സംസ്ഥാന സര്‍ക്കാരിനു മുമ്പില്‍ ചെലവു ചുരുക്കല്‍ ശിപാര്‍ശകളുമായി വകുപ്പു മേധാവികള്‍ ഉള്‍പ്പെടുന്ന വിദഗ്ധസമിതി. സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 56-ല്‍നിന്ന് 58 ആക്കണമെന്നാണ് സമിതി ശിപാര്‍ശ ചെയ്യുന്നത്. ഇങ്ങനെയായാല്‍ വര്‍ഷം 5265.97 കോടി രൂപ ഇതിലൂടെ മാത്രം ലാഭിക്കാം. സ്ഥിരം നിയമനം ലഭിച്ചയാള്‍ക്ക് പ്രൊബേഷന്‍ കാലയളവ് പൂര്‍ത്തിയാകും വരെ ശമ്പളത്തിന്റെ 75 ശതമാനം നല്കിയാല് മതി. അവധി ആനുകൂല്യം നിര്‍ത്തണമെന്നും ചെലവുചുരുക്കുന്നതിനെപ്പറ്റി പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു. കോവിഡ് വ്യാപനത്തോടെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള ശിപാര്‍ശകളാണ് സമിതി നല്‍കുക. സി.ഡി.എസ്. ഡയറക്ടര്‍ പ്രൊഫ. സുനില്‍ മാണിയാണ് സമിതി നല്‍കുക. വിരമിക്കല്‍ പ്രായം ഉയര്‍ത്തണമെന്ന ശിപാര്‍ശ മുമ്പേ വന്നിട്ടുള്ളതാണെങ്കിലും യുവജനങ്ങളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് തീരുമാനമെടുക്കാതെ സര്‍ക്കാരുകള്‍ തഴഞ്ഞു വിടുകയായിരുന്നു.
Read More