ന്യൂഡല്‍ഹി: പെട്രോളിനും ഡീസലിനും അനുദിനം വിലവര്‍ധിക്കുന്നത് ജനങ്ങളെ വല്ലാതെ വലയ്ക്കുമ്പോള്‍ പുത്തന്‍ ടെക്നോളജിയുടെ ആവശ്യകത ഏറിവരുകയാണ്. ഡീസലും പെട്രോളും പിന്നിട്ട് വൈദ്യുതിയിലും സൗരോര്‍ജത്തിലും പ്രകൃതിവാതകത്തിലും വാഹനങ്ങളോടുന്ന സമയമാണിത്. പരിസ്ഥിതി സൗഹൃദ ‘ഗ്രീന്‍ എനര്‍ജി’യാണു ലോകത്തിനു പ്രിയം. ജൈവ ഇന്ധന ഗവേഷണത്തില്‍ ബഹുദൂരം മുന്നിലുള്ള ലോകരാഷ്ട്രങ്ങള്‍ക്കു മുന്നില്‍ ഇന്ത്യ വ്യത്യസ്തമായൊരു ആശയം മുന്നോട്ടു വയ്ക്കുകയാണ്. പുല്ല് ഇന്ധനമാക്കി ഓടുന്ന കാറാണ് ഇന്ത്യയുടെ സ്വപ്നപദ്ധതി. സംഗതി സത്യമാണ് എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരങ്ങള്‍. ഈ മേഖലയില്‍ ദ്രുതഗതിയിലുള്ള മുന്നേറ്റത്തിനാണു മോദി സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയിരിക്കുന്നതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തെ എണ്ണ ഉപയോഗവും ഇറക്കുമതിയും റിക്കാര്‍ഡ് ഉയരത്തിലാണ്. ഇതിനു പ്രതിവിധിയായി ഇന്ത്യ പുതുതായി കണ്ടുവച്ചിരിക്കുന്നത് ഏറ്റവും വലിയ പുല്ലായ മുളയെയും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പരീക്ഷണാര്‍ഥം തുടങ്ങുന്ന ‘മുള ഇന്ധനം’ ക്രമേണ രാജ്യമെമ്പാടും വ്യാപിപ്പിക്കും. മുളയില്‍നിന്ന് എഥനോള്‍…
Read More