്പി​ലെ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രെ എ​റ​ണാ​കു​ളം ജി​ല്ലാ ക​ള​ക്ട​ര്‍ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. കൊ​ച്ചി സ്‌​പെ​ഷ്യ​ല്‍ ത​ഹ​സി​ല്‍​ദാ​ര്‍ (ആ​ര്‍.​ആ​ര്‍.) ഓ​ഫീ​സി​ലെ സീ​നി​യ​ര്‍ ക്ല​ര്‍​ക്ക് എം.​പി. പ​ദ്മ​കു​മാ​റി​നെ​യും ഭാ​ര്യ തൃ​പ്പൂ​ണി​ത്തു​റ സ്‌​പെ​ഷ്യ​ല്‍ ത​ഹ​സി​ല്‍​ദാ​ര്‍ (എ​ല്‍.​ആ​ര്‍.) ലാ​ന്‍​ഡ് ട്രി​ബ്യൂ​ണ​ല്‍ ഓ​ഫീ​സി​ലെ സീ​നി​യ​ര്‍ ക്ല​ര്‍​ക്ക് ടി. ​സ്മി​ത​യെ​യു​മാ​ണ് ക​ള​ക്ട​ര്‍ രേ​ണു രാ​ജ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്. സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ചാ​ണ് വി​വാ​ഹി​ത​നാ​യ പ​ദ്മ​കു​മാ​ര്‍ വീ​ണ്ടും മ​റ്റൊ​രു വി​വാ​ഹം ക​ഴി​ച്ച​ത്. അ​തു​പോ​ലെ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രി​യാ​യ ടി. ​സ്മി​ത, ഭാ​ര്യ​യു​ള്ള ഒ​രാ​ളെ വി​വാ​ഹം ക​ഴി​ച്ച​തും ച​ട്ട ലം​ഘ​ന​മാ​ണ്. ഇ​രു​വ​രും സ​ര്‍​വീ​സ് ച​ട്ടം ലം​ഘി​ച്ച​താ​യി അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്യു​ന്ന​തെ​ന്ന് ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കി.

Read More

വെറും പത്തുമാസം കൊണ്ട് രേണു ഒഴിപ്പിച്ചത് 80 കയ്യേറ്റങ്ങള്‍; എന്നാല്‍ സിപിഎം പ്രവര്‍ത്തകരുടെ കയ്യേറ്റത്തില്‍ കൈവച്ചപ്പോള്‍ സബ് കളക്ടറുടെ സേവനം അവസാനിപ്പിച്ച് സര്‍ക്കാര്‍…

കയ്യേറ്റത്താലും അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാലും നാശോന്മുഖമായ മൂന്നാറിന്റെ ദുരവസ്ഥ ഇനിയും തുടരും. ചുരുങ്ങിയ കാലയളവിനുള്ളില്‍ ദേവികുളത്ത് നിയോഗിക്കപ്പെട്ട നാലാമത്തെ സബ് കളക്ടറായ രേണുരാജിനെ മാറ്റിയതോടെ സബ് കളക്ടര്‍മാര്‍ വാഴാത്ത ഇടം എന്ന ദേവികുളത്തിന്റെ പേരുദോഷം തുടരുകയാണ്. അവസാനമെത്തിയ സബ് കളക്ടര്‍ രേണുരാജ് വെറും പത്തു മാസം കൊണ്ട് മൂന്നാര്‍, ദേവികുളം, പള്ളിവാസല്‍, ചിന്നക്കനാല്‍ മേഖലകളില്‍ സി.പി.എം. പ്രവര്‍ത്തകരുടെയടക്കം ഒഴിപ്പിച്ചത് 80 ലധികം കയ്യേറ്റങ്ങളായിരുന്നു. 40 ലധികം അനധികൃത കെട്ടിടങ്ങള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കുകയും ചെയ്തു. ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെ അനധികൃത റിസോര്‍ട്ടുകള്‍ക്കെതിരേ നടപടികളുമായി മുമ്പോട്ട് പോകുമ്പോഴാണ് ദേവികുളത്തെ ആദ്യ വനിതാ സബ് കളക്ടറായ രേണു രാജിനെ മാറ്റുന്നത്. ചിന്നക്കനാലില്‍ വ്യാജപട്ടയം നിര്‍മിച്ച് ഭൂമി കയ്യേറിയ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പല കമ്പനികളുടെയും പട്ടയങ്ങള്‍ റദ്ദാക്കിയിരുന്നു. പള്ളിവാസല്‍ വില്ലേജില്‍പ്പെട്ട ചിത്തിരപുരത്തെ അനധികൃത കെട്ടിടമായ ഗോള്‍ഡന്‍ മൂന്നാര്‍ പാലസ് റിസോര്‍ട്ടിന് പഞ്ചായത്ത്…

