അര്‍ധരാത്രിയില്‍ ഓടയില്‍ വീണ പശുവിനെ രക്ഷിക്കുന്നതിനു നേതൃത്വം നല്കി കൈയ്യടി ഏറ്റുവാങ്ങി പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ ജീത് സിംഗ് ചന്നി. ഈ വീഡിയോ വളരെ ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഞായറാഴ്ചയായിരുന്നു ഇങ്ങനെയൊരും സംഭവം നടന്നത്. രാത്രിയില്‍ വീട്ടിലേക്ക് മടങ്ങുന്ന വഴിയെ ആയിരുന്നു പശു ഓടയില്‍ വീണത് കണ്ടത്. ഇതേത്തുടര്‍ന്ന് വണ്ടി നിര്‍ത്തി വഴിയിലിറങ്ങിയ ചന്നി രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുകയായിരുന്നു. അദ്ദേഹം തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് 17 മിനിറ്റ് ദൈര്‍ഘ്യമുളള ഈ വീഡിയോ ട്വീറ്റ് ചെയ്തത്.
Read MoreTag: rescued
സെല്‍ഫി എടുക്കുന്നതിനിടെ സംരക്ഷണഭിത്തി തകര്‍ന്ന് കടലില്‍ പതിച്ച് യുവതി ! ജീവന് പണയം വച്ച് യുവതിയെ രക്ഷിച്ച് ഫോട്ടോഗ്രാഫര്‍;വീഡിയോ കാണാം…
മുംബൈയിലെ പ്രശസ്തമായ ഗേറ്റ് വേ ഓഫ് ഇന്ത്യക്ക് സമീപത്തുവച്ച് കടലിലേക്ക് വീണ യുവതി അദ്ഭുതകരമായി രക്ഷപ്പെട്ടു. സെല്‍ഫി എടുക്കുന്നതിനിടെ സംരക്ഷണ ഭിത്തിയില്‍ നിന്ന് കാല്‍വഴുതിയാണ് യുവതി കടലിലേക്ക് വീണത്. ഇവരെ രക്ഷിച്ചത് അവിടെ ഉണ്ടായിരുന്ന ഫോട്ടോഗ്രാഫറാണ്. സ്വന്തം ജീവന് പണയം വച്ച് യുവതിയെ രക്ഷിക്കാനായി കടലിലേക്ക് എടുത്തു ചാടുകയായിരുന്നു ഗുലാബ്ചന്ദ് ഗൗഡ് എന്ന 55കാരന്. മഴക്കാലമായതിനാലും അതിശക്തമായ തിരമാലകളുള്ളതിനാലും കടല്‍ വളരെ പ്രക്ഷുബ്ധമായിരുന്നു. യുവതി കടലിലേക്ക് വീണത് അറിഞ്ഞയുടന്‍ പൊലീസ് സ്ഥലത്തെത്തിയിരുന്നു. ലൈഫ് ജാക്കറ്റ് ഇവര്‍ക്ക് പൊലീസ് എറിഞ്ഞു കൊടുത്തു. പക്ഷേ തിരമാലകള്‍ ഇവരെ വലിച്ചെടുക്കുകയായിരുന്നു. ഇതു കണ്ട ഗൗഡ് ഒന്നും നോക്കാതെ കടലിലേക്ക് ചാടി. ഒരു കയറിന്റെ സഹായത്തോടെ യുവതിയെ കരയ്ക്കടുപ്പിച്ചു. ഗൗഡ് ഫോട്ടോഗ്രാഫറാണ്. യുവതിയെ നിസാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.’അവരുടെ ജീവന് രക്ഷിക്കാനാണ് ഞാന്‍ ചാടിയത്. ചെയ്തത് വലിയ കാര്യമായി തോന്നുന്നില്ല. മറ്റുള്ളവര്‍ക്ക് സഹായം…
Read Moreനദിയിലേക്കു പോയ കുഞ്ഞു പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി നായ ! സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന വീഡിയോ കാണാം…
