റിസപ്ഷനിസ്റ്റ് അങ്കിത ഭണ്ഡാരി(19)യുടെ കൊലപാതകത്തെത്തുടര്‍ന്ന് വാര്‍ത്തകള്‍ ഇടംപിടിച്ച ഉത്തരാഖണ്ഡിലെ വിവാദ റിസോര്‍ട്ട് അനാശാസ്യങ്ങളുടെ കളിത്തൊട്ടിലെന്ന് വിവരം. ഉത്തരാഖണ്ഡിലെ മുന്‍ ബിജെപി നേതാവിന്റെ മകന്റെ റിസോര്‍ട്ട് അനാശാസ്യപ്രവര്‍ത്തനങ്ങളുടെയും ലഹരിയിടപാടിന്റെയും കേന്ദ്രമായിരുന്നുവെന്ന് മുന്‍ ജീവനക്കാര്‍ പറയുന്നു. അന്വേഷണ സംഘത്തോടാണു മുന്‍ ജീവനക്കാരുടെ വെളിപ്പെടുത്തലെന്നു ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തു. അങ്കിതയുടെ മരണത്തോടെ ഹരിദ്വാറില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ബിജെപി നേതാവ് വിനോദ് ആര്യയുടെ മകന് പുള്‍കിത് ആര്യയുടെ ഉടമസ്ഥതയിലുള്ളതാണു ഭോഗ്പുരിലെ റിസോര്‍ട്ട്. സംഭവത്തിനു പിന്നാലെ ബിജെപി സര്‍ക്കാര്‍ റിസോര്‍ട്ട് പൊളിച്ചതു വിവാദമായിരുന്നു. കേസില്‍ പുള്‍കിതും രണ്ട് ജീവനക്കാരും അറസ്റ്റിലാണ്. കാണാതായ അങ്കിതയുടെ മൃതദേഹം ഋഷികേശിനു സമീപം ചീല കനാലില്‍നിന്നാണു കണ്ടെടുത്തത്. ലൈംഗികമായി ചൂഷണം ചെയ്യാനുള്ള ശ്രമത്തെ അങ്കിത എതിര്‍ത്തപ്പോള്‍ കൊലപ്പെടുത്തിയെന്നാണു കേസ്. ”ജീവനക്കാരെ പുള്‍കിത് മാനസികമായി പീഡിപ്പിച്ചിരുന്നു. റിസോര്‍ട്ടില്‍നിന്നു പുറത്തുപോകാന്‍ ശ്രമിക്കുന്നവരെ വ്യാജ മോഷണവും ആരോപണങ്ങളും ഉന്നയിച്ചു കുടുക്കും” മുന്‍ ജീവനക്കാര്‍…
Read MoreTag: resort
കുമരകത്തെ ആ രഹസ്യ റിസോര്‍ട്ട് ഏത് ! ഒരെത്തും പിടിയും കിട്ടാതെ അന്വേഷണ വിഭാഗം…
കുമരകം: ബെംഗളൂരു മയക്കുമരുന്ന് കേസില്‍ പിടിയിലായ മുഹമ്മദ് അനൂപും സംഘവും കുമരകത്തെ റിസോര്‍ട്ടില്‍ മയക്കുമരുന്ന് പാര്‍ട്ടി നടത്തിയെന്ന വിവരത്തെ കുറിച്ച് രഹസ്യാന്വേഷണ വിഭാഗം നടത്തുന്ന അന്വേഷണം വഴിമുട്ടി. റിസോര്‍ട്ട് കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ കുമരകത്തോ ആലപ്പുഴയിലോ ഉള്ള ഹൗസ് ബോട്ടിലെ മുറിയില്‍ വെച്ചായിരിക്കാം പാര്‍ട്ടി നടത്തിയതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ലോക് ഡൗണിനിടെ കഴിഞ്ഞ ജൂണ്‍ 19ന് കുമരകത്തെ റിസോര്‍ട്ടില്‍ നടന്ന നൈറ്റ് പാര്‍ട്ടിയില്‍ ബിനീഷ് കോടിയേരിയും പങ്കെടുത്തെന്ന് സമൂഹമാധ്യമങ്ങളില്‍ വന്ന ചിത്രങ്ങള്‍ സഹിതം പുറത്തുവിട്ട് മുസ്ലിം യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് ആരോപണം ഉന്നയിച്ചിരുന്നു. റൂമിനുള്ളില്‍ വെച്ച് എടുത്ത ചിത്രങ്ങള്‍ പുറത്തു വന്നതോടെ റിസോര്‍ട്ട് കണ്ടെത്താന്‍ പോലിസ് രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ ശ്രമം നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല. അതാണ് പാര്‍ട്ടി നടത്തിയത് ഹൗസ് ബോട്ടിലെ റൂമിലാ കാമെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. കേന്ദ്ര ഏജന്‍സിയായ…
Read Moreകേരളത്തിലും ‘റിസോര്‍ട്ട് രാഷ്ട്രീയം’ ! സ്വപ്നയും സന്ദീപും ബംഗളുരുവിലേക്ക് പോയത് രണ്ടു ദിവസം വര്‍ക്കലയിലെ റിസോര്‍ട്ടില്‍ ഒളിച്ചു താമസിച്ച ശേഷം…
ബംഗളുരുവില്‍ നിന്ന് എന്‍ഐഎ കസ്റ്റഡിയിലെടുത്ത സ്വര്‍ണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും ആദ്യം മുങ്ങിയത് വര്ക്കലയിലേക്കെന്ന് വിവരം. തിരുവനന്തപുരത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ആരംഭിക്കുന്നതിനു തലേദിവസമായിരുന്നു ഇവര്‍ വര്‍ക്കലയിലേക്ക് മുങ്ങിയത്. ഇവിടെ ഒരു റിസോര്‍ട്ടില്‍ രണ്ടു ദിവസം തങ്ങുകയും ചെയ്തു. ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന്റെ തലേ ദിവസം കൃത്യമായി മുങ്ങാന്‍ ഇവര്‍ക്ക് സഹായം ചെയ്തതാരെന്ന് അന്വേഷിക്കുന്നുണ്ട്. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന വിവരം ഇവര്‍ മുന്‍കൂട്ടി അറിഞ്ഞതായും സംശയിക്കേണ്ടിയിരിക്കുന്നു. സ്വപ്നയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്ന ചില പ്രദേശവാസികളാണ് വര്‍ക്കലയില്‍ ഇവര്‍ക്ക് സഹായം ചെയ്തു നല്‍കിയതെന്നാണ് സൂചന. ബംഗളൂരുവിലേക്ക് പോകാനുള്ള പണവും ഇവിടെനിന്ന് ലഭിച്ചു. രണ്ടു ദിവസം റിസോര്‍ട്ടില്‍ തങ്ങിയ ശേഷം ഇവര്‍ ബംഗളുരുവിലേക്ക് കടക്കുകയായിരുന്നു. സ്വപ്നയും സന്ദീപും വര്‍ക്കലയില്‍ തങ്ങിയ സംഭവത്തെക്കുറിച്ച് എന്‍.ഐ.എ. സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദേശികളടക്കം ഒട്ടേറെ സഞ്ചാരികള്‍ വരുന്ന വിനോദസഞ്ചാര കേന്ദ്രമാണ് വര്‍ക്കല. അതിനാല്‍തന്നെ വര്‍ക്കല…
Read More