Read More

മൂന്നാറില്‍ കോടികള്‍ വിലയുള്ള സര്‍ക്കാര്‍ ഭൂമി പട്ടാപ്പകല്‍ കൈയ്യേറാനുള്ള ശ്രമം പൊളിച്ചടുക്കി രേണുരാജ് ഐഎഎസ് ! സബ് കളക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തെക്കണ്ട് കയ്യേറ്റക്കാര്‍ പമ്പ കടന്നു; രേണുരാജിനെ വാനോളം പുകഴ്ത്തി സോഷ്യല്‍ മീഡിയ

മൂന്നാര്‍: പട്ടാപ്പകല്‍ കോടികള്‍ വിലയുള്ള സര്‍ക്കാര്‍ ഭൂമി കൈയ്യേറാനുള്ള ശ്രമത്തെ തോല്‍പ്പിച്ച് ദേവികുളം സബ് കളക്ടര്‍ രേണുരാജ് എഎഎസ്.ദേശീയപാതയോടു ചേര്‍ന്ന് കോടികള്‍ വിലമതിക്കുന്ന സ്ഥലത്തെ കാടുവെട്ടിത്തെളിച്ച് കയ്യേറാനുള്ള ശ്രമമാണ് രേണുവിന്റെ ഉചിതമായ ഇടപെടലില്‍ തകര്‍ന്നത്. കാടുവെട്ടിത്തെളിച്ചുള്ള കയ്യേറ്റമറിഞ്ഞെത്തിയ സബ് കലക്ടര്‍ അടങ്ങുന്ന റവന്യൂ സംഘത്തെ കണ്ട് കയ്യേറ്റക്കാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സര്‍ക്കാരിന്റെ കൈയ്യില്‍ നിന്നു നഷ്ടമാകുമായിരുന്ന കോടികള്‍ വിലമതിക്കുന്ന സ്ഥലമാണ് കളക്ടറുടെ ഇടപെടലോടെ തിരിച്ചു പിടിച്ചത്. ഞായറാഴ്ചയാണ് പത്തു പേര്‍ വരുന്ന സംഘം പട്ടാപകല്‍ കാടു വെട്ടിതെളിച്ച് ഭൂമി കയ്യേറുന്നതായുള്ള വിവരം സബ് കളക്ടര്‍ക്ക് കിട്ടുന്നത്. ഉടന്‍ തന്നെ രേണുരാജിന്റെ നേതൃത്വത്തില്‍ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. റവന്യൂ സംഘത്തെ കണ്ടതും കൈയേറ്റ ജോലികളില്‍ മുഴുകിയിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. മൂന്നാര്‍ മേഖലയിലെങ്ങും ഏക്കറ് കണക്കിന് സര്‍ക്കാര്‍ ഭൂമിയാണ് ശേഷിക്കുന്നത്. ഇവയില്‍ പലതും നിയമക്കുരുക്കിലും തര്‍ക്കങ്ങളിലും പെട്ട് കിടക്കുന്നതാണ്. ഈ…

Read More

പണം മാത്രമാണ് ജീവിതത്തിലെ ലക്ഷ്യമെങ്കില്‍ എനിക്ക് സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറായി പ്രാക്ടീസ് ചെയ്യുകയായിരുന്നു ലാഭകരം! അഞ്ച് വര്‍ഷം മുമ്പ് സിവില്‍ സര്‍വീസ് പരീക്ഷ പാസായ അവസരത്തില്‍ കളക്ടര്‍ രേണുരാജ് പറഞ്ഞ കാര്യങ്ങള്‍ വീണ്ടും ചര്‍ച്ചയാവുന്നു

