ദേശാഭിമാനി ലേഖകനെ ക്രൂരമായി മര്‍ദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി. ദേശാഭിമാനി മഞ്ചേരി ബ്യൂറോയിലെ ലേഖകനെസി.പി.എം. ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ഓഫീസില്‍ കയറിയാണ് മര്‍ദ്ദിച്ചത്. മഞ്ചേരി കോവിലകംകുണ്ട് ബ്രാഞ്ച് സെക്രട്ടറി വിനയനാണ് മറ്റുരണ്ടുപേര്‍ക്കൊപ്പം എത്തി ലേഖകന്‍ ടി.വി. സുരേഷിനെ ക്രൂരമായി മര്‍ദിച്ചത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് സംഭവം.ദേശാഭിമാനിയില്‍ വാര്‍ത്ത നല്‍കുന്നതുമായി ബന്ധപ്പെട്ട് ഉച്ചയോടെ ലേഖകനും ബ്രാഞ്ച് സെക്രട്ടറിയും തമ്മില്‍ ഫോണില്‍ വാക്കുതര്‍ക്കമുണ്ടായി. ഏതാനും സമയത്തിനകം ബ്രാഞ്ച് സെക്രട്ടറി മറ്റുരണ്ടുപേരെയും കൂട്ടി ഓഫീസിലേക്കു കയറിവന്നു സുരേഷുമായി വീണ്ടും തര്‍ക്കിച്ചു. ഓഫീസിലെ കംപ്യൂട്ടറിന്റെ കീബോര്‍ഡുകൊണ്ട് തലയ്ക്ക് അടിച്ചുവീഴ്ത്തിയതായി സുരേഷ് മഞ്ചേരി പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. പോലീസില്‍ വിവരം അറിയിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം സ്ഥലംവിട്ടതെന്നും പരാതിയിലുണ്ട്.
Read MoreTag: reporter
അര്‍ധരാത്രിയില്‍ റഫ്രിജിറേറ്റര്‍ പൊട്ടിത്തെറിച്ചു ! ചാനല്‍ റിപ്പോര്‍ട്ടര്‍ക്കും കുടുംബത്തിനും ദാരുണാന്ത്യം;ദുരന്തകാരണം വോള്‍ട്ടേജ് വ്യതിയാനമെന്ന് സംശയം…
ചെന്നൈ: താംബരം സേലയൂരില്‍ റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച് ചാനല്‍ റിപ്പോര്‍ട്ടര്‍ക്കും കുടുംബത്തിനും ദാരുണാന്ത്യം. സ്വകാര്യ തമിഴ് ന്യൂസ് ചാനല്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍ പ്രസന്ന (36), ഭാര്യ അര്‍ച്ചന (30), മാതാവ് രേവതി (59) എന്നിവരാണു മരിച്ചത്. വോള്‍ട്ടേജ് വ്യതിയാനത്തെ തുടര്‍ന്നു കംപ്രസര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. രാവിലെ ജോലിക്കെത്തിയ വേലക്കാരി ഏറെ നേരം വിളിച്ചിട്ടും കതക് തുറക്കാത്തതിനെ തുടര്‍ന്നു ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. സേലൂര്‍ പൊലീസും താംബരം അഗ്‌നിശമന സേനയും എത്തി നടത്തിയ പരിശോധനയില്‍ മൂവരെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വീട്ടില്‍ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങളും തുണികളും മാത്രമാണു കത്തി നശിച്ചത്. റഫ്രിജറേറ്ററില്‍ നിന്നുള്ള വിഷ വാതകവും, പ്ലാസ്റ്റിക് കത്തിയുണ്ടായ വിഷപ്പുകയും ശ്വസിച്ചതാവാം മരണകാരണമെന്നു പൊലീസ് പറഞ്ഞു. എസി പ്രവര്‍ത്തിപ്പിക്കാന്‍ വീട്ടിലെ ജനലുകളും വാതിലുകളും അടച്ചിട്ടത് വിഷവാതകം വീട്ടില്‍ തങ്ങി നില്‍ക്കാന്‍ കാരണമായെന്നാണു പൊലീസ് നിഗമനം. രാത്രി രണ്ടു മണിയോടെയാകാം…
Read More