നടി എന്ന നിലയിലും സംവിധായക എന്ന നിലയിലും കഴിവു തെളിയിച്ച വ്യക്തിയാണ് രേവതി. ഭൂതകാലം എന്ന ചിത്രമായിരുന്നു താരത്തിന്റേതായി ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. ഇതില്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. ഈ സമയത്ത് രേവതിയുടെ ഒരു പഴയകാല അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഇഷ്ടമുള്ള ആളെ പ്രണയിച്ച് വിവാഹം ചെയ്തിട്ട് പോലും വിവാഹബന്ധം തകരുകയായിരുന്നെന്ന് രേവതി പറയുന്നു. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടി രേവതി തന്റെ വിവാഹവും വിവാഹമോചനവും എങ്ങനെയാണ് സംഭവിച്ചതെന്ന് വെളിപ്പെടുത്തിയത്. രേവതിയുടെ വാക്കുകള്‍ ഇങ്ങനെ…ഇരുപതാമത്തെ വയസ്സിലായിരുന്നു വിവാഹം, എനിക്ക് ഒരുപാടിഷ്ടപ്പെട്ട ഒരാളെയാണ് കല്യാണം കഴിച്ചത്. സ്‌നേഹിച്ച ആളെ തന്നെയാണ് കെട്ടിയത്. അമ്മയുടെയും അച്ഛന്റെയും പൂര്‍ണ്ണസമ്മതത്തോടെയായിരുന്നു വിവാഹം. എന്റെ അമ്മയെയും അച്ഛനെയും വേദനിപ്പിച്ചിട്ട് ഞാന്‍ ജീവിക്കില്ല. അത് തീര്‍ച്ചയാണ്. അവര്‍ ഈ ബന്ധം വേണ്ടെന്ന് പറഞ്ഞാലും ഞാന്‍ കാത്തിരിക്കുമായിരുന്നു. അങ്ങനെ സുരേഷും…
Read More