ജനപ്രതിനിധികളുടെ കൊള്ളരുതായ്മകള്‍ കയ്യോടെ പിടികൂടുകയും നിയമത്തിന് മുന്നില്‍ എത്തിക്കുകയും ചെയ്തതിന്റെ പേരില്‍ വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പോലും സഹിക്കേണ്ടി വന്ന ഉദ്യോഗസ്ഥരുടെ ലിസ്റ്റില്‍ എത്തിപ്പെട്ടിരിക്കുകയാണ് നിലവില്‍ ദേവികുളം സബ് കളക്ടറായിരിക്കുന്ന ഡോ. രേണുരാജ് ഐഎഎസ്. യുവകളക്ടറുടെ നടപടികള്‍ക്കും ഉറച്ച് തീരുമാനങ്ങള്‍ക്കും പൊതുസമൂഹത്തിന്റെ ഭാഗത്തു നിന്ന് നിറകയ്യടി ലഭിക്കുമ്പോള്‍ അഞ്ച് വര്‍ഷം മുമ്പ് അവര്‍ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായിരിക്കുന്നത്. അഞ്ചുവര്‍ഷം മുമ്പ് നടന്ന ഒരു സംവാദത്തിലാണ് ആ വര്‍ഷം സിവില്‍ സര്‍വീസ് പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ ഡോ. രേണുരാജ് തന്നോട് ചോദ്യങ്ങള്‍ ചോദിച്ച ഏതാനും കോളജ് വിദ്യാര്‍ത്ഥികളോട് ചില കാര്യങ്ങള്‍ പറഞ്ഞത്. ഔദ്യോഗിക ജീവിതത്തില്‍ രാഷ്ട്രീയം, പണം, അധികാരം തുടങ്ങിയവയുടെ സ്വാധീനമുണ്ടായാല്‍ എന്തു ചെയ്യുമെന്നായിരുന്നു ചോദ്യം. രണ്ടാമതൊന്ന് ആലോചിക്കുക പോലും ചെയ്യാതെയാണ് രേണു അതിന് മറുപടി പറഞ്ഞത്. രേണുവിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു… ‘പണമാണു ജീവിതത്തിലെ…

Read More

സബ് കളക്ടര്‍മാരെ വാഴിക്കാത്ത ദേവികുളത്തിന്റെ മണ്ണിലേക്ക് ഡോ. രേണുരാജ് ഐഎഎസ് ! ശ്രീറാം വെങ്കട്ടരാമനെയും വിആര്‍ പ്രേംകുമാറിനെയും പുകച്ചുചാടിച്ചവര്‍ രേണുവിനെയും കാത്തിരിക്കുന്നുവോ…

മൂന്നാര്‍: ദേവികുളത്തിന്റെ പുതിയ സബ്കളക്ടറായി ഡോ.രേണുരാജ് ഐഎഎസ് എത്തുമ്പോള്‍ മുന്‍ഗാമികളുടെ വിധി രേണുവിനെയും കാത്തിരിക്കുന്നതെന്നാണ് ആളുകള്‍ ഉറ്റുനോക്കുന്നത്. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ 14 സബ്കളക്ടര്‍മാരാണ് ദേവികുളത്ത് ചുമതല നിര്‍വഹിച്ചത്. രാഷ്ട്രീയകളികളെത്തുടര്‍ന്ന് കസേര തെറിച്ച വി ആര്‍ പ്രേംകുമാറിന്റെ പിന്‍ഗാമിയായാണ് തൃശൂര്‍ സബ് കളക്ടറായി ജോലി നോക്കുന്ന ഡോ.രേണു രാജ് എത്തുന്നത്. സബ് കളക്ടര്‍മാരെ വാഴിക്കാത്ത ഇടമായാണ് ദേവികുളം അറിയപ്പെടുന്നത് 2010 മുതല്‍ ഇന്നു വരെയുള്ള കണക്കു പരിശോധിക്കുകയാണെങ്കില്‍ അഞ്ചു ദിവസം മുതല്‍ ഏതാനും മാസങ്ങള്‍ മാത്രമാണ് പല കളക്ടര്‍മാരും ജോലി ചെയ്തിട്ടുള്ളത്. ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ തെറിച്ചില്ലെങ്കില്‍ അതു മഹാഭാഗ്യം. അനീതിക്കെതിരേ ശബ്ദമുയര്‍ത്തുന്നവരെ സ്ഥലം മാറ്റി നിശബ്ദരാക്കുന്ന രാഷ്ട്രീയതന്ത്രമാണ് ഇവിടേയും പ്രയോഗിക്കുന്നത്. ഭൂമികൈയേറ്റവും അനധികൃത കെട്ടിട നിര്‍മ്മാണവും വ്യാപകമായ മൂന്നാറില്‍ കുറ്റക്കാര്‍ക്കെതിരേ നടപടിയെടുത്താല്‍ അധികം താമസമില്ലാതെ കസേര തെറിക്കുന്ന അവസ്ഥയാണ് ഇവിടെയെത്തുന്ന ഉദ്യോഗസ്ഥര്‍ക്ക്. രാഷ്ട്രീയക്കാരോട് കൊമ്പു കോര്‍ക്കേണ്ടി വന്നതിന്റെ…

Read More