പണി ചെയ്ത് ആകെ ക്ഷീണിച്ചു , എങ്കില്‍ പിന്നെ ഒന്നു കുളിച്ചേക്കാം; റസ്റ്ററന്റിന്റെ അടുക്കളയില്‍ കുളിച്ച ജീവനക്കാരന്റെ പണി പോയി; വീഡിയോ വൈറല്‍

പല റസ്റ്ററന്റുകളിലെയും അടുക്കള കണ്ടാല്‍ പിന്നെ അവിടെ നിന്ന് ഒന്നും കഴിക്കാന്‍ തോന്നില്ലയെന്ന് പറയാറുണ്ട്. ഇത്തരത്തിലൊരു സംഭവമാണ് ഇപ്പോള്‍ വൈറലാകുന്നത്. മിഷിഗണിലെ പ്രമുഖ റസ്റ്ററന്റിലെ അടുക്കളയിലെ സിങ്കില്‍ ജീവനക്കാരന്‍ കുളിക്കുന്ന വീഡിയോയാണ് തരംഗമാവുന്നത്. വലിയ സങ്കില്‍ ഒരു ജീവനക്കാരന്‍ സോപ്പിട്ടു കുളിക്കുമ്പോള്‍ മറ്റു ജീവനക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. മിഷിഗണിലെ പ്രശസ്തമായ വെന്‍ഡി റെസ്റ്ററന്റിലെ വിഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. അതേസമയം, വിഡിയോയില്‍ ഉള്‍പ്പെട്ട ജീവനക്കാരനെയും മറ്റുള്ളവരെയും പുറത്താക്കിയതായി വെന്‍ഡി ഗ്രൂപ്പ് അറിയിച്ചു. വിഡിയോ പുറത്തുവന്നതിനെത്തുടര്‍ന്ന് റെസ്റ്ററന്റിന്റെ വൃത്തിയെക്കുറിച്ചുള്ള ചോദ്യങ്ങളും ഉയര്‍ന്നു കഴിഞ്ഞു.

Read More

വേഗനായ കൗമാരക്കാരി ഓര്‍ഡര്‍ ചെയ്തത് പിസ; എന്നാല്‍ മേശപ്പുറത്തെത്തിയ വിഭവം പെണ്‍കുട്ടിയെ ഞെട്ടിച്ചു കളഞ്ഞു

വിശന്നപ്പോഴാണ് വേഗനായ(മൃഗങ്ങളില്‍ നിന്നുള്ള വസ്തുക്കള്‍ ഉപയോഗിക്കാത്ത ആള്‍) ആ പതിനേഴുകാരി ഹോട്ടലില്‍ കയറി ഒരു വെജിറ്റബിള്‍ പിസ ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ ഓര്‍ഡര്‍ അനുസരിച്ചുള്ള സാധനം കണ്‍മുമ്പിലെത്തിയപ്പോള്‍ ഞെട്ടിയതും ആ പെണ്‍കുട്ടി തന്നെയായിരുന്നു. ഗാബി ജാര്‍വിസ് എന്ന സ്‌പെയിന്‍കാരി പെണ്‍കുട്ടിയ്ക്കാണ് അമളി പിണഞ്ഞത്. ചെന്നപാടെ അവള്‍ ഒരു വെജിറ്റേറിയന്‍ പിസ്സ ഓര്‍ഡര്‍ ചെയ്ത് കാത്തിരുന്നു. കുറച്ചു കഴിഞ്ഞ് ഹോട്ടല്‍ സ്റ്റാഫ് ഒരു പ്ലേറ്റില്‍ സംഭവം കൊണ്ടുവരികയാണ്. മേശയില്‍ വച്ചതും ഗാബി അമ്പരന്നു പോയി. പിസ എന്ന പേരില്‍ കൊണ്ട് വന്നിരിക്കുന്നതാവട്ടെ ഒരു പ്ലേറ്റ് നിറയെ സവാളയും തക്കാളിയും അരിഞ്ഞത്. ഉടന്‍ തന്നെ ഗാബി ഇതിന്റെ ചിത്രങ്ങളെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. അവസാനം പണവും പോയി വിശപ്പും മിച്ചം എന്നു പറഞ്ഞാല്‍ മതിയല്ലോ  

Read More

ദിനേശനെ തോല്‍പ്പിക്കാനാവില്ല മക്കളേ!കള്ളുഷാപ്പ് ഒരു സുപ്രഭാതത്തില്‍ നാടന്‍ തട്ടുകടയായി; കോടതി വിധിയെ കൈപുണ്യം കൊണ്ട് തോല്‍പ്പിച്ച് ദിനേശന്‍

അത്തോളി: സംസ്ഥാന പാതയോരത്തെ ഷാപ്പുകള്‍ പൂട്ടിയതോടെ ഇത് ഉപജീവനമാക്കിയ പലരുടെയും കഞ്ഞികുടി മുട്ടി. എന്നാല്‍ 30 വര്‍ഷമായി പ്രവര്‍ത്തിച്ചു വന്ന പൂളാടിക്കുന്ന് ജംഗ്ഷനു സമീപത്തെ എരഞ്ഞിക്കല്‍ ഷാപ്പ് ഒറ്റയടിയ്ക്ക് പൂട്ടാന്‍ ദിനേശന്റെ മനസ്സനുവദിച്ചില്ല. പക്ഷെ കോടതി വിധി എതിരാണല്ലോ. അപ്പോഴാണ് ദിനേശന്റെ തലയില്‍ ബുദ്ധിയുദിച്ചത്. അതോടെ ദിനേശന്റെ ഷാപ്പ് ഒറ്റരാത്രി കൊണ്ട് നാടന്‍ തട്ടുകടയായി രൂപാന്തരം പ്രാപിച്ചു. ഷാപ്പായിരുന്ന കാലത്ത് തന്നെ ഇവിടുത്തെ ഭക്ഷണവിഭവങ്ങളും മത്സ്യക്കറികളും ഏറെ പ്രസിദ്ധമായിരുന്നു. പണ്ടേ ഭക്ഷണത്തിനു വേണ്ടി മാത്രം അനധവധിയാളുകളായിരുന്നു ഷാപ്പിലെത്തിയിരുന്നത്. ആ വിശ്വാസമാണ്് 18 വര്‍ഷമായി ഷാപ്പില്‍ ഭക്ഷണമൊരുക്കിയ ദിനേശന് നാടന്‍ ഹോട്ടല്‍ തുടങ്ങാന്‍ ധൈര്യം നല്‍കിയത്. ഞണ്ടുകറിയും പുഴമത്സ്യ വിഭവങ്ങള്‍ക്കുമായിരുന്നു ഏറെ പ്രിയം. അതു കൊണ്ടു തന്നെ ഷാപ്പിലെ കറികള്‍ എന്നു പറഞ്ഞു തന്നെയാണ് വില്‍പ്പന. ഞണ്ടിനെ കൂടയില്‍ വളര്‍ത്തി ആവശ്യക്കാര്‍ക്ക് അപ്പപ്പോള്‍ തന്നെ പാകം ചെയ്തു നല്‍കുകയാണിവിടുത്തെ…

Read More