നിലവിലെ ജോലിയില്‍ അസംതൃപ്തരായി ജോലിക്കാര്‍ രാജിവെയ്ക്കുന്നത് സാധാരണമാണെങ്കിലും ഇപ്പോള്‍ പ്രമുഖ ഭക്ഷണശൃംഖല കമ്പനിയായ മക്ഡൊണാള്‍ഡ്സിലെ ഒരു ജീവനക്കാരന്റെ വ്യത്യസ്ത രാജിയാണ് ശ്രദ്ധേയമാകുന്നത്. അമേരിക്കയിലെ കെന്റക്കിയിലെ ലൂയിസൈ്വലിലെ മക്ഡൊണാള്‍ഡ്സ് റെസ്റ്റോറന്റിലെ ജീവനക്കാരന്റെ രാജിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സ്ഥാപനത്തില്‍ നിന്ന് രാജി വെച്ചിട്ടും ദേഷ്യം അടങ്ങാതിരുന്ന യുവാവ് തന്റെ സഹപ്രവര്‍ത്തകരും ഉപഭോക്താക്കളും വരുന്ന വഴിയില്‍ ഒരു വമ്പന്‍ കുറിപ്പെഴുതി വെയ്ക്കുകയായിരുന്നു. ‘ഞാന്‍ രാജി വച്ചതു കാരണം ഇന്ന് ഹോട്ടല്‍ തുറന്ന് പ്രവര്‍ത്തിക്കില്ല, ഞാനീ ജോലി വെറുക്കുന്നു’ എന്നാണ് യുവാവ് കുറിപ്പില്‍ എഴുതിയത്. മക്ഡൊണാള്‍സില്‍ എത്തിയ ഒരാള്‍ യുവാവിന്റെ ഈ കുറിപ്പ് കാണുകയും ട്വിറ്ററില്‍ ഇത് പങ്കുവെയ്ക്കുകയുമായിരുന്നു. കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി പേര് യുവാവിനെ അനുകൂലിച്ച് രംഗത്തെത്തി. ഈ വാക്കുകള്‍ക്ക് ശക്തിയുണ്ടെന്നും അടുത്ത ദിവസം തന്റെ ഓഫീസിന്റെ മുന്‍വശത്തെ ഡോറില്‍ ഇത്തരം കുറിപ്പെഴുതുമെന്നുമാണ് ഒരാള്‍ കമന്റ് ചെയ്തത്.…
Read More