റിസര്‍വോയറില്‍ കുടുങ്ങിയ കരടിയെ രക്ഷിക്കാനെത്തിയ ഫോറസ്റ്റ് ഓഫീസറെ ആക്രമിച്ച് കരടി; രക്ഷപ്പെടാനായി വെള്ളത്തില്‍ ചാടിയപ്പോള്‍ കരടിയും ഒപ്പം ചാടി; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്…

റിസര്‍വോയറില്‍ കുടുങ്ങിയ കരടിയെ രക്ഷിക്കാനെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥനെ കരടി ആക്രമിക്കുന്നതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു.ഫോറസ്റ്റ് സുരക്ഷാ ഓഫീസര്‍ കുമാറിനാണ് കരടിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ഞെട്ടിപ്പിക്കുന്ന ആക്രമണ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കാട്ടില്‍ നിന്ന് വഴിമാറി റിസര്‍വോയറിലേക്ക് കടന്ന് കരടിയെ തിരികെ കാട്ടിലേക്ക് എത്തിക്കുന്നതിനായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് ആക്രമണം നടന്നത്. കരടിയെ കയര്‍ കൊണ്ട് ബന്ധിച്ചിരുന്നെങ്കിലും ഇത് പിടിവലിയില്‍ പൊട്ടുകയും രക്ഷിക്കാനെത്തിയ കുമാറിനെ കരടി പിന്നാലെ ചെന്ന് ആക്രമിക്കുകയുമായിരുന്നു.ഇയാള്‍ രക്ഷപ്പെടുന്നതിനായി വെള്ളത്തിലേക്ക് ചാടിയെങ്കിലും കരടിയും പിന്നാലെ ചാടി. തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ നടത്തിയ കകല്ലേറിലാണ് കുമാറിനെ വിട്ട് കരടിയുടെ ശ്രദ്ധമാറിയത്. ഇതോട ഇവര്‍ കുമാറിനെ രക്ഷിക്കുകയായിരുന്നു. കുര്‍നൂല്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം അപകട നില തരണം ചെയ്തുവെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. തുടര്‍ന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരും പ്രദേശവാസികളും ചേര്‍ന്ന് റിസര്‍വോയറില്‍ നിന്ന് രക്ഷപ്പെടുത്തിയ കരടിയെ…

Read More

ആളുകള്‍ക്ക് ഹെലികോപ്റ്ററില്‍ കയറാന്‍ മടി ! വെള്ളം ഉടന്‍ ഇറങ്ങുമെന്ന് പറഞ്ഞ് രക്ഷാപ്രവര്‍ത്തകരെ തിരിച്ചയയ്ക്കുന്നു;വ്യാജ പ്രചരണങ്ങളും സജീവം…

ചെങ്ങന്നൂര്‍: പ്രളയത്തില്‍ ഒറ്റപ്പെട്ടവര്‍ക്കായുള്ള രക്ഷാദൗത്യം പുരോഗമിക്കുമ്പോള്‍ ഹെലികോപ്റ്ററില്‍ കയറാനും ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറാനും ചിലര്‍ മടികാട്ടുന്നത് രക്ഷാദൗത്യത്തിലേര്‍പ്പെട്ടിരിക്കുന്ന സൈനികരെ വിഷമിപ്പിക്കുന്നു. എഴുപതിലധികം പേരെ ഉള്‍ക്കൊള്ളാവുന്ന ഹെലികോപ്റ്ററുമായി എത്തുമ്പോള്‍ ഭക്ഷണവും വെള്ളവും നല്‍കി പൊയ്‌ക്കൊള്ളാനും വെള്ളം ഉടന്‍ ഇറങ്ങുമെന്നും പറഞ്ഞ് വ്യോമസേനയിലെ രക്ഷാപ്രവര്‍ത്തനത്തിനായി പരിശീലനം കിട്ടിയ വിദഗ്ദ്ധരോട് പറയുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ചെങ്ങന്നൂര്‍ മേഖലകളിലാണ് സൈന്യം രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുള്ളത്. എന്നാല്‍ നാട്ടുകാരുടെ ഈ വിമുഖത തിരിച്ചടിയാണ്. പ്രത്യേക ദൗത്യം ലക്ഷ്യമിട്ടുള്ള എംഐ ഹലികോപ്റ്റര്‍ ആള്‍ക്കാരെ കാണുന്ന പ്രദേശത്ത് നിര്‍ത്തി താഴേയ്ക്ക് ഊര്‍ന്നിറങ്ങാനും ആള്‍ക്കാരുമായി മുകളിലേക്ക് കയറാനും പ്രത്യേകം പരിശീലനം സിദ്ധിച്ചവരാണ് ഇത്തരം രക്ഷാപ്രവര്‍ത്തനത്തിന് എത്തുന്നത്. എന്നാല്‍ പറന്നുപോകുമ്പോള്‍ ഒറ്റപ്പെട്ടവരെ കാണുമ്പോള്‍ അവിടെ ഹെലികോപ്റ്റര്‍ നിര്‍ത്തി താഴേയ്ക്ക് ഭക്ഷണവും വെള്ളവും ആദ്യം നല്‍കും. തുടര്‍ന്ന് ഇവരെ രക്ഷിക്കാനൊരുങ്ങുമ്പോള്‍ ആള്‍ക്കാര്‍ വിസമ്മതിക്കുന്നതാണ് പ്രതിസന്ധിയെന്ന് രക്ഷാപ്രവര്‍ത്തകരായ സൈനികര്‍ പറയുന്നു. തങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും മാത്രം…

