ജനപ്രിയ സീരിയലുകളിലൂടെയും സിനിമകളിലൂടെയും മലയാളിയുടെ ഇഷ്ടം പിടിച്ചു വാങ്ങിയ താരമാണ് രശ്മി ബോബന്‍. സംവിധായകന്‍ ബോബന്‍ സാമുവലിന്റെ ഭാര്യയായ രശ്മി ഭര്‍ത്താവിന്റെ സിനിമകളിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. 2003ല്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാടിന്റെ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ ആണ് രശ്മി ബോബന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. അസൂയപ്പൂക്കള്‍ എന്ന എന്ന സീരിയലിലാണ് ആദ്യമായി അഭിനയിച്ചത്. സൂര്യ ടിവി യില്‍ അവതാരകയായി ആണ് രശ്മി ആദ്യം കരിയര്‍ തുടങ്ങുന്നത്. ജ്വാലയായി എന്ന സീരിയലിലൂടെ ആണു രശ്മി ശ്രദ്ധേയാകുന്നത്. കുടുംബകാര്യങ്ങള്‍ക്ക് വേണ്ടി കുറച്ചു കാലമായി രശ്മി സീരിയലിന്റെ ലോകത്തു നിന്നു അകന്നു നില്‍ക്കുകയായിരുന്നു. അടുത്തിടെ രശ്മി വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചു വന്നിരിക്കുകയാണ്. ജീവിതത്തില്‍ നിരവധി തവണ ബോഡി ഷെയിമിങ്ങിനു വിധേയായ ഒരാളാണ് രശ്മി. പലപ്പോഴായി അതിനെ കുറിച്ചു താരം തുറന്നു പറഞ്ഞിട്ടുണ്ട്. അടുത്തിടെ ഒരു മാസികയ്ക്കു നല്‍കിയ അഭിമുഖത്തിലും നടി…
Read More