മിതമായ അളവില്‍ മദ്യം കഴിക്കുന്നത് ശരീരത്തിന് ദോഷകരമല്ലെന്നാണ് പൊതുവെയുള്ള ഒരു പറച്ചില്. എന്നാല്‍ സുരക്ഷിതമായ മദ്യപാനം എന്നൊന്നില്ലെന്ന് വ്യക്തമാക്കുകയാണ് ലോകാരോഗ്യസംഘടന. മദ്യപാനത്തിന്റെ ഉപയോഗം വര്‍ധിക്കുന്നതിനൊപ്പം കാന്‍സര്‍ സാധ്യത കൂടി വര്‍ധിക്കുന്നുണ്ടെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി. യൂറോപ്പില്‍ അമിത മദ്യപാനം മൂലം 200 മില്യണ്‍ ആളുകള്‍ കാന്‍സര്‍ സാധ്യതാ പട്ടികയിലുണ്ടെന്നും സംഘടന പറയുന്നു. ലാന്‍സെറ്റ് പബ്ലിക് ഹെല്‍ത്തില്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുറഞ്ഞതും മിതമായ രീതിയിലുമുള്ള മദ്യത്തിന്റെ ഉപയോഗം പോലും യൂറോപ്യന്‍ മേഖലയില്‍ കാന്‍സര്‍ സാധ്യത വര്‍ധിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആഴ്ച്ചയില്‍ 1.5ലിറ്റര്‍ വൈനോ, 3.5 ലിറ്റര്‍ ബിയറോ കഴിക്കുന്നതുപോലും ആരോഗ്യത്തിന് ഹാനികരമാണ് എന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. കുടലിലെ കാന്‍സര്‍,സ്തനാര്‍ബുദം തുടങ്ങിയ ഏഴോളം കാന്‍സറുകള്‍ക്ക് മദ്യപാനം കാരണമാകുന്നു. എഥനോള്‍ ശരീരത്തിലെത്തുന്നതു വഴി പല പ്രവര്‍ത്തനങ്ങളും തകരാറിലാവുകയും അതുവഴി കാന്‍സറിന് കാരണമാവുകയും ചെയ്യും. ആല്‍ക്കഹോള്‍ അടങ്ങിയ ഏത് പാനീയവും കാന്‍സര്‍ സാധ്യത…
Read MoreTag: report
ബ്ലഡ് ബാങ്കുകളും ആശുപത്രികളും തമ്മില്‍ ധാരണയില്ല! അഞ്ച് വര്‍ഷത്തിനിടയില്‍ രാജ്യത്ത് പാഴാക്കി കളഞ്ഞത് ആറുലക്ഷം ലിറ്റര്‍ രക്തം; പ്രശസ്തിക്കുവേണ്ടി മാത്രം ദാനം ചെയ്യുന്നതും രക്തം പാഴാവാന്‍ കാരണമാവുന്നു
മനുഷ്യരായി ജനിച്ചവര്‍ക്കെല്ലാം സ്വന്തമായുള്ളതും എന്നാല്‍ അത്യാവശ്യഘട്ടങ്ങളില്‍ തീരെ ലഭിക്കാത്തതുമായ ഒന്നാണ് രക്തം. എന്നാല്‍ അടുത്തകാലത്തായി രക്തദാനത്തിന്റെ മഹത്വത്തെക്കുറിച്ച് ബോധവത്കരണ പരിപാടികള്‍ നടന്നുവരുകയാണ്. ഇക്കാരണത്താല്‍ തന്നെ നിരവധിയാളുകള്‍ ഇന്ന് രക്തം ദാനം ചെയ്യാന്‍ തയാറാവുന്നവരുമാണ്. എന്നാല്‍ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് ഇതുസംബന്ധിച്ച് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അഞ്ച് വര്‍ഷത്തിനിടയില്‍ രാജ്യത്തെ രക്ത ബാങ്കുകളില്‍ പാഴാക്കി കളഞ്ഞത് 28 ലക്ഷം യൂണിറ്റ് രക്തംമാണെന്നാണ് വെളിവായിരിക്കുന്നത്. ഇത് ആറ് ലക്ഷം ലിറ്റര്‍ രക്തത്തിനടുത്ത് വരും. വാഹനാപകടങ്ങള്‍ പെരുകുന്ന ഈ കാലഘട്ടത്തില്‍ രക്തം ലഭിക്കാതെ അപകടങ്ങളിലും മറ്റും പെട്ട് ദിനം പ്രതി നിരവധി ആളുകള്‍ നെട്ടോട്ടമോടുന്ന സമയത്താണ് രാജ്യത്തെ ഞെട്ടിപ്പിക്കുന്ന കണക്ക് പുറത്ത് വരുന്നത്. ആശുപത്രികളും രക്തബാങ്കുകളും തമ്മില്‍ കൃത്യമായ ക്രമീകരണ സംവിധാനമില്ലാത്തതാണ് ഇത്രയധികം യൂണിറ്റ് രക്തം പാഴായി പോകാന്‍ കാരണമായി പറയുന്നത്. 2016-17 വര്‍ഷത്തില്‍ മാത്രം 6.57 ലക്ഷം യൂണിറ്റ് രക്തം രാജ്യത്ത് പാഴാക്കി…
Read More