ഏറ്റവും നന്ദിയുള്ള ജീവി ഏതെന്നു ചോദിച്ചാല്‍ ഏവരും ഒരുപോലെ ഉത്തരം പറയും നായയെന്ന്. അതിന് ദൃഷ്ടാന്തമാകുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. വെള്ളത്തില്‍ വീഴാതെ കൊച്ചു പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുന്ന നായയാണ് താരമായിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് വീഡിയോ പുറത്തുവന്നത്. 16 സെക്കന്‍ഡ് ദൈര്‍ഘ്യമുളളതാണ് വീഡിയോ. കളിക്കിടയില്‍ തന്റെ ബോള്‍ വെളളത്തിലേക്കു വീണതു കണ്ട കുട്ടി അതെടുക്കാനായി വെളളത്തിലേക്ക് ഇറങ്ങാന്‍ ശ്രമിക്കവേയാണ് നായ രക്ഷകനായെത്തിയത്. നദിയിലേക്ക് ഇറങ്ങാനായി നടന്നുപോയ കുഞ്ഞു ബാലികയെ വസ്ത്രത്തില്‍ കടിച്ചുപിടിച്ച് പുറകിലേക്ക് തളളിയിടുകയും, തുടര്‍ന്ന് വെളളത്തില്‍ വീണുകിടന്ന ബോള്‍ കടിച്ചെടുത്ത് കരയിലേക്ക് കൊണ്ടുവരുന്നതുമാണ് വീഡിയോ. നദിയില്‍നിന്നും അകലെ സുരക്ഷിത സ്ഥാനത്തേക്ക് കുഞ്ഞിനെ എത്തിച്ചശേഷമാണ് നായ ബോളെടുക്കാനായി വെളളത്തിലേക്ക് ഇറങ്ങിയത്. നാലു ദശലക്ഷത്തിലധികം ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടിരിക്കുന്നത്. വീഡിയോ കണ്ടവരെല്ലാം കുഞ്ഞു ബാലികയെ രക്ഷിച്ച നായയെ അഭിനന്ദിക്കുകയാണ്. ഒരു ലക്ഷത്തിലധികം പേര് വീഡിയോ റീട്വീറ്റ് ചെയ്തിട്ടുണ്ട്. നിരവധി…
Read Moreമനുഷ്യര്‍ക്ക് മാത്രമല്ല മൃഗങ്ങള്‍ക്കുമുണ്ട് കുടുംബം; അവരിലുള്ളത് ഒരു പക്ഷെ മനുഷ്യരിലുള്ളതിനേക്കാള് സ്നേഹം; വെള്ളപ്പൊക്കത്തില്‍ സ്വന്തം കുഞ്ഞിനെ രക്ഷിക്കുന്ന നായുടെ ഹൃദയസ്പര്‍ശിയായ വീഡിയോ കാണാം
കനത്ത മഴയും തുടര്‍ന്നുണ്ടായ പ്രളയവും കെടുതി വിതച്ച കേരളത്തില്‍ അനേകായിരം ജനങ്ങളാണ് വിവിധയിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. ഒരു കുടുംബത്തിലെ അംഗങ്ങള്‍ പലയിടങ്ങളിലായി ഒറ്റപ്പെട്ട അവസ്ഥയാണ് സംജാതമായിരിക്കുന്നത്. കുട്ടികളും ഗര്‍ഭിണികളും വയോധികരും ആരെങ്കിലും തങ്ങളെ കൈപിടിച്ചുയര്‍ത്തും എന്ന പ്രതീക്ഷയിലാണ് തുരുത്തുപോലെ ഒറ്റപ്പെട്ട വീടുകളില്‍ കഴിയുന്നത്. എന്നാല്‍ ഈ പ്രളയം ബാധിച്ചിരിക്കുന്നത് മനുഷ്യനെ മാത്രമല്ലെന്നും മനുഷ്യന്റെ എല്ലാ സഹജീവികളെയും കൂടിയാണെന്നും നാം മനസിലാക്കേണ്ടതുണ്ട്. നമുക്കു മാത്രമല്ല കുടുംബമെന്നും നമ്മുടെ മാത്രം മനസില്‍ തോന്നുന്ന വികാരമല്ല സ്നേഹമെന്നും മനസിലാക്കണം. വെള്ളത്തിന്റെ ഒഴുക്കില്‍പെട്ട് കൈവിട്ടുപോയ തന്റെ കുട്ടിയെ തേടിയെത്തുന്ന നായ ഒടുവില്‍ തന്റെ കുട്ടിയെ കണ്ടെത്തുന്നതും രക്ഷപ്പെടുത്തുന്നതിന്റെയും ഹൃദയസ്പര്‍ശിയായ വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. പ്രളയക്കെടുതിക്കിടയിലും മനസില്‍ സ്നേഹത്തിന്റെയും ബന്ധത്തിന്റെയും ഊഷ്മളത പരത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുകയാണ്.
Read More