റോഡില്‍ പ്ലാസ്റ്റിക് മാലിന്യം വലിച്ചറിഞ്ഞ യുവാവിനെതിരേ അനുഷ്ക ശര്‍മ ആക്രോശിക്കുന്ന വീഡിയോ ഭര്‍ത്താവ് വിരാട് കോഹ് ലി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് തുടര്‍ന്ന് അനുഷ്കയെയും കോലിയെയും അഭിനന്ദിച്ച് നിരവധിയാളുകളെത്തി. കോഹ് ലി വീഡിയോ പോസ്റ്റ് ചെയ്തതിലൂടെ ലോകത്തിനു മുമ്പില്‍ അപഹാസ്യനായ യുവാവ് ഈ സാഹചര്യത്തില്‍ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ്. മുംബൈ സ്വദേശിയായ അര്ഹാന് സിംഗ് എന്ന യുവാവാണ് കോഹ്ലിക്കും അനുഷ്കയ്ക്കുമെതിരെ രംഗത്തുവന്നത്. താന്‍ ക്ഷമ ചോദിച്ചിട്ടും മറ്റുള്ളവര്‍ക്ക് മുന്പില് ആളാകാനാണ് അനുഷ്കയും കോഹ്ലിയും ആ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തതെന്ന് യുവാവ് ആരോപിക്കുന്നു. യുവാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ… എന്റെ ഈ പോസ്റ്റില്‍നിന്ന് ഒരു നേട്ടവും ഉണ്ടാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ദാരുണം എന്നല്ലാതെ എന്തു പറയാന്‍. അതങ്ങനെ സംഭവിച്ചു പോയി. ഡ്രൈവ് ചെയ്യുമ്പോള്‍ ഞാന്‍ അശ്രദ്ധമായി ഒരു സ്ക്വയര്‍ മില്ലിമീറ്റര്‍ മാത്രം വരുന്ന പ്ലാസ്റ്റിക് മാലിന്യം പുറത്തേയ്ക്ക്…
Read More