തിരുവനന്തപുരം: ഭരണഘടനയേയും ഭരണഘടനാ ശില്പ്പികളെയും അവഹേളിച്ച മന്ത്രി സജി ചെറിയാന് രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. മന്ത്രി രാജിവച്ചില്ലെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹത്തെ പുറത്താക്കണമെന്നും കേസെടുക്കണമെന്നും സതീശന് ആവശ്യപ്പെട്ടു. ഭരണഘടനയുടെ മഹത്വം എന്താണെന്ന് മന്ത്രിക്ക് അറിയാമോയെന്ന് സതീശന് ചോദിച്ചു. മന്ത്രി ഭരണഘടനയേയും ഭരണഘടനാ ശില്പ്പികളെയും അവഹേളിച്ചിരിക്കുകയാണ്. ഭരണഘടനാ സംവിധാനങ്ങളെ ആകെ അപകീര്‍ത്തിപ്പെടുത്തി. മതേതരത്വവും ജനാധിപത്യവും അദ്ദേഹത്തിന് പുച്ഛമാണ്. ഇവയെ കുന്തംകൊടചക്രമൊക്കെ എന്നാണ് മന്ത്രി വിശേഷിപ്പിച്ചത്. സര്‍ക്കാരിനെതിരായ സ്വര്‍ണക്കടത്ത് കേസില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ മനപൂര്‍വം നടത്തിയ പ്രസ്താവനയാണിത്. എന്നാല്‍ അതിനു വേണ്ടി ഭരണഘടനയേയും ഭരണഘടനാ ശില്പ്പികളെയും അവഹേളിച്ചത് ക്രൂരമായിപ്പോയെന്നും സതീശന് പറഞ്ഞു. മന്ത്രിക്കെതിരെ സര്‍ക്കാര്‍, നടപടി എടുത്തില്ലെങ്കില്‍ പ്രതിപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
Read MoreTag: resignation
ജീവനക്കാരുടെ കൂട്ടരാജി;കെഎസ്ആര്‍ടിസി സ്തംഭിച്ചു; 606 പേര്‍ രാജി വച്ചത് മറ്റു ജോലികള്‍ ലഭിച്ചതിനെത്തുടര്‍ന്ന്; ശമ്പളവും പെന്‍ഷനും മുടങ്ങി
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ ഞെട്ടിച്ചുകൊണ്ട് ജീവനക്കാരുടെ കൂട്ടരാജി. 606പേരാണ് രാജിവച്ചൊഴിഞ്ഞത്. മറ്റുള്ള വകുപ്പുകളിലും മികച്ച ശമ്പളമുള്ള മറ്റു ജോലികളും ലഭിച്ചവരാണു രാജിവയ്ക്കാന്‍ അനുമതി തേടിയത്. ഇത്രയുംപേര്‍ കെഎസ്ആര്‍ടിസിയെ ഉപേക്ഷിക്കുന്നതു ചരിത്രത്തിലാദ്യ സംഭവമാണെന്നാണു റിപ്പോര്‍ട്ട്. ശമ്പളം മുടങ്ങുന്നതും പെന്‍ഷന്‍ കിട്ടാതാകുമെന്ന ആശങ്കയുമാണു ജീവനക്കാരെ മറ്റു ജോലികള്‍ നോക്കാന്‍ പ്രേരിപ്പിക്കുന്നത്. ഇവരുടെ രാജി മാനേജ്‌മെന്റ് അംഗീകരിച്ചു. സാധാരണ മറ്റൊരു സര്‍ക്കാര്‍ ജോലി ലഭിക്കുമ്പോള്‍ ഈ സ്ഥാപനത്തില്‍നിന്നു പലരും രാജിവയ്ക്കാറുണ്ട്. അങ്ങനെ എല്ലാ മാസവും കുറഞ്ഞതു 10 പേരെങ്കിലും രാജി വയ്ക്കാറുണ്ടെന്നുമാണു മാനേജ്‌മെന്റിന്റെ വിശദീകരണം. അസിസ്റ്റന്റ് ഡിപ്പോ എന്‍ജിനീയര്‍, കണ്ടക്ടര്‍, ഡ്രൈവര്‍, മെക്കാനിക്ക് ഗ്രേഡ് 2, ബ്ലാക്‌സ്മിത്, പെയിന്റര്‍, ജൂനിയര്‍ അസിസ്റ്റന്റ്, ഗാര്‍ഡ്, പ്യൂണ്‍, സ്‌റ്റോര്‍ ഇഷ്യൂവര്‍ എന്നീ തസ്തികകളില്‍ ഉള്ളവരാണു രാജിവച്ചത്. ഇവര്‍ വിവിധ കാലയളവില്‍ രാജിവച്ചവരായിരുന്നു. എന്നാല്‍ ഇവരുടെ രാജി അപേക്ഷ സ്വീകരിക്കാതെ നീട്ടികൊണ്ടു പോയതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണു നടപടി…
Read More