കോവിഡിനെപ്പറ്റി കേവലമൊരു ശ്വാസകോശ രോഗം എന്നതിനപ്പുറത്തേക്ക് ചിന്തിക്കേണ്ടി വരും ! അമേരിക്കയിലെ കോവിഡ് രോഗികളുടെ രക്തത്തിലുണ്ടാകുന്ന മാറ്റം അസാധാരണം; എന്തു ചെയ്യണമെന്നറിയാതെ ഡോക്ടര്‍മാര്‍…

കോവിഡിനെപ്പറ്റി കേവലമൊരു ശ്വാസകോശ രോഗം എന്നതിനപ്പുറത്തേക്ക് ചിന്തിക്കേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍. അമേരിക്കയിലെ കോവിഡ് ബാധിതരുടെ രക്തത്തില്‍ സംഭവിക്കുന്ന അസാധാരണ അവസ്ഥയാണ് ഡോക്ടര്‍മാരെയാകെ ആശങ്കാകുലരാക്കുന്നത്. ന്യൂയോര്‍ക്ക് സിറ്റിയിലെ മൗണ്ട് സിനായ് ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലുള്ള ഡോക്ടര്‍മാരാണ് രോഗികളുടെ വിവിധ ആന്തരികഅവയവങ്ങളില്‍ രക്തം കട്ടിയാകുന്നതും കട്ട പിടിക്കുന്നതും അസാധാരണ സാഹചര്യമായി ചൂണ്ടിക്കാട്ടിയത്. കൊറോണ വൈറസ് ഒരാളുടെ ശരീരത്തെ എത്ര ഗുരുതരമായി ബാധിക്കുമെന്നതിന്റെ സൂചനയാണിതെന്നു ഡോക്ടര്‍മാര്‍ പറയുന്നു. മറ്റൊരു വൈറസും ഇത്തരം അവസ്ഥയ്ക്കു കാരണമാകുന്നതായി താന്‍ കണ്ടിട്ടില്ലെന്ന് ഫിലാഡല്‍ഹിയയിലെ തോമസ് ജെഫേഴ്സണ്‍ യൂണിവേഴ്സിറ്റി ആശുപത്രിയിലെ ഡോ. പാസ്‌കല്‍ ജബ്ബര്‍ പറഞ്ഞു. മൗണ്ട് സിനായ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ കിഡ്നി ഡയാലിസിസ് കത്തീറ്ററുകള്‍ കട്ട പിടിച്ച രക്തം കൊണ്ട് അടയുന്നതായി ശ്രദ്ധയില്‍പെടുത്തി. വെന്റിലേറ്ററില്‍ കഴിയുന്ന ചില രോഗികളുടെ ശ്വാസകോശത്തിന്റെ ചില ഭാഗങ്ങളില്‍ രക്തമില്ലാത്ത അവസ്ഥയാണുള്ളതെന്ന് പള്‍മണോളജി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു. വൈറസ്…

Read More