ഫ്രൈഡ് ചിക്കന്റെ പരസ്യത്തില്‍ അഭിനയിച്ചതിന് പിന്നാലെ നടി രശ്മിക മന്ദാനയ്ക്കെതിരേ രൂക്ഷവിമര്‍ശനവുമായി ഒരുവിഭാഗം രംഗത്ത്. നേരത്തെ നല്കിയ ഒരു അഭിമുഖത്തില്‍ താന്‍ വെജിറ്റേറിയനാണെന്ന് നടി പറഞ്ഞിരുന്നു. അതാണിപ്പോൾ വിമർശനത്തിനു കാരണമായിരിക്കുന്നത്. സസ്യഭുക്കായ നടി ആളുകളെ പരസ്യത്തിലൂടെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. പ്രമുഖ ജങ്ക് ഫുഡ് ബ്രാന്‍ഡിന്റെ ചിക്കന്‍ ബര്‍ഗര്‍ ആസ്വദിച്ച് കഴിക്കുന്ന രശ്മികയെയാണ് പരസ്യത്തില്‍ കാണുന്നത്. നടിക്കെതിരേയുളള വിമര്‍ശനം രൂക്ഷമായതോടെ പരസ്യത്തിന്റെ കമന്റ് ബോക്സ് ഓഫ് ചെയ്തു. കന്നഡക്കാര്‍ക്ക് എന്തുകൊണ്ടാണ് അവരെ ഇഷ്ടമല്ലാത്തതെന്ന് മനസിലാക്കൂ. പലപ്പോഴും അവര്‍ പറഞ്ഞ വാക്കുകള്‍ മാറ്റി പറയുന്നു എന്നാണ് ഒരാളുടെ കമന്റ്. അതേസമയം നടിയെ പിന്തുണച്ചും ആരാധകര്‍ എത്തിയിട്ടുണ്ട്. മുന്‍പു സസ്യഭുക്ക് ആയതുകൊണ്ട് ഇപ്പോള്‍ ചിക്കന്‍ കഴിക്കുന്നതില്‍ എന്താണ് തെറ്റെന്ന് ചിലര്‍ ചോദിക്കുന്നു. സൗന്ദര്യ വര്‍ധക വസ്തുക്കളുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരായ താരങ്ങള്‍ ആ ഉത്പന്നം സ്ഥിരമായി ഉപയോഗിക്കുന്നുണ്ടാകില്ലെന്നാണ് ഒരു വിഭാഗം…
Read MoreTag: reshmika mandana
എന്നെ ആരും വിലക്കിയിട്ടില്ല; മനസ് തുറന്ന് രശ്മിക മന്ദാന
കന്നഡ സിനിമയില്‍ രശ്മിക മന്ദാനയ്ക്കു വിലക്കേർപ്പെടുത്തിയെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് നടിരംഗത്ത്. ഇന്‍ഡസ്ട്രിയില്‍ തനിക്ക് വിലക്കില്ലെന്നും നല്ല ഓഫറുകള്‍ വരികയാണെങ്കില്‍ ഇനിയും അഭിനയിക്കുമെന്നും നടി മാധ്യമങ്ങളോട് പറഞ്ഞു. കന്നഡ സിനിമയോട് എപ്പോഴും നന്ദിയും ബഹുമാനവുമുമാണെന്നും രശ്മിക പ്രതികരിച്ചു. എന്റെ വ്യക്തിജീവിതത്തില്‍ സംഭവിച്ചത് എന്നെയും എന്നോട് അടുപ്പമുള്ളവരെയും സംബന്ധിക്കുന്നതാണ്. കാന്താരയുടെ റിലീസ് സമയത്ത് ചിലര്‍ അനാവശ്യമായി എനിക്കെതിരേ പ്രതികരിച്ചു. പക്ഷേ അതൊന്നും ഞാന്‍ കാര്യമായി എടുത്തിട്ടില്ല. സിനിമ നേടിയ വിജയത്തില്‍ കാന്താരയുടെ അണിയറപ്രവര്‍ത്തകരെ അഭിനന്ദിച്ച് സന്ദേശമയച്ചിരുന്നു. ഞാന്‍ പറഞ്ഞത് സത്യമാണെന്ന് തെളിയിക്കാന്‍ അവ പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാനാവില്ല. കന്നഡ സിനിമയോട് ഒരുപാട് ബഹുമാനവും നന്ദിയുമുണ്ട്. കന്നഡയില്‍നിന്ന് എനിക്ക് വിലക്ക് ലഭിക്കുവാന്‍ തക്കതായി ഒരു കാരണവുമില്ല. നല്ല ഓഫറുകള്‍ വരികയാണെങ്കില്‍ ഇനിയും കന്നഡയില്‍ അഭിനയിക്കാന്‍ തയാറാണ്- രശ്മിക പറഞ്ഞു. കന്താര തിയറ്ററുകളില്‍ വിജയ പ്രദര്‍ശനം തുടരെ ചിത്രം കണ്ടോ എന്ന മാധ്യമങ്ങളുടെ…
Read More