Read More

പത്തനംതിട്ടയിലെ രക്ഷാപ്രവര്‍ത്തനത്തിനായി 25 ബോട്ടുകളുമായി കരസേനാ വിമാനം തിരുവനന്തപുരത്ത് ! തിരുവല്ലയിലേക്ക് പത്തും ചെങ്ങന്നൂരേക്ക് പതിനഞ്ചും ബോട്ടുകള്‍ എത്തിക്കും

തിരുവനന്തപുരം: പത്തനംതിട്ടയിലെ പ്രളയബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുവാനായി കരസേനാ വിമാനം തിരുവനന്തപുരത്ത് ഇറങ്ങി. 25 ഫൈബര്‍ ബോട്ടുകളുമായാണ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയത്. ഇവ ലോറികളില്‍ തിരുവല്ലയിലേക്കും ചെങ്ങന്നൂരേയ്ക്കും എത്തിക്കും. തിരുവല്ലയില്‍ പത്തും ചെങ്ങന്നൂരില്‍ പതിനഞ്ചും ബോട്ടുകളാണു രക്ഷാ പ്രവര്‍ത്തനത്തിനായി അയക്കുന്നത്. അതേസമയം പ്രളയത്തിലകപ്പെട്ടവര്‍ക്കുള്ള സഹായം നിര്‍ബാധം തുടരുകയാണ്. തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ തുറന്ന കളക്ഷന്‍ സെന്ററുകളിലേക്ക് അവശ്യ സാധനങ്ങളുമായി നൂറുകണക്കിന് ആളുകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. കിഴക്കേക്കോട്ട കോട്ടയ്ക്കകം പ്രിയദര്‍ശിനി ഹാളില്‍ ശേഖരിച്ച അവശ്യ വസ്തുക്കളുമായി വലിയ കണ്ടെയ്‌നര്‍ ഇന്നു രാവിലെ ചെങ്ങന്നൂരേയ്ക്കു പുറപ്പെട്ടു. ഹെലികോപ്റ്ററില്‍ എയര്‍ഡ്രോപ്പ് നടത്തി അവശ്യ വസ്തുക്കളെത്തിക്കുന്നതിനു ടെക്‌നിക്കല്‍ ഏരിയയിയിലേക്കും സാധനങ്ങളെത്തിക്കുന്നുണ്ട്. അരി, വസ്ത്രങ്ങള്‍, ധാന്യങ്ങള്‍, മറ്റ് അവശ്യ വസ്തുക്കള്‍ തുടങ്ങി ആറു ലോഡ് സാധനങ്ങളാണ് പ്രിയദര്‍ശിനി ഓഡിറ്റോറിയത്തിലെ കളക്ഷന്‍ സെന്ററില്‍നിന്നു രാവിലെ ചെങ്ങന്നൂരേയ്ക്ക് അയച്ചത്. എയര്‍ ഡ്രോപ്പിംഗിന് അയച്ചതിനു ശേഷം ബാക്കിവന്ന സാധനങ്ങള്‍…